Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാവന'; വർഷങ്ങൾക്ക് ശേഷം ഭാവനയും മഞ്ജു വാര്യരും ഒരുമിച്ച് ഒരു വേ​ദിയിൽ

മലയാളികളുടെ പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരു വേദിയിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ് മഞ്ജുവും ഭാവനയും. ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മഞ്ജുവിനെയും ഭാവനെയും കാണാൻ എത്തിയിരുന്നു. ഇപ്പോൾ ഭാവനയെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്.

' നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്റെ ഏറ്റവും പ്രിയപ്പെട്ട ഞാൻ ഹൃദയത്തോട് അടുത്ത് ചേർത്ത് പിടിച്ചിരിക്കുന്ന ഭാവനയ്‌ക്കൊപ്പമാണ് ഈ വേദി പങ്കിടുന്നത്. നമുക്ക് എല്ലാവർക്കും പ്രചോദനമായിട്ടുള്ള നമുക്ക് പല കാര്യങ്ങളിലും മാതൃക കാണിച്ചുതന്നിട്ടുള്ള വളരെ മനോഹരിയായിട്ടുള്ള സ്ത്രീയാണ് ഭാവന. എനിക്ക് അങ്ങേയറ്റം ഒരുപാട് സ്‌നേഹവും ആരാധനയും സ്‌നേഹവും ഉള്ള കുട്ടിയാണ് ഭാവന. ഭാവനയുടെ കൂടെ വേദയിൽ നിൽക്കാൻ പറ്റിയതിൽ് ഒരുപാട് സന്തോഷം,'' മഞ്ജു വാര്യർ പറഞ്ഞു.

Manju

'' മഞ്ജു ചേച്ചിയുടെ കൂടെ ഇങ്ങനെയൊരു പ്രോഗ്രാമിൽ പങ്കെടുക്കുന്നത് ആദ്യമാണ്. വളരെ സ്‌പെഷ്യൽ ആണ് എനിക്ക്. സ്‌കൂളിൽ പഠിക്കുന്ന സമയത്തേ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ. അത് കഴിഞ്ഞ് ഒരുപാട് അടുത്തു, നല്ല ഫ്രണ്ട്‌സായി. ഇത്രയും കാലത്തിന് ശേഷം ഒരുമിച്ച് ഒരു ഈവന്റിന് എത്തുന്നത് ആദ്യമാണ്,'' ഭാവന പറഞ്ഞു.

ഭാവനയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ഭാവനയുടെ പിറന്നാളിന് മ‍ഞ്ജു വാര്യർ ആശംസ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ കുറിച്ചത്. അതുപോലെ മഞ്ജു വാര്യർ പകർത്തിയ തൻ‌റെ ചിത്രം ഭാവന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു.

വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യർക്കും അതുപോലെ ഇടക്കാലത്ത് മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് തിരിച്ചുവന്ന ഭാവനയ്ക്കും മികച്ച പിന്തുണയാണ് ആരാധകർ നൽകിയത്. ഭാവനയുടെ തിരിച്ചുവരവിൽ മഞ്ജു വാര്യർ മികച്ച പിന്തുണ നൽകിയിരുന്നു.

മഞ്ജുവും ഭാവനയും അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇതുവരെ ഒരു വേദിയിൽ ഒരുമിച്ച് എത്തിയിരുന്നില്ല. തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച് കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ. മഞ്ജുവിനേയും ഭാവനേയും ഒരുമിച്ച് ഒരു സിനിമയിൽ കാണണം എന്ന ആ​ഗ്രഹമാണ് ആരാധകർക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+