മമ്മൂട്ടിയുടെ പ്രതികരണം; മറുപടിയുമായി അശ്വന്ത് കോക്ക്..'അത് പരിഹാസമല്ല,മിമിക്രി'
കൊച്ചി:സിനിമയെ റിവ്യൂവിനെ കുറിച്ച് ഇന്ന് മമ്മൂട്ടി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാർ ഒരു വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇപ്പോഴിതാ നടന്റെ അഭിപ്രായത്തിൽ പ്രതികരിക്കുകയാണ് യുട്യൂബർ അശ്വന്ത് കോക്ക്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം
മമ്മൂട്ടി എപ്പോഴും സെൻസിബിൾ ആയിട്ട് സംസാരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഇന്നും പറഞ്ഞത് റിവ്യൂവിനെ റിവ്യൂവിന്റെ വഴിക്ക് വിടുക. സിനിമ വിജയിക്കേണ്ടതാണെങ്കിൽ വിജയിക്കും. റിവ്യൂസ് നിർത്തിക്കഴിഞ്ഞാൽ പോലും എല്ലാ സിനിമയും വിജയിക്കില്ല. അത് സത്യമായ കാര്യമാണ്. അത് മമ്മൂട്ടി മനസിലാക്കി. അദ്ദേഹം അത്ര സെൻസിബിൾ ആണ്. മമ്മൂട്ടി പറഞ്ഞ കാര്യം നൂറ് ശതമാനം സത്യമാണ്. ഡിഫൻസീവ് മെക്കാനിസത്തിന്റെ ഭാ ഗമായിട്ട് സിനിമ പരാജയപ്പെടുമ്പോൾ അതിന്റെ കുറ്റം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുറേനാളായിട്ട് നടക്കുന്നതാണ്.

ബാന്ദ്ര റിവ്യൂ സമയത്തെ വേഷം ഒരിക്കലും പരിഹാസമല്ല. അതൊരു മിമിക്രിയാണ്. വേഷം അനുകരിക്കാം, റിവ്യൂ അനുകരിക്കാം, ശബ്ദം അനുകരിക്കാം. ഞാൻ എന്റെ റിവ്യൂസ് കണണമെന്ന് ആരോടെങ്കിലും പറഞ്ഞോ. എന്നെ ഫോളോ ചെയ്യണം, അല്ലെങ്കിൽ എന്റെ റിവ്യൂ കണ്ട് സിനിമ കാണണം എന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. മിമിക്രിക്കാർ സ്റ്റേജിൽ നിന്നും ഇത്തരം കോപ്രായങ്ങൾ കാണിക്കുമ്പോൾ ഈ പറഞ്ഞ സിനിമയുടെ ആൾക്കാർ തന്നെയാണ് കയ്യടിക്കുന്നത്.
ഇതൊന്നുമല്ല ഇവരുടെ വിഷയം, ഇവർക്ക് വേണ്ടത് ആളുകളുടെ വാ മൂടിക്കെട്ടണം. എന്നിട്ട് ലക്ഷക്കണക്കിന് രൂപ പിആർ വർക്കിന് കൊടുത്ത് കൊണ്ട് നല്ല സിനിമയാണ്, കുടുംബം ഏറ്റെടുത്തു, റണ്ണിംഗ് സക്സസ്ഫുള്ളി എന്നൊക്കെ പറഞ്ഞ് കൊണ്ട് ഇവരുടെ പ്രൊഡക്ട് സെൽ ചെയ്യണം. കുറെ ആളുകൾ ഇത് കണ്ട് അബദ്ധതിൽ പെടണം. ഞാൻ എത്ര സിനിമകൾ നല്ലത് പറഞ്ഞിട്ടുണ്ട്. ഫാലിമി എന്ന ചിത്രത്തെ കുറിച്ച് നല്ലതാണ് പറഞ്ഞിട്ടുള്ളത്. വേല സിനിമ നല്ലതാണെന്നാണ് പറഞ്ഞത്.
സിനിമയുടെ മെറിറ്റിന് അനുസരിച്ചാണ് ഞാൻ റിവ്യൂ പറയുന്നത്. ഭരണഘടനയെ വെല്ലുവിളിച്ച് കൊണ്ടാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ അതിനെതിരെ നടപടിയെടുത്തോളൂവെന്ന് പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ്', അശ്വന്ത് കോക്ക് പറഞ്ഞു.












Click it and Unblock the Notifications