Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാന്ദ്രയ്ക്കും വാങ്ങിയോ തമന്ന ഇത്ര കോടി? എത്രയാണെന്ന് അറിയുമോ നടിയുടെ ആകെ ആസ്തി..കാറും ആഡംബര വീടുകളും

കൊച്ചി:ദിലീപ് ചിത്രമായ ബാന്ദ്രയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന ഭാട്ടിയ. തുടക്കചിത്രത്തിൽ തമന്ന മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷക അഭിപ്രായം. ഇനിയും മലയാള സിനിമയിൽ തമന്ന എത്തുമോയെന്ന് കാത്തിരുന്ന് കാണാം. തമിഴിലും തെലങ്കിലും ഹിന്ദിയിലുമെല്ലാമായി നിരവധി പ്രൊജക്ടുകൾ തമന്നയുടേതായി വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2005 ൽ തെലുഗ് ചിത്രമായ ശ്രീയിലൂടെയായിരുന്നു തമന്നയുടെ സിനിമ അരങ്ങേറ്റം. അതിന് മുൻപേ തന്ന പരസ്യചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്. തന്റെ ആദ്യ പ്രതിഫലം 1 ലക്ഷം രൂപയായിരുന്നുവെന്ന് തമന്ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2006 ൽ കേഡി എന്ന ചിത്രത്തിലൂടെയായിരുന്നു തമന്ന തമിഴ് സിനിമയിൽ വേഷമിടുന്നത്. അതിന് ശേഷം പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യയിലെ ഹിറ്റ് സിനിമകളായ അയാൻ, സയ്റാ നരസിംഹ റെഡ്ഡി, രാച, ഊപ്പിരി, ബാഹുബലി തുടങ്ങി നിരവധി സിനിമകളിൽ തമന്ന വേഷമിട്ടു. കഴിഞ്ഞ 17 വർഷമായി നായികയായി തന്നെ താരം സിനമകളിൽ തിളങ്ങുന്നുണ്ട്.

 tamu-

മറ്റ് മുൻനിര നടിമാരെ പോലെ തന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും തമന്ന ഒട്ടും പിന്നിലല്ല. ഒരുപടത്തിന് നാല് മുതൽ 5 കോടി വരെ തമന്ന പ്രതിഫലമായി വാങ്ങാറുണ്ടത്രേ. ഐറ്റം സോങ്ങുകൾക്ക് 60 ലക്ഷം വരേയും.മൊബൈൽ പ്രീമിയർ ലീഗ്, സെൽകോൺ മൊബൈൽസ്, ഫാന്റ, ചന്ദ്രിക എന്നിവയുൾപ്പെടെ ജനപ്രിയ ബ്രാൻഡുകളുടെ പരസ്യങ്ങളിലും തമന്ന അഭിനയിച്ചിട്ടുണ്ട്. പ്രതിവർഷം 12 കോടി വരെയാണ് താരത്തിന്റെ വരുമാനം എന്നാണ് റിപ്പോർട്ടുകൾ. 2018 ൽ ഐപിഎൽ വേദിയിൽ 10 മിനിറ്റ് നൃത്തം അവതരിപ്പിച്ചതിന് 50 ലക്ഷമായിരുന്നു താരത്തിന് ലഭിച്ചതത്രേ.

മികച്ച നടി എന്നതിലുപരി ഒരു സംരംഭക കൂടിയാണ് തമന്ന. 2015 ൽ വൈറ്റ് & ഗോൾഡ് എന്ന പേരിൽ ഒരു ജ്വല്ലറി നടി ആരംഭിച്ചിരുന്നു. നിരവധി വീടുകളും അവർക്ക് സ്വന്തമായുണ്ട്. മുംബൈയിലെ വെർസോവയിൽ ഉള്ള തമന്നയുടെ ആഡംബര വീടിന് 16 കോടിയിലധികം വില വരുമത്രേ.ലാൻഡ് റോവർ ഡിസ്‌കവറി, ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സിഡസ് ബെൻസ് തുടങ്ങി നിരവധി ആഡംബര വാഹനങ്ങളുടെ ശേഖരവും നടിക്കുണ്ട്. 113 കോടിയാണ് നടിയുടെ ആകെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+