ഭഗവന്ത് കേസരിയാവാന്‍ ബാലകൃഷ്ണ വാങ്ങിയ പ്രതിഫലം ഇത്ര, ശ്രീലീലയ്ക്ക് റെക്കോര്‍ഡ് തുക, വാങ്ങിയത് ഇത്ര
തെലുങ്ക് സിനിമയില്‍ ലിയോയുടെ തരംഗത്തെ തന്നെ ഇല്ലാതാക്കി സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി മുന്നേറുകയാണ്. വമ്പന്‍ കളക്ഷനാണ് ആദ്യ രണ്ട് ദിനങ്ങളിലും ചിത്രത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ബാലയ്യയുടെ പ്രകടനമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. കോമഡി-ആക്ഷന്‍ പടങ്ങള്‍ എടുക്കുന്ന അനില്‍ രവിപുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഫാമിഷി ആക്ഷന്‍ ഗണത്തില്‍ വരുന്നതാണ് ഈ ചിത്രം. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്. തെലുങ്ക് സിനിമയില്‍ ചിരഞ്ജീവി കഴിഞ്ഞാല്‍ ഏറ്റവും വലിയ താരമാണ് ബാലകൃഷ്ണ. അതുപോലെ തന്നെ വലിയ പ്രതിഫലത്തിലും അദ്ദേഹം മുന്നിലാണ്. ചിത്രത്തില്‍ നെലകൊണ്ട ഭഗവന്ത് കേസരിയായിട്ടാണ് ബാലകൃഷ്ണ അഭിനയിക്കുന്നത്. സ്വന്തം മരുമകളെ പരിശീലിപ്പിക്കുന്ന അമ്മാവനായും, ആക്ഷന്‍ ഹീറോയായിട്ടുമാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സൈന്യത്തില്‍ ചേരാനായി മരുമകളെ പ്രോത്സാഹിപ്പിക്കുന്ന ബാലകൃഷ്ണയെയാണ് നേരത്തെ ട്രെയിലറില്‍ കണ്ടിട്ടുള്ളത്. ചിത്രത്തില്‍ കൊടൂര വില്ലനായി എത്തിയിരിക്കുന്നത് ബോളിവുഡ് നടനായ അര്‍ജുന്‍ രാംപാലാണ്. രാഹുല്‍ സംഗ്വി എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിക്കുന്നത്. അര്‍ജുനും ബാലകൃഷ്ണയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. അതുപോലെ ശ്രീലീലയുടെ ഡാന്‍സ് രംഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ചിത്രത്തില്‍ ബാലകൃഷ്ണയുടെ നായികയായി എത്തുന്നത് കാജള്‍ അഗര്‍വാളാണ്. ഭഗവന്ത് കേസരിക്ക് വമ്പന്‍ ബജറ്റ് തന്നെയുണ്ട്. 90 മുതല്‍ നൂറ് കോടിക്ക് ഇടയിലാണ് ചിത്രത്തിനായി നിര്‍മാതാക്കള്‍ ചിത്രത്തിനായി മുടങ്ങിയത്. ബാലകൃഷ്ണയുടെ കഴിഞ്ഞ ചിത്രം വീരസിംഹ റെഡ്ഡി വമ്പന്‍ ഹിറ്റായിരുന്നു. ഇതിന് മികച്ച ലാഭവും ലഭിച്ചിരുന്നു. എന്നാല്‍ ബാലകൃഷ്ണ ഭഗവന്ത് കേസരിക്കായി പ്രതിഫലം വര്‍ധിപ്പിച്ചിട്ടില്ല.
ഇരുപത് കോടിയാണ് ചിത്രത്തിനായി താരം വാങ്ങിയ പ്രതിഫലം. കഴിഞ്ഞ കുറച്ച് ചിത്രങ്ങളായി അദ്ദേഹം ഇതേ പ്രതിഫലമാണ് വാങ്ങുന്നത്. ചിത്രത്തില്‍ കാര്‍ത്യായനി എന്ന നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ച കാജള്‍ അഗര്‍വാളാണ് നായികമാരില്‍ ഏറ്റവും പ്രതിഫലം വാങ്ങിയിരിക്കുന്നത്. രണ്ട് കോടിയാണ് ചിത്രത്തില്‍ നടിക്ക് ലഭിച്ച പ്രതിഫലം.
അതേസമയം തെലുങ്ക് യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയയായ ശ്രീലീല ഈ ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങിയത്. ഒന്നര കോടിയാണ് നടിയുടെ പ്രതിഫലം. വളരെ ചുരുക്കം ചിത്രങ്ങളിലേ നടി അഭിനയിച്ചിട്ടുള്ളൂ. അതിനുള്ളില്‍ തെലുങ്കില്‍ മുന്‍നിര നായികയായി ഉയര്‍ന്നിരിക്കുകയാണ്.
ധമാക്ക എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീലീല താരപദവിയിലേക്ക് ഉയര്‍ന്നത്. അടുത്തിടെ സ്‌കന്ദയിലും ശ്രീലീല നായികയായി എത്തി. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം അടക്കം നടിയുടേതായി വരാനുണ്ട്. തെലുങ്ക് സിനിമയിലെ അരങ്ങേറ്റത്തില്‍ വില്ലനായി എത്തിയ അര്‍ജുന്‍ രാംപാലിന് മൂന്ന് കോടിയാണ് പ്രതിഫലം. ചെറിയ വേഷത്തില്‍ എത്തിയ ശരത്കുമാറിന് രണ്ട് കോടിയും പ്രതിഫലമായി ലഭിച്ചു.












Click it and Unblock the Notifications