എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ആക്ടീവല്ല? ഭാവന പറയുന്നു..'അങ്ങനെ കേൾക്കുമ്പോൾ പേടി'
സിനിമയിൽ നൂറു ശതമാനം സംതൃപ്തി തോന്നിയൊരു സാഹര്യം ഉണ്ടായിട്ടില്ലെന്ന് നടി ഭാവന. സിനിമയിൽ നിന്ന് പഠിച്ചത് സമ്മിശ്ര കാര്യങ്ങളാണ്. സന്തോഷങ്ങളും ദുഃഖങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാം അടിപൊളിയാണെന്നോ ഞാൻ സന്തോഷമായി ഇരിക്കുന്നുവെന്നോ ഉള്ള തോന്നലൊന്നും ഇല്ല. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ത്വരയിലാണ് താൻ ജീവിക്കുന്നതെന്നും അതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഭാവന. തന്റെ പുതിയ സിനിമയായ ഹണ്ടിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
'സിനിമയിൽ സന്തോഷകരമായതും ദുഃഥമുള്ളതും ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലേണിങ് അൺലേണിങ് പ്രോസസ് നടത്തുന്നുണ്ട്. പല പാഠങ്ങളും പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഞാൻ അടിപൊളിയാണ് ഹാപ്പിയായി ഇരിക്കുന്നു എന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല. 100 ശതമാനം സംതൃപ്തിയൊന്നും തോന്നിയിട്ടില്ല. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന തോന്നൽ ഉള്ളയാളാണ്. എന്തെങ്കിലും നേടിയെന്ന് കരുതുന്ന ആൾ അല്ല. മുൻപുള്ളതിനെക്കാൾ സിനിമയെ സീരിയസ് ആയി കണ്ട് തുടങ്ങി. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ വളരെ ഗൗരവത്തോടെ കേൾക്കുന്നുണ്ട്. ആ പ്രോസസ് ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.

15ാ-മത്തെ വയസിലാണ് ഞാൻ നമ്മൾ ചെയ്യുന്നത്. അതിന് സംസ്ഥാന അവാർഡ് മെൻഷൻ കിട്ടിയപ്പോൾ സന്തോഷം തോന്നി. അതല്ലാതെ അതൊന്നും ആഘോഷിക്കാനുള്ള പ്രായം ഇല്ലായിരുന്നു. ഞാൻ സിനിമ ചെയ്യാൻ പോകുമ്പോൾ അന്നൊക്കെ തോന്നിയിരുന്നത് എനിക്ക് സ്കൂളിൽ പോകേണ്ടല്ലോയെന്ന് മാത്രമാണ്. അല്ലാതെ ഞാനൊരു കലക്ക് കലക്കും എന്ന ചിന്തയൊന്നുമില്ല.
ദൈവനാമത്തിൽ എന്ന സിനിമ ചെയ്യുമ്പോൾ സമീറ എന്ന ക്യാരക്ടറിനെ ഉൾക്കൊള്ളാനായില്ല. എന്തിനാണ് ഇങ്ങനെ സഹിച്ച് നിൽക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു. അപ്പോൾ ജയരാജ് സാർ പറയും നീയല്ല സമീറയാണത്. ദൈവനാമത്തിലിന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ വളരെ അധികം ആത്മവിശ്വാസം തോന്നി.
ജീവിത്തിൽ എനിക്ക് കുറച്ച് നല്ല സൗഹൃദങ്ങൾ ഉണ്ട്. എന്റെ ജീവിത്തതിൽ എന്ത് ആവശ്യമുണ്ടെങ്കിലും അവർ ഒപ്പമുണ്ടാകും. അവരോട് ഞാൻ വളരെ നന്ദിയുള്ളവളാണ്. യാതൊരു ഫോർമാലിറ്റിയും ഇല്ലാതെ ഞങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.', താരം പറഞ്ഞു. ഭാവന അഭിനയിക്കുന്ന പടത്തിൽ ആളുകൾ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ടെന്നുള്ള കമന്റുകൾ കാണാറുണ്ട്. അത്തരം കമന്റുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ആദ്യ മറുപടി താൻ അതൊന്നും കാണാറില്ലെന്നായിരുന്നു. സോഷ്യൽ മീഡിയയിൽ താൻ ആക്ടീവല്ലെന്നും എന്തുകൊണ്ടാണതെന്നും നടി പറഞ്ഞു- 'ഞാനൊരു സോഷ്യൽ മീഡിയ വ്യക്തിയല്ല. ഞാൻ എന്റേതായ രീതിയിൽ പോകുന്ന ആളാണ്. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷ വെയ്ക്കുന്നു എന്ന് കേൾക്കുമ്പോൾ പേടിയാണ്. ആളുകളുടെ സ്നേഹത്തിലും പിന്തുണയിലും വലിയ നന്ദിയുണ്ട്. ആളുകൾ ഇഷ്ടപ്പെടുന്നുവെന്നത് വലിയ കാര്യമാണ്',നടി വ്യക്തമാക്കി.












Click it and Unblock the Notifications