കാതലിനെ കടത്തിവെട്ടി ബേസിലിന്റെ ഫാലിമി; അപ്രതീക്ഷിത ഹിറ്റ്.. കളക്ഷൻ ഇങ്ങനെ
മലയാള സിനിമയ്ക്ക് ഇത് വളരെ നല്ല നേരമാണ്. നിറഞ്ഞ സദസ്സിന് മുന്നിലാണ് പല സിനിമകളും പ്രദർശിപ്പിക്കുന്നത്, ഏറ്റവും ഒടുവിൽ മോഹൻലാൽ നായകനായി എത്തിയ നേരാണ് തിയറ്ററുകളിൽ നിറഞ്ഞോടുന്നത്. മമ്മൂട്ടിയുടെ കാതലും തിയറ്ററിനെ ഇളക്കിമറിച്ച സിനിമയായിരുന്നു.
സൂപ്പർസ്റ്റാർ പടങ്ങൾക്ക് മാത്രമല്ല യുവ നായകന്മാരുടെ സിനിമയക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫ് നായകനായ ഫാലിമി എന്ന ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമയായിരുന്നു. കുഞ്ഞ് ചിത്രത്തിന്റെ മികച്ച വിജയം. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ഫാലിമി തിയറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. മികച്ച കളക്ഷൻ നേടാനും ഈ സിനിമയ്ക്ക് സാധിച്ചു.

2023 ൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ആദ്യ പത്തിൽ ഇടംനേടാൻ ഫാലിമിക്ക് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഫാലിമി ആഗോളതലത്തിൽ ആകെ 17. 85ന കോടി നേടി എട്ടാം സ്ഥാനത്താണ് 2023 ൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളുടെ പിട്ടികയിലുള്ളത്.
മമ്മൂട്ടി നായകനായ കാതൽ എന്ന സിനിമയുടെ കളക്ഷന‍്‍ഡ മറികടക്കാൻ ബേസിലിന്റെ ഫാലിമിക്ക് സാധിച്ചു എന്നത് വൻ നേട്ടമാണ്. ആഗോളതസത്തിൽ മമ്മൂട്ടിയുടെ കാതലിന് 14 കോടി രൂപയിലധികമാണ് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ല്സ ഹോട്ട്സ്റ്റാറിലൂടെ ഫാലിമി ഒ ടി ടിയിലും പ്രദർശനത്തിനെത്തി.
ജഗദീഷ്, മഞ്ജു പിള്ള, മീനരാജ്, തുടങ്ങിയവരും ഫാലിമിയിൽ പ്രധാന വേഷങ്ങളിൽ എത്തി. രചന നിതീഷ് സഹേദവാണ്. കോസ്റ്റ്യൂം ഡിസൈനർ വിശാഖ് സനൽ കുമാർ.
മമ്മൂട്ടിയുടെ കാതൽ മിക്ക തിയറ്ററുകളിൽ നിന്നും മാറിയിട്ടുണ്ട്. ഒ ടി ടി റിലീസിനാണ് ആരാധകർ കാത്തിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ ഉള്ള ചില തിയറ്ററുകളിൽ മാത്രമാണ് നിലവിൽ കാതൽ പ്രദർശിപ്പിക്കുന്നത്. വളരെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കാതൽ. സ്വർഗ പ്രണയമാണ് സിനിമ പറയുന്നത്.
സംവിധാനം ജിയോ ബേബിയാണ്. ജ്യോതികയും ചിത്രത്തിലുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും കാതൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വളരെ മികചച്ച സിനിമ എന്ന അഭിപ്രായമാണ് കാതലിനെക്കുറിച്ച്.












Click it and Unblock the Notifications