മഷൂറയെ കുറിച്ച് ഒറ്റ വാക്കിൽ പറയാമോ? ബഷീർ ബഷിയുടെ മകളുടെ ഉത്തരം ഇങ്ങനെ, പ്രശ്നമില്ലെന്ന് സുഹാനയും
ബഷീർ ബഷിക്കും ഏറെ ആരാധകരുണ്ട്. രണ്ട് ഭാര്യമാരും മൂന്ന് മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ബഷീറിന്റേത്. ബഷീറിന്റെ മൂത്ത മകളാണ് സുനൈന.. ബഷീറിനും, സുഹാനയ്ക്കും മഷുറയ്ക്കും മാത്രമല്ല സുനൈനയ്ക്കും യൂട്യൂബ് ചാനൽ ഉണ്ട്. പക്ഷേ പഠനത്തിരക്ക് കാരണം സുനൈന യൂട്യൂബിൽ അത്ര ആക്ടീവായിരുന്നില്ല. ഇപ്പോൾ പരീക്ഷയൊക്കെ കഴിഞ്ഞ് സുനൈന യൂട്യൂബിൽ ക്യൂ ആന്റ് എയുമായി എത്തിയിരിക്കുകയാണ് സുനൈന. ഉമ്മ സുഹാനയും മഷൂറയും ഒപ്പമുണ്ട്.
മഷൂറയാണ് സുനൈനക്ക് ചോദ്യങ്ങൾ വായിച്ചുനൽകിയത്. ആദ്യത്തെ ചോദ്യം സുനൈന എത്രാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്നായിരുന്നു. എട്ടാം ക്ലാസിലാണ് സുനൈന പഠിക്കുന്നത്. ഇനി ഒമ്പതാം ക്ലാസിലേക്കാണ്. വെക്കേഷൻ ആണ് ഇപ്പോൾ എന്നും സുനൈന പറയുന്നു. എയർ ഹോസ്റ്റസ് ആവാനാണ് തനിക്ക് ആഗ്രഹമെന്നും ബിസിനസ് ചെയ്യണമെന്നായിരുന്നു മുൻപ് ആഗ്രഹം.

ഫ്ലൈറ്റിൽ ട്രാവൽ ചെയ്ത് തുടങ്ങിയ ശേഷം എയർ ഹോസ്റ്റസിന്റെ സ്റ്റൈലും ഡ്രസ്സിംഗും മേക്കപ്പും കണ്ട് കണ്ടാണ് എയർഹോസ്റ്റസ് എന്ന ആഗ്രഹം വന്നത്. മുൻപ് എം ബി എ എടുക്കണം എന്നൊക്കെയായിരുന്നു സുനുവിന്റെ ആഗ്രഹം എന്നാണ് മഷൂറയും സുഹാനയും പറയുന്നത്. ഡ്രീം ഡെസ്റ്റിനേഷനെക്കുറിച്ചുള്ള ചോദ്യത്തിനും സുനൈന മറുപടി പറയുന്നു. സൗത്ത് കൊറിയയും ടോക്കിയോയുമാണ് സുനൈന പറഞ്ഞത്.
ജീവിതത്തിലെ നല്ല നിമിഷങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാം നല്ലതാണെന്നാണ് സുനൈന പറഞ്ഞത്. ഫാമിലിക്കൊപ്പം എഞ്ചോയ് ചെയ്യുന്നതാണ് എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ള മൊമന്റ്സ്. ഡാഡ ട്രിപ്പ് പോയി വരുമ്പോൾ കൊണ്ടുവരുന്ന പെട്ടി കാണുമ്പോഴും വളരെയധികം ഹാപ്പിയാകും സുനൈന പറയുന്നു.
മഷൂറയെ കുറിച്ച് ഒറ്റ വാക്കിൽ പറയാനായിരുന്നു മറ്റൊരു ചോദ്യം. ബെസ്റ്റ് ഫ്രണ്ട് എന്നായിരുന്ന സുനൈന മറുപടി പറഞ്ഞത്. സുനൈന ഇത് പറഞ്ഞതിന് പിന്നാലെ സുഹാന ഉത്തരത്തിൽ വ്യക്ത വരുത്തി. ഇതിൽ സുനുവിനെ ആരും ഒന്നും പറയരുത്. അവർ ബെസ്റ്റ് ഫ്രണ്ട്സ് ആവുന്നതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഇത് കഴിയുമ്പോൾ കമന്റ്സ് വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് ഇപ്പൊഴേ പറയുന്നത് എന്നും പറഞ്ഞു.
ഈ പാവം മോളെ ഒന്നും പറയരുത്. സുനു നല്ലൊരു മകളാണ് എന്നായിരുന്നു സുഹാന പറഞ്ഞത്. മഷൂറ, ഉമ്മി ആരുമായി സമയം ചെലവഴിക്കാനാണ് കൂടുതൽ താല്പര്യം എന്ന ചോദ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നുമില്ല. എനിക്ക് എല്ലാവരും ഒരുപോലെയാണ് എന്നാണ് സുനൈന പറഞ്ഞത്. ട്രിക്കി ക്വസ്റ്റ്യൻസ് ചോദിക്കരുതെന്നും പാവം കുട്ടിയാണെന്നുമാണ് സുഹാന പറയുന്നു.












Click it and Unblock the Notifications