Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവന പറയുന്നു, ആ സമയത്ത് ഞാനൊരു പ്രണയ പരാജയത്തിലായിരുന്നു; നവീനുമായി പ്രണയത്തിലാകുന്നത് ഇങ്ങനെ

കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ഭാവന. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ താരം സജീവമായി തുടങ്ങിയിട്ടുണ്ട്. നിരവധി ചാനൽ ഷോകളിലും അതിഥിയായി ഭാവന എത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അമൃത ചാനലിൽ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി പങ്കെടുത്തപ്പോൾ ഭാവന പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ പ്രണയത്തെ കുറിച്ചും നവീനുമായുള്ള വിവാഹത്തെ കുറിച്ചുമാണ് താരം പറഞ്ഞത്.

ഭാവനയുടെ വാക്കുകളിലേക്ക് -'എന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംസാരിച്ച് സുഹൃത്തുക്കളായി. എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾക്ക് മനസിലായി പ്രണയമാണെന്ന്. പരസ്പരം ഇത് പറഞ്ഞ് സംസാരിച്ച് കഴിഞ്ഞ് അവസാനം അതൊരു കല്ല്യാണത്തിൽ കലാശിച്ചു.

bhavanamain2-

നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നു. നവീൻ തെലുഗു ആണ്. പക്ഷെ ജനിച്ചതും വളർന്നതും മാംഗ്ലൂർ ആണ്. തെലുഗു കന്നഡ അറിയാം. അച്ഛൻ തമിഴാണ്. ഞാൻ മലയാളിയും. അങ്ങനെ കുടുംബത്തിലൊരു സൗത്ത് ഇന്ത്യൻ സമ്മേളനം പോലെയാണ്.

നവീന് മലയാളം അറിയില്ല. അമ്മയ്ക്ക് മലയാളം മാത്രമേ അറിയൂ. പക്ഷെ ലൊക്കേഷനിൽ നവീനും അമ്മയും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഇത് എന്താണ് ഈ സംസാരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അമ്മ മലയാളം വളരെ മെല്ലെ സംസാരിക്കുമ്പോൾ നവീന് കുറച്ച് മനസിലാക്കാൻ പറ്റും. നവീന് മനസിലാകാതിരിക്കാൻ ഞാൻ ചിലപ്പോൾ സ്പീഡിൽ പറയും. അപ്പോൾ നവീന് ഒന്നും മനസിലാകില്ല. ഞങ്ങൾ ഇംഗ്ലീഷിലും തമിഴിലുമൊക്കെയാണ് സംസാരം. ഇപ്പോൾ ഞാൻ കന്നഡ കുറച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്', ഭാവന പറഞ്ഞു.

ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഭാവനയും നവീനും വിവാഹം കഴിക്കുന്നത്. 2017 ൽ നടിയുടെ അച്ഛൻ മരിക്കുന്നതിന് ഒരു മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ മരണമെന്നും ആ സമയത്ത് തനിക്കും കുടുംബത്തിനും തണലായി നിന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നവീനും കുടുംബവും ആണെന്ന് ഭാവന പറഞ്ഞിട്ടുണ്ട്. 2018 ജനുവരി 22 ന് ആയിരുന്നു ഇരുവരുടേയും വിവാഹം.

നവീന്റെ വ്യക്തിത്വമാണ് തന്നെ ആകർഷിച്ചതെന്ന് ഭാവന തുറന്നുപറഞ്ഞിരുന്നു. കൊച്ചിയിൽ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നപ്പോഴാണ് പരിചയപ്പെട്ടത്. അതിന് ശേഷം പലപ്പോഴും സംസാരിക്കേണ്ട സാഹചര്യം വന്നപ്പോഴും മെസേജ് അയച്ചപ്പോഴുമൊന്നും സിനിമയെ കുറിച്ചല്ലാതെ അദ്ദേഹം സംസാരിച്ച് കണ്ടില്ല. അപ്പോൾ തന്നെ നല്ല വ്യക്തിയാണെന്ന് മനസിലായിരുന്നുവെന്ന് ഭാവന പറഞ്ഞിരുന്നു. നല്ല വിദ്യാഭ്യാസം ഉള്ളയാളാണ് നവീൻ എന്നും ഭാവന പറഞ്ഞിട്ടുണ്ട്. നവീൻ പൈലറ്റ് ആയിരുന്നു. യുദ്ധ വൈമാനികൻ ആകേണ്ട ആളായിരുന്നു. എന്നാൽ വീട്ടിലെ ഒറ്റമകൻ ആയതിനാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്മതിച്ചില്ല എന്നായിരുന്നു ഭാവന പറഞ്ഞത്. സ്നേഹത്തോടെ 'ബുജ്ജു' (ചെല്ലക്കുട്ടി) എന്നാണ് അദ്ദേഹം തന്നെ വിളിക്കാറുള്ളതെന്നും ഭാവന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+