Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭഗവന്ത് കേസരി മെഗാ വിജയം, ബാലകൃഷ്ണയ്ക്ക് പിന്നാലെ ശ്രീലീലയും പ്രതിഫലം വര്‍ധിപ്പിച്ചു, തുക ഇത്ര?

ഹൈദരാബാദ്: തെലുങ്ക് സിനിഇപ്പോള്‍ വമ്പനൊരു ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ്. സൂപ്പര്‍ താരം ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയാണ് ആ ചിത്രം. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഭഗവന്ത് കേസരി. ചിത്രത്തില്‍ ബാലകൃഷ്ണയെ പോലെ തന്നെ കൈയ്യടി നേടിയിരുന്നു നായികയായ ശ്രീലീല. തെലുങ്ക സിനിമയിലെ ഇപ്പോഴത്തെ ക്രഷ് എന്ന് വിളിപ്പേരുള്ള നടിയാണ് ശ്രീലീല.

രവി തേജ നായകനായ ധമാക്കയിലൂടെ നടി താരപദവിയിലേക്ക് ഉയരുകയായിരുന്നു. ധമാക്ക സൂപ്പര്‍ ഹിറ്റായതോടെ അതിലെ ശ്രീലീലയുടെ ഡാന്‍സും, ലുക്കും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഭഗവന്ത് കേസരിയും വന്‍ വിജയമായി മാറിയിരിക്കുകയാണ്. ശ്രീലീല നായികയായാല്‍ ചിത്രം വന്‍ ജയം ഉറപ്പാണെന്ന് ഇപ്പോള്‍ നിര്‍മാതാക്കള്‍ കരുതുന്നുണ്ട്. അതുകൊണ്ട് നിത്യേന നടിയുടെ പ്രതിഫലവും വന്‍ തോതില്‍ വര്‍ധിക്കുന്നുണ്ട്.

sreeleela-actress

ഭഗവന്ത് കേസരി ബോക്‌സോഫീസില്‍ 130 കോടിയില്‍ അധികമാണ് കളക്ട് ചെയ്തത്. ടൈഗര്‍ നാഗേശ്വര്‍ റാവു, ലിയോ എന്നീ ചിത്രങ്ങളുമായി ബോക്‌സോഫീസില്‍ ക്ലാഷ് വെച്ചിട്ടും വന്‍ ജയം ബാലകൃഷ്ണ ചിത്രം നേടി. ഇതിനൊരു പ്രധാന കാരണം ശ്രീലീലയുടെ ഡാന്‍സും, ആക്ഷന്‍ രംഗങ്ങളുമായിരുന്നു. ബാലകൃഷ്ണയ്‌ക്കൊപ്പം നടിയുടെ പെര്‍ഫോമന്‍സും ഹൈ ലെവലിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ശ്രീലീല പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ബാലകൃഷ്ണയുടെ മരുമകളായിട്ടാണ് ശ്രീലീല അഭിനയിച്ചത്. കാജള്‍ അഗര്‍വാളായിരുന്നു നായിക. കാജളിനേക്കാള്‍ സ്‌ക്രീന്‍ സ്‌പേസും പ്രാധാന്യവും ശ്രീലീലയ്ക്ക് ലഭിച്ചിരുന്നു. നേരത്തെ ശ്രീലീല മണിക്കൂറില്‍ നാല് ലക്ഷം പ്രതിഫലം വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇത് തെലുങ്ക് സിനിമയിലെ തന്നെ ഉയര്‍ന്ന നിരക്കായിരുന്നു. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫല നിരക്കാണ്.

ഭഗവന്ത് കേസരിക്കായി ശ്രീലീല വാങ്ങിയത് ഒന്നര കോടി രൂപയാണ്. അനില്‍ രവിപുടി ചിത്രത്തിന് ശ്രീലീലയുടെ വരവ് ഏറെ ഗുണം ചെയ്തിരുന്നു. ഭഗവന്ത് കേസരിയുടെ വിജയത്തോടെ നടി മൂന്ന് കോടിയായി പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. നിലവില്‍ തെലുങ്ക് സിനിമയില്‍ നാല് കോടി പ്രതിഫലം വാങ്ങുന്ന സാമന്തയാണ് മുന്നിലുള്ളത്. രശ്മിക മന്ദാന പുഷ്പ രണ്ടാം ഭാഗത്തിനായി രണ്ട് കോടി പ്രതിഫലം വാങ്ങുന്നുണ്ട്. സാമന്ത നേരത്തെ പുഷ്പയിലെ ഐറ്റം ഡാന്‍സിനായി അഞ്ച് കോടിയാണ് പ്രതിഫലം വാങ്ങിയത്.

അതുപോലെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ഖുഷിക്കായി നാലര കോടിയും നടി പ്രതിഫലം വാങ്ങി. എന്നാല്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രം ചെയ്ത് സൂപ്പര്‍ താര നിരയിലേക്ക് എത്തിയിരിക്കുകയാണ് ശ്രീലീല. സായ് പല്ലവിയും പൂജാ ഹെഗ്‌ഡെയുമെല്ലാം വുങ്ങുന്ന അത്രയും പ്രതിഫലമാണ് ശ്രീലീല വാങ്ങുന്നത്. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരത്തിലും ശ്രീലീലയാണ് നായിക. നടിയുടെ പ്രതിഫലം ഈ ചിത്രം വിജയിച്ചാല്‍ ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ ഒന്‍പതോളം തെലുങ്ക് ചിത്രത്തിലാണ് നടി നായികയായി എത്തുന്നത്. ഇത് തന്നെ അവരുടെ മാര്‍ക്കറ്റ് എത്രത്തോളമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+