2025 ലും ബേസിലാകുമോ ബോക്‌സോഫീസ് കിംഗ്; ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ഹിറ്റായി പൊന്‍മാന്‍
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. നിരവധി സിനിമകള്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വര്‍ഷമായിരുന്നു 2024. ക്ലാസ് സിനിമയും മാസ് സിനിമയും ഒരുപോലെ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളം ബോക്‌സോഫീസില്‍ കോടിക്കിലുക്കമുണ്ടാക്കാന്‍ ഈ സിനിമകള്‍ക്കായി. കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ അഭിനേതാവ് ബേസില്‍ ജോസഫായിരുന്നു.
നായകനായി എത്തിയ ഏഴില്‍ ആറ് സിനിമകളും സൂപ്പര്‍ഹിറ്റാക്കിയായിരുന്നു ബേസിലിന്റെ ജൈത്രയാത്ര. നായകനല്ലാതെ എത്തിയ അജയന്റെ രണ്ടാം മോഷണം, വാഴ എന്നീ സിനിമകളും കോടി ക്ലബില്‍ നേടിയതോടെ സൂപ്പര്‍താരങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ബേസില്‍ സ്വന്തമാക്കിയത്. 2025 ലും തന്റെ വിജയക്കുതിപ്പ് തുടരുകയാണ് ബേസില്‍ ജോസഫ്.

പ്രാവിന്‍കൂട് ഷാപ്പായിരുന്നു ഈ വര്‍ഷം ആദ്യം ബേസിലിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഈ സിനിമ സമ്മിശ്ര പ്രതികരണമാണ് കരസ്ഥമാക്കിയത്. 1.5 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ആദ്യ ആഴ്ചയില്‍ തന്നെ 5.49 കോടി കളക്ഷന്‍ നേടാനും ചിത്രത്തിനായിരുന്നു. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരും ബേസിലിനെ കൂടാതെ തുല്യപ്രാധാന്യമുള്ള റോളില്‍ ഈ സിനിമയില്‍ എത്തിയിരുന്നു.
അതിന് ശേഷം പൊന്‍മാന്‍ എന്ന സിനിമയുമായാണ് ബേസില്‍ എത്തിയത്. ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തിയ പൊന്‍മാന്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ഹിറ്റ് എന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. രേഖാചിത്രത്തിന് ശേഷം ഈ വര്‍ഷം ബോക്‌സോഫീസില്‍ ലാഭം നേടിയ ചിത്രം എന്ന നേട്ടമാണ് പൊന്‍മാനെ തേടിയെത്തിയിരിക്കുന്നത്. ആസിഫ് അലി നായകനായ രേഖചിത്രം 6 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
26.52 കോടി രൂപ വരുമാനം നേടിയ ഈ സിനിമ 342% നിക്ഷേപ ലാഭമാണ് നേടിയത്. ആദ്യദിനം 75 ലക്ഷം രൂപയാണ് പൊന്‍മാന്‍ കളക്ട് ചെയ്തത്. എന്നാല്‍ പിന്നീടങ്ങോട്ട് ബോക്‌സോഫീസില്‍ ആളെ കയറ്റാന്‍ പൊന്‍മാന് സാധിച്ചു. ഡാര്‍ക്ക് കോമഡി ഴോണറില്‍ ഇറങ്ങിയ ഈ ചിത്രം 9.85 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകളാണ് ഇത്.
നാലാം വാരാന്ത്യം പൂര്‍ത്തിയായാല്‍ ചിത്രം 10 കോടി കടക്കും എന്നുറപ്പാണ്. ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ ബഡ്ജറ്റ് 3 കോടി രൂപയാണ്. അതായത് 6.85 കോടി ലാഭവും 228.3% നിക്ഷേപ ലാഭവും ആണ് പൊന്‍മാന് ലഭിച്ചിരിക്കുന്നത്. പൊന്‍മാന് ആദ്യ ആഴ്ചയില്‍ തന്നെ 5.7 കോടി രൂപ നേടാനായിരുന്നു. രണ്ടാമത്തെ ആഴ്ച: 3.19 കോടി, മൂന്നാമത്തെ ആഴ്ച: 2.1 കോടി, നാലാമത്തെ ആഴ്ച (വെള്ളിയാഴ്ച വരെ) 3 ലക്ഷം രൂപ എന്നിങ്ങനെയാണ് പൊന്‍മാന്‍ നേടിയത്.
2024-ലെ ഏറ്റവും ലാഭകരമായ നാലാമത്തെ മലയാള ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ ലാഭം പൊന്‍മാന്‍ മറികടന്നു. ബേസില്‍ ജോസഫും നസ്രിയ നസീമും അഭിനയിച്ച ഈ മിസ്റ്ററി ത്രില്ലര്‍ ബോക്‌സ് ഓഫീസില്‍ 179.2% ലാഭം നേടി.












Click it and Unblock the Notifications