''കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ടൊവിനോ സഹായിച്ചു, ഞാൻ ആരാണെന്ന് പ്രേക്ഷകർക്ക് അറിയാം'': ദിലീപ്
താൻ ആരാണെന്നും എന്താണെന്നും ഇവിടുത്തെ പ്രേക്ഷകർക്ക് അറിയാമെന്ന് നടൻ ദിലീപ്. പ്രേക്ഷകർ തന്റെ കൂടെ ഉണ്ടെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ദിലീപിന്റെ വാക്കുകൾ: തിരിച്ച് വരവിനുളള ഊര്‍ജ്ജം പ്രേക്ഷകരാണ്. നല്ല സിനിമകള്‍ ചെയ്യുക. അവ എക്കാലവും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ എന്റെ കൂടെയുണ്ട് എന്നത് തന്നെയാണ് ഏറ്റവും വലിയ ഊര്‍ജ്ജം. രാമലീല എന്റെ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ചെയ്തത്. അത് തന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററാക്കിയത് ഇവിടുത്തെ ജനങ്ങളാണ്.

ആരും രാമലീല കാണരുത് എന്ന് ചാനലുകളില്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ പ്രേക്ഷകരാണ് വിജയിപ്പിച്ചത്. അത്രയും ജനപ്രളയമായിരുന്നു തിയറ്ററില്‍. പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ ആരാണെന്നും എന്താണെന്നും. അവരുണ്ടാക്കിയതാണ് എന്നെ. ബാന്ദ്ര ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ സിനിമയും കഥാപാത്രവും ആണ്.
തന്റെ സിനിമകളെ ലക്ഷ്യം വെച്ച് കൊണ്ടുളള കമന്റുകളെ മൈന്‍ഡ് ചെയ്യുന്നില്ല. അവര്‍ അത് ചെയ്തോട്ടെ. നമുക്ക് എല്ലാവര്ക്കും അറിയാം അത് കുറേ ആളുകള്‍ അങ്ങനെ ഇരുന്ന് ചെയ്യുന്നതാണെന്ന്. അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. നിങ്ങള്‍ നമ്മളെ വിശ്വസിക്കുക. ഇതുവരെ വിശ്വസിച്ചിട്ട് മോശമാക്കിയിട്ടുണ്ടോ?
സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം. താന്‍ ജിമ്മിലൊന്നും പോകാന്‍ താല്പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും. ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്.
ബാന്ദ്രയ്ക്ക് റിസ്ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്. ഈ ബഡജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications