വേദിയിൽ വെച്ച് മന്ത്രിയുടെ രസികൻ ചോദ്യം; കലക്കൻ മറുപടിയുമായി ബേസിലും, ചിരിയോടെ കാണികൾ...
ബേപ്പൂർ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ സദസ്സിനെ ചിരിപ്പിച്ച് നടൻ ബേസിലും മന്ത്രി മുഹമ്മദ് റിയാസും. വേദയിൽ വെച്ച് മന്ത്രി ചോദിച്ച ഒരു ചോദ്യത്തിന് ബേസിൽ നൽകിയ ഉത്തരം ചിരിയോടെയാണ് കാണികൾ കേട്ടത്. വേദയിൽ സൗബിനും ഉണ്ടായിരുന്നു. പ്രാവിൻ കൂട് ഷാപ്പ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഇവർ എത്തിയത്.
'' അല്ലെങ്കിൽ തന്നെ ബേസിലിനെ സഹിക്കാൻ പറ്റുന്നില്ല, ഇനി പോലീസ് വേഷത്തിലും ആദ്യമായി എത്തിയാൽ എങ്ങനെയാണ് സഹിക്കുക'' എന്നാണ് മന്ത്രി ചോദിച്ചത്. '' ഇത് കഴിയുമ്പോൾ പോലീസുകാർ എല്ലാവരും കൂടി വരുമോ എന്നറിയില്ല. ഏതായാലും നല്ലവനായ പോലീസുകാരനാണ്. മാതൃകയായ പോലീസുകാരനായിട്ടാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ബേസിൽ പറഞ്ഞത്.

സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രം ഒരു കൊലപാതകവും അതിന് പിന്നാലെയുള്ള കുറ്റാന്വേഷണവും ഒക്കെയായിട്ടാണ് പുരോഗമിക്കുന്നതെന്നും ആക്ഷനും ബ്ലാക്ക് ഹ്യൂമറുമൊക്കെയായി ആദ്യം മുതൽ അവസാനം വരെ എന്റർടെയ്ൻ ചെയ്യിക്കുന്ന സിനിമയായിരിക്കുമെന്നും പ്രേക്ഷകരെ എഡ്ജ് ഓഫ് ദ സീറ്റിലിരുത്തുന്ന സിനിമയായിരിക്കുമെന്നും ബേസിൽ പറഞ്ഞു.
സിനിമയിൽ നിരവധി സൂപ്പർ താരങ്ങൾ പോലീസ് വേഷത്തിൽ വന്നിട്ടുണ്ടല്ലോ. സിങ്കം പോലെ ഒരു പോലീസ് വേഷത്തിൽ എനിക്കും നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുൻപ് ജിം ട്രെയിനറോട് രണ്ടാഴ്ച കൊണ്ട് ബോഡ് ഫിറ്റാക്കി തരണമെന്ന് ഞാൻ പറഞ്ഞപ്പോൾ രണ്ടാഴ്ച കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല എന്നാണ് ട്രെയിനർ തന്നോട് പറഞ്ഞതെന്നും എന്നാലും വല്യ കുഴപ്പമില്ലാതെ വന്നിട്ടുണ്ടെന്ന് തോന്നുവെന്നും ബേസിൽ പറഞ്ഞു.
സൗബിനും ബേസിലും ചെമ്പൻ വിനോദും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻ കൂട് ഷാപ്പിന്റെ പോസ്റ്ററുൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഷാപ്പിൽ ഇരുന്ന് ചീട്ട് കളിക്കുന്ന സൗബിനും തലപുകഞ്ഞ് ആലോചിക്കുന്ന പോലീസുകാരനായുള്ള ബേസിലിനെയും കാ
ണിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications