ആറാട്ടണ്ണനെയും പെരേരയെയും പ്രോല്‍സാഹിപ്പിക്കരുതെന്ന് പറയും; എന്നിട്ടും ബസൂക്കയില്‍ എന്തിന് അഭിനയിപ്പിച്ചു?
സമൂഹ മാധ്യമങ്ങളില്‍ തമാശരൂപേണ സിനിമാ റിവ്യൂ പറഞ്ഞ് പ്രശസ്തിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. കൊച്ചി ഇടപ്പള്ളി വനിത തിയറ്ററിലടക്കം സ്ഥിരം സാന്നിധ്യമായ സന്തോഷ് വര്‍ക്കി സിനിമാക്കാരുടെ പിന്നാലെ നടന്ന് വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. സിനിമ നിരൂപണത്തിന്റെ മറവില്‍ നടിമാര്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പൊലീസ് ഒരിക്കല്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
പലപ്പോഴും ട്രോളുകളിലൂടെ എയറില്‍ നില്ക്കുന്ന സന്തോഷ് വര്‍ക്കിക്ക് പക്ഷേ തനിക്കെതിരേ വരുന്ന നെഗറ്റീവ് കമന്റുകളൊന്നും പ്രശ്നമല്ല. അടുത്തിടെ നടന് ബാലയുടെ മുന്‍ ഭാര്യ ഡോ. എലിസബത്ത് ഉദയനോട് ആറാട്ടണ്ണന് വിവാഹാഭ്യര്‍ത്ഥന നടത്തിയതും വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു.

ഒരു എന്‍ജിനീയര്‍ ആണ് താനെന്നാണ് സന്തോഷ് വര്‍ക്കി അഭിമുഖങ്ങളില്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നും പറയുന്നു. ആറാട്ടണ്ണന് എവിടെ പോയാലും പിന്നാലെ ഓണ്‍ലൈന്‍ മീഡികളുടെ പട തന്നെ ഉണ്ടാകാറുണ്ട്.
സന്തോഷ് വര്‍ക്കി, അലിന് ജോസ് പെരേര, അഭിലാഷ് അട്ടയം എന്നിവരുടെ സാന്നിധ്യം പലപ്പോഴും തിയറ്റുകള്‍ക്ക് ശല്യമായി മാറുന്നുണ്ടെന്ന് ആരോപണം ഉയരാരുണ്ട്. ഇവരുടെ സാന്നിധ്യം കാരണം വനിത-വിനീത തിയറ്ററില്‍ വരാന്‍ തന്നെ പേടിയാണെന്ന് ഒരു നടി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബസൂക്കയില്‍ ആറാട്ടണ്ണന് അഭിനയിച്ചത് പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു. നിരവധി പേരാണ് ആറാട്ടണ്ണന് കൈയടിക്കുന്നത്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അഭിനയത്തിന് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നും സന്തോഷ് വര്‍ക്കി പ്രതികരിച്ചിരുന്നു. ഗൗതം വാസുദേവ് മേനോനൊപ്പമാണ് അഭിനയിച്ചതെന്നും ആറാട്ടണ്ണന് പറഞ്ഞു. സിനിമ നവാഗതനായ ഡിനോ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആറാട്ടണ്ണന്, അലിന് ജോസ് പെരേര എന്നിവരെക്കുറിച്ചുള്ള ചോദ്യത്തിന് ബസൂക്കയില്‍ അഭിനയിച്ച ഹക്കിം ഷാ നല്കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പുതുതലമുറ നടന്മാരില് പ്രതീക്ഷ പകരുന്ന താരമാണ് ഹക്കിം. ഹക്കിമിന്റെ ബസൂക്കയിലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
റിവ്യൂവര്‍മാരെ പ്രമോട്ട് ചെയ്യരുതെന്ന് സിനിമാ പ്രവര്‍ത്തകര്‍ തന്നെ പറയുമ്പോള്‍ ആറാട്ടണ്ണനെ അഭിനയിപ്പിച്ചതില്‍ എന്താണ് അഭിപ്രായം എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യം.
ആറാട്ടണ്ണനെ സിനിമയില്‍ അഭിനയിപ്പിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഹക്കിം ചോദിച്ചു. റിവ്യൂ പറയുന്നവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊന്നും ഇല്ല. അവരുടെ പ്രശസ്തിയെ ആണ് സിനിമയില്‍ ഉപയോഗപ്പെടുന്നത്. അതില്‍ തെറ്റൊന്നും ഇല്ല. റീല്‍സ് എടുക്കുന്നവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആറാട്ടണ്ണനുമായുള്ള കോമ്പിനേഷന്‍ താന്‍ നന്നായി എന്ജോയ് ചെയ്തതായും ഹക്കിം പറഞ്ഞു.
വേഷംകെട്ടി വന്ന് സിനിമയെക്കുറിച്ച് റിവ്യൂ പറയുന്നത് ഒരു എന്റര്ടെയ്ന്മെന്റ് ഏരിയ ആയി മാറിയിട്ടുണ്ടെന്നും ഹക്കിം പറഞ്ഞു. അതു കാണാന്‍ ആളുകളുണ്ട്. വേഷം കെട്ടി വന്ന് രണ്ട് തഗ് അടിക്കുന്നത് ആളുകള്‍ എന്ജോയ് ചെയ്യുന്നു. ഇത് സിനിമയുടെ വിജയത്തെ ബാധിക്കുന്നില്ലെന്നും ഹക്കിം പറഞ്ഞു.
ഹക്കിമിന്റെ മറുപടി വീഡിയോയ്ക്കു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ആറാട്ടണ്ണന് ഒരു പെണ്ണ് പിടുത്തകാരനോ മോശപ്പെട്ട ആളോ ഒന്നുമല്ലല്ലോ? പിന്നെന്താ സിനിമയില്‍ അഭിനയിച്ചാല്‍ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.
'ഒരു കുഴപ്പവുമില്ല... പക്ഷേ ഇതിപ്പോ നിങ്ങള്‍ അയാളുടെ കോമാളി ഫെയിമിന് വേണ്ടി അല്ലേ കാസ്റ്റ് ചെയ്തത്... അഭിനയിപ്പിക്കാന്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് കഴിവുള്ള എത്രയോ ആള്ക്കാര് ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്നു... അവര്‍ക്ക് കൊടുത്തൂടെ...? പണ്ടൊക്കെ നാടകം സ്റ്റേജ് ഷോ മിമിക്രി എല്ലാം ചെയ്ത് കഷട്പെട്ട് കഴിവ് ഉള്ളവര്‍ മാത്രം ആണ് സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ പോലും പറ്റിയിരുന്നുള്ളൂ... ഇതിപ്പോ റിവ്യു എന്ന് പറഞ്ഞ് എന്തേലും കോമാളിത്തരം കാണിച്ചാല്‍ മതിയല്ലോ....' എന്ന് മറ്റൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications