ബേസിലിന്‍റെ ചാറ്റ് പുറത്ത് വിട്ട് അജു: കണ്ണ് വയ്യ, അല്ലെങ്കില്‍ ധ്യാനിനെ തറ പറ്റിച്ചേനെയെന്ന് ബേസില്‍
സിനിമകള്‍ പോലെ തന്നെ ധ്യാന്‍ ശ്രീനിവാസന്റേയും ബേസില്‍ ജോസഫിന്റേയും അഭിമുഖകള്‍ കാണാന്‍ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. അങ്ങനെയുള്ള ഇരുവരും ഒരു അഭിമുഖത്തില്‍ ഒരുമിച്ച് എത്തിയാലോ? അത്തരത്തില്‍ 'വർഷങ്ങള്‍ക്ക് ശേഷം' എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ധ്യാനും ബേസിലും ഒരുമിച്ച് എത്തി നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
വിനീത് ശ്രീനിവാസനും അജു വർഗീസുമൊക്കെ പല അഭിമുഖത്തിലും കുടെയുണ്ടെങ്കിലും കൊണ്ടും കൊടുത്തും മുന്നേറുന്ന ധ്യാനും ബേസിലും തന്നെയാണ് ശ്രദ്ധാകേന്ദ്രം. വൈറല്‍ അഭിമുഖങ്ങള്‍ക്ക് പിന്നാലെ അജു വർഗീസ് ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു സ്ക്രീന്‍ ഷോട്ടും അതുപോലെ തന്നെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അഭിമുഖം വൈറലായത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ബേസില്‍ നല്‍കിയ മറുപടിയാണ് അജു വര്‍ഗ്ഗീസ് സ്ക്രീന്‍ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

'കണ്ണുവയ്യത്തതുകൊണ്ട് എന്‍റെ ഫുള്‍ സ്കില്‍സ് അങ്ങോട്ട് പുറത്തെടുക്കാന്‍ പറ്റിയില്ല. അല്ലെങ്കില്‍ കാണാമായിരുന്നു. അവനെ ഞാന്‍ പൂര്‍ണ്ണമായും തറപറ്റിച്ചെനെ' എന്ന് ചിരിയോടെ ബേസില്‍ പറയുന്നതാണ് സ്ക്രീന്‍ ഷോട്ടിലുള്ളത്. 'കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നു ബേസിൽ ' എന്ന അടിക്കുറിപ്പോടെയാണ് അജു ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്. 'നിങ്ങളുടെ ചില നഗ്ന സത്യങ്ങൾ ധ്യാൻ വിളിച്ചു പറയും എന്നുള്ള പേടി ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇൻറർവ്യൂവിൽ നിന്നും മാറിനിന്നത് എന്ന കരക്കമ്പി ഉണ്ട്' എന്നാണ് അജു വർഗ്ഗീസിനോടായി ഒരു പ്രേക്ഷകന്‍ പറയുന്നത്.
'ഈ പടത്തിന്റെ പ്രൊഡ്യൂസർ ഒരു യൂട്യൂബ് ചാനൽ തുടങ്ങി, ഇവരെ പിടിച്ചിരുത്തി ഒരു ഇന്റർവ്യു എടുത്തു അരമണിക്കൂറിന്റെ 5 എപ്പിസോർ് ഇട്ടാൽതന്നെ പടത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് യൂട്യൂബ്ൽനിന്ന് കിട്ടും. പിന്നെ കിട്ടുന്നത് ലാഭം' എന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിക്കുന്നത്. ധ്യാൻ ശ്രീനിവാസനോട് നേരിട്ട് മുട്ടാൻ ബേസിൽ തന്നെയേ ഉള്ളെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
സൂപ്പർ ഹിറ്റായി മാറിയ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങള്‍ക്ക് ശേഷം. ചിത്രത്തിൽ ബേസിൽ ജോസഫും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ 11 നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമാണ്.












Click it and Unblock the Notifications