Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാന്ദ്ര രാമലീലയ്ക്കും മുകളില്‍? ആലായായി ദിലീപിന്റെ മാസ് പ്രകടനം; പ്രേക്ഷക പ്രതികരണം ഇങ്ങനെ

ജനപ്രിയനായകന്‍ ദിലീപിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ഇന്ന് താരത്തിന്റെ മാസ് ആക്ഷന്‍ ചിത്രമായ ബാന്ദ്ര റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനോടകം ചിത്രത്തിലെ ദിലീപിന്റെ ലുക്കും ഗാനങ്ങളും, എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് നായികയായ തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ദിലീപിന്റെ മാസ് മസാല ജോണറിലേക്കുള്ള മടങ്ങി വരവാണ് ഈ ചിത്രം. ദിലീപിന് രാമലീല എന്ന മെഗാഹിറ്റ് ചിത്രം സമ്മാനിച്ച അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധായകന്‍. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന ആലാ ആയിട്ടാണ് ദിലീപ് അഭിനയിക്കുന്നത്.

dileep-bandra

ദിലീപിന്റെ കാമുകിയായി തമന്ന താര ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്ത മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍, ശരത് കുമാര്‍, ബോളിവുഡ് നടന്‍ ഡിനോ മോറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. ചിത്രം പ്രതീക്ഷിച്ച പോലെ വന്നിട്ടുണ്ടോ? പ്രേക്ഷ പ്രതികരണം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. മികച്ച ഒക്കുപ്പെന്‍സി തന്നെ ചിത്രത്തിന് രാവിലെ മുതല്‍ ഉണ്ടായിരുന്നു. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ രാമലീല ഒന്നുമല്ലെന്നാണ് പ്രേക്ഷക പ്രതികരണം.

സ്ത്രീകളുടെ വലിയ നിരയും ചിത്രം കാണാനായി തിയേറ്ററുകളില്‍ എത്തിയിരുന്നു. ദിലീപിന്റെ ലുക്കിനും കൈയ്യടികള്‍ ഏറെയാണ്. ചിത്രത്തില്‍ ദിലീപിന്റെ മാസ് വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ കണ്ട ദിലീപേ അല്ല ഇതിലുള്ളതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ട് വ്യത്യസ്ത കാലത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

രണ്ട് തരത്തിലാണ് ഇതില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങളെല്ലാം ഗംഭീരമായിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു റോള്‍ ദിലീപ് അവതരിപ്പിക്കുന്നതെന്നും, അത് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാനുള്ളതുണ്ടെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ദിലീപിന്റെ മേക്കോവറും ചിലര്‍ എടുത്ത് പറയുന്നുണ്ട്. ലവ് സ്റ്റോറിയും ആക്ഷനും, ഡാന്‍സും ചേര്‍ന്ന പടമാണിതെന്ന് പ്രേക്ഷകര്‍ പരയുന്നു. ക്ലൈമാക്‌സിനെ കുറിച്ചാണ് എല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ പറയാനുള്ളത്.

എല്ലാത്തിനുമുള്ള ഉത്തരം ക്ലൈമാക്‌സിലുണ്ടെന്നാണ് അഭിപ്രായം. അതേസമയം ചിത്രത്തെ വിമര്‍ശിച്ചവരുമുണ്ട്. ദിലീപിന് ഇപ്പോഴും ഒരു പുരോഗതിയും ഇല്ലെന്നും, പഴയ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയ്ക്കും വിമര്‍ശനമുണ്ട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അശ്വന്ത് കോക്കിനെയും റിവ്യു ചെയ്യുന്നവരെയും ഒക്കെ നിരോധിക്കാന്‍ കോടതി കേറിയിറങ്ങുന്ന നേരം ഉക്രിയെ അങ്ങ് നിരോധിച്ചാല്‍ ഇന്‍ഡസ്ട്രിക്ക് അതൊരു വലിയ ഉപകാരമായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചവരുണ്ട്. മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം തിരക്കഥകളുടെ കാര്യത്തില്‍ ഇത്ര സ്ഥിരത പുലര്‍ത്തുന്ന തിരക്കഥാകൃത്ത് വേറെയുണ്ടോ എന്ന് സംശയമാണെന്നും പരിഹാസമുണ്ട്. സിനിമയില്‍ യാതൊരു ഇല്ലെന്നാണ് പ്രധാന വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+