അവർ കാരണം പണി കിട്ടുന്നത് അനീഷിനും അനുമോൾക്കും, രണ്ടു പേരും ഇരട്ടത്താപ്പിന്റെ ഖിലാഡികൾ, കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചപ്പോൾ തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയവരാണ് ആദിലയും നൂറയും. ഇവരെ രണ്ട് മത്സരാർത്ഥികളായി മാറ്റിയതോടെ പക്ഷേ കളി മാറി. ലക്ഷ്മിയുടെ അധിക്ഷേപവും മോഹൻലാലിന്റെ പിന്തുണയുമെല്ലാം ഇരുവർക്കും പിന്തുണയേറാൻ കാരണമായി. എന്നാൽ അതിന് ശേഷം ആദിലയുടെ പ്രേക്ഷക പിന്തുണ പല കാരണങ്ങളാൽ ഇടിയുന്നതാണ് ഇപ്പോൾ കാണുന്നത്.
ആദിലയും ഷാനവാസും ആങ്ങള-പെങ്ങൾ കാർഡ് ഇറക്കുന്നുവെന്ന് പ്രേക്ഷകർക്കും സഹമത്സരാർത്ഥികൾക്കും അഭിപ്രായമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം : ''ഇന്നത്തെ നോമിനേഷനിൽ നിവിൻ ആദിലയെ നോമിനേറ്റ് ചെയ്തപ്പോൾ വിളിച്ചത് 'ലേഡി ഷാനവാസ് എന്നാണ്'. ആദിലയ്ക്കു അതിൽ കൂടുതൽ നല്ല ഒരു പേരില്ല.. അവിടെയുള്ള കോണ്ടെസ്റ്റന്റ്സ് ഗെയിം ഏറ്റവും പേർസണൽ ആയി കളിക്കുന്ന രണ്ടു പേർ ആണ്. ശരത് ഷാനവാസിനെതിരെ ഗെയിം കളിച്ചപ്പോൾ, പഴ്സണലായി അറ്റാക് ചെയ്തു. നെവിൻ അവൻ പാത്രം തട്ടി എന്ന് പറഞ്ഞപ്പോൾ അവനെയും വ്യക്തിപരമായി ടാർണിഷ് ചെയ്തു.
ആദിലയും ഇത് തന്നെ. എതിരെ ഗെയിം കളിച്ച നെവിനെ ഷാനവാസിനെ പോലെ തന്നെ വ്യക്തി അധിക്ഷേപം നടത്തി. രണ്ടു പേരും ഇരട്ടത്താപ്പിന്റെ ഖിലാഡികൾ ആണ്. ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്. നിവിന്റെ കാര്യത്തിൽ തന്നെ എത്ര തവണ രണ്ടു പേരും മലക്കം മറിഞ്ഞു എന്ന് ഡൈബം തമ്പുരാന് പോലും അറിയില്ല. അവളെ നോമിനേറ്റ് ചെയ്തതിന്റെ ചൊരുക്ക് ആണ് ഇപ്പോൾ ലൈവിൽ അനീഷിനോട് കാണിക്കുന്നതു .ചേട്ടന്റെ പെങ്ങളൂട്ടി ശരിക്കും ആദില ആണ്.

പക്ഷെ ഇവർ കാരണം പണി കിട്ടുന്ന രണ്ടു പേര്, അനീഷിനും, അനുമോള്ക്കും ആയിരിക്കും. അനീഷ് ഷാനവാസ്മായി അടുത്തതോടെ, അനീഷിന്റെ ഗെയിം അവിടെ ആള്ക്കാര് വിമർശിക്കാൻ തുടങ്ങി. ഇത് വരെ ഒറ്റയ്ക്ക് കളിച്ച അനീഷിന് ഇന്ന് കിട്ടിയ 4 നോമിനേഷൻ അതിന്റെ തെളിവാണ്. ഇത് കണ്ട അനീഷ് പയ്യെ ഗാപ് ഇടാൻ തുടങ്ങിയിട്ടുണ്ട്. അത് പോലെ, ആദിലയുമായി ഗ്യാപ്പ് ഇട്ടാൽ അനുമോള്ക്കും കൊള്ളാം''.
ആദിലയുടെ ഗെയിമിനെ കുറിച്ച് മറ്റൊരു കുറിപ്പ് കൂടി വായിക്കാം: ''ആദിലയുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അതാണ് ഇവർക്ക് വിനയായി മാറാൻ പോകുന്നത്. ലക്ഷ്മി ഇഷ്യൂവിന് ശേഷം ലാലേട്ടനിൽ നിന്ന് കിട്ടിയ പിന്തുണ ആദിലക്ക് അമിത ആത്മവിശ്വാസം നൽകി എന്ന് തോന്നുന്നു. ഈ സീസണിൽ ഒരു ശക്തമായ മത്സരാർത്ഥിയായി വളരുമെന്ന് തോന്നിച്ച ആദിലക്ക് പിന്നീട് പ്രേക്ഷകരുടെയിടയിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോവുകയായിരുന്നു.
റിയാസ് സലീം ഹോട്ടൽ ടാസ്കിനായി ബിഗ് ബോസ് ഹൗസിലേക്ക് വന്നതിന് ശേഷം ആദിലയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അനീഷിനോട് അനാവശ്യമായി ദേഷ്യപ്പെടുന്നതും, നേവിനുമായുള്ള പ്രശ്‌നത്തിൽ ഡോ. ബിന്നി ആദിലയുടെ നിലപാടിനെ വിമർശിച്ചതുമെല്ലാം പ്രേക്ഷകരുടെയിടയിൽ ആദിലയോട് വെറുപ്പുണ്ടാക്കി. അതേസമയം, ആദിലയുടെ ഈ വീഴ്ച നൂറയുടെ സാധ്യതകളെ ബാധിക്കാതെയിരുന്നാൽ അവൾ ടോപ്പ് 5-ൽ എത്താൻ സാധ്യതയുണ്ടെന്ന് ചിലർ കരുതുന്നു. എന്തായാലും ബാക്കിയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ അറിയാം''.












Click it and Unblock the Notifications