മാല പാർവതി എന്തിനാണ് ട്രോമയിൽ പോയത്, പോടാ എന്ന് പറഞ്ഞാൽ പോരെ'; വലിച്ചുകീറി ഭാഗ്യലക്ഷ്മി
വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയില്‍ പ്രതികരിക്കവെ നടന്‍ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് നടി മാലാ പാർവതി നടത്തിയ പരാമർശം വിവാദമായിരുന്നു. സിനിമ രംഗത്തെ മോശം അനുഭവങ്ങൾ മിടുക്കോടെ മാനേജ് ചെയ്യാൻ നടിമാർക്ക് സ്‌കിൽ വേണമെന്നും ഷൈൻ നടിയോട് പറഞ്ഞ കാര്യങ്ങൾ തമാശയായി പറഞ്ഞതാവാമെന്ന നിലയ്ക്കുമായിരുന്നു നടിയുടെ വാക്കുകൾ. പ്രതികരണത്തിൽ മാലാ പാർവതിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ മാലാ പാർവതിക്കെതിരെ സംസാരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. അറോറ മീഡിയ നെറ്റ്വർക്ക് എന്ന യുട്യൂബ് ചാനലിനോടാണ് പ്രതികരണം.
'എല്ലാവരേയും പ്രീതിപ്പെടുത്തുന്ന രീതിയിൽ ഒരു അഭിപ്രായം പറയാനാണെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അവസരം നഷ്ടപ്പെടുന്ന ഭയം ഉള്ളിലുണ്ട്. അതിനാൽ ഒന്ന് മെഴുകി സംസാരിക്കുക എന്നതാണ് മാലാ പാർവതിയുടെ അഭിപ്രായം കേട്ടപ്പോൾ തോന്നിയത്. അവർക്ക് അഭിപ്രായം പറയാം, അത് പക്ഷെ സ്വന്തം കാര്യത്തിൽ മാത്രമായിരിക്കണം. ഒരാൾ എന്നോട് മോശമായി സംസാരിച്ചാൽ അതിനോട് എതിർപ്പ് പ്രകടപ്പിക്കുകയെന്നത് എന്റെ ബേസിക് സ്വഭാവവും എന്റെ അവകാശവുമാണ്. റിയാക്ട് ചെയ്യാൻ പാടില്ലെന്നൊക്കെ എങ്ങനെ പറയാൻ പറ്റും. ഓരോ തൊഴിലിടത്തിലും പുരുഷൻമാർക്കുള്ള അവകാശം സ്ത്രീകൾക്കുമുണ്ട്.

മാലാ പാർവതി തന്നെ പറഞ്ഞു തന്റെ ആദ്യ സിനിമയിൽ മോശം അനുഭവമുണ്ടായിട്ടുണ്ട് നാലഞ്ച് ദിവസം ട്രോമയിൽ പോയെന്ന്. എന്തിനാണ് അവർ ട്രോമയിൽ പോയത്. പോടാ എന്ന് പറഞ്ഞ് പോയാൽ പോരെ, തനിക്ക് വരുമ്പോൾ വേദനയും മറ്റൊരാൾക്ക് വരുമ്പോൾ ടേക്ക് ഇറ്റ് ഈസി എന്ന് പറയുന്നത് ശരിയല്ല.
സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചിരുന്ന ആളാണ് മാലാ പാർവതി. സ്ത്രീ ചൂഷണം ചെയ്യപ്പെടേണ്ടവളാണെന്ന് പറയുന്നത് പോലെ ആയിപ്പോയി അവരുടെ പ്രതികരണം. മുൻപ് ഒരു സിനിമ ലൊക്കേഷനിൽ ചില പെൺകുട്ടികൾക്ക് നിർമ്മാതാക്കളിൽ നിന്നും മോശം അനുഭവം ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിച്ചവരാണ് മാലാ പാർവതി. എങ്ങനെയാണ് അവർ ഇങ്ങനെ മാറിപ്പോയത്. പാർവതിയുടെ മാറ്റത്തിൽ ദേഷ്യത്തിനേക്കാൾ സങ്കടമാണ് തോന്നിയത്', ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
സിനിമയിൽ നായിക കാഥാപാത്രങ്ങൾക്ക് പ്രാധാന്യം കുറയുന്നുവെന്ന ചർച്ചകളോടും അവർ പ്രതികരിച്ചു. 'നടൻമാർക്കാണ് ഫാൻസ്, നടിമാർക്ക് ഫാൻസ് ഇല്ലല്ലോ. നടിമാരെ ഇഷ്ടമാണെന്ന് പറയുമെന്നല്ലാതെ ഏതെങ്കിലും നടിയുടെ കട്ടൗട്ടിന് പാലഭിഷേകം ചെയ്തതായി അറിയോ. തമിഴിലും തെലുങ്കിലും പോലും ഇല്ല. മഞ്ജു വാര്യരുടെ സിനിമ റിലീസാകുമ്പോൾ പോലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പൃഥ്വിരാജിന്റേയും സിനിമകൾ ആഘോഷിക്കപ്പെടുന്നത് പോലെ ആഘോഷിക്കപ്പെട്ടിട്ടുണ്ടോ. അവരാണ് സിനിമയിൽ അനിവാര്യമായവർ എന്ന് കാലക്രമേണ സംഭവിച്ചു. അവരാണ് സിനിമയെ വിജയിപ്പിക്കുന്നവർ. അല്ലാതെ സംവിധായകനോ , കാമറാമാനോ എഡിറ്ററോ അല്ല. ആരാണ് സിനിമയെ വിജയിപ്പിക്കേണ്ടത് അവരാണ് സിനിമയിൽ ഭരിക്കേണ്ടവർ എന്ന ചിന്തയിലേക്ക് പോയതാണ് എല്ലാത്തിനും കാരണം.
ആരാണ് നടൻ എന്ന ചോദിച്ചാണ് ഓരോ സിനിമക്കും തീയറ്ററുകാർ അഡ്വാൻസ് കൊടുക്കുന്നത്. വിവാദത്തിൽ പെട്ട് കിടക്കുന്ന ഷൈൻ ടോമിന് വരെ ഓരോ ഡിമാന്റുണ്ട്. നടിമാരുടെ സിനിമക്ക് അങ്ങനെയൊരു സ്വീകാര്യതയില്ല. അതുകൊണ്ട് നടിയെ പ്രധാന കഥാപാത്രമാക്കി സിനിമ എടുക്കുന്നത് അപൂർവമാണ്. പണ്ട് നായകനും നായികയ്ക്കുമൊക്കെ തുല്യറോളാളായി. സിനിമകൾ അറിയപ്പെട്ടിരുന്നത് സംവിധായകരുടെ പേരിലാണ്. ഇന്ന് ഇപ്പോൾ സിബിമലയിന്റെ ജോഷിയുടെ ഹരിഹരൻ സാറിന്റെയൊക്കെ പടങ്ങൾ ഇന്നും അവരുടെ പേരിൽ അറിയപ്പെടുന്നുണ്ട്. പക്ഷെ അവരുടെ പടങ്ങളേ ഉള്ളൂ അങ്ങനെ.
ഇപ്പോൾ മിക്ക നടൻമാർക്കും സ്വന്തം പ്രൊഡക്ഷൻ ഉണ്ട്. അങ്ങനെ വരുമ്പോൾ ആ നടൻമാരുടെ സുഹൃത്തുക്കളായിരിക്കും സിനിമയിലെ താരങ്ങൾ. അപ്പോൾ പല തരത്തിലുള്ള വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. പണ്ടത്തെ പ്രൊഡ്യൂസർമാരാണെങ്കിൽ ബിസിനസ് മാത്രമായാണ് കാണുന്നത്. ഇന്ന് ശരിക്കും സിനിമയിലൊരു അച്ചടക്കമില്ലായ്മ ഉണ്ട്', അവർ പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications