മഞ്ജു വാര്യർ മാത്രമല്ല, ഭാവനയുമുണ്ട്, ഇനി കാവ്യയുടെ കുറവ് മാത്രമാണുള്ളതെന്ന് സോഷ്യൽ മീഡിയ
നടി മഞ്ജു വാര്യർ നൃത്തം ചെയ്യുന്ന വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലോക ഡാൻസ് ദിനത്തിന്റെ ഭാഗമായാണ് മഞ്ജു വാര്യർ വീഡിയോ പങ്കുവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറൽ ആവുകയും ചെയ്തിരുന്നു. ഇപ്പോൾ ഭാവനയും നൃത്ത ദിനത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇങ്ങനെയും ഡാൻസ് ചെയ്യാം എന്ന കുറിപ്പോടെയാണ് ഭാവന തന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന് പിന്നാലെ ഭാവനയും വീഡിയോയുമായി എത്തിയപ്പോൾ ഇവരുടെ ആരാധകർക്കും ഇരട്ടി ആനന്ദമായി.
ഇപ്പോഴും തെറ്റുകൾ വരുത്തുകയും അതിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് മഞ്ജു വീഡിയോ പങ്കുവെച്ചത്. മഞ്ജുവിന്റെയും ഭാവനയുടെയും നൃത്ത വീഡിയോ വന്നു. ഇനി കാവ്യയുടേത് കൂടി വരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മഞ്ജു വാര്യർ ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചത്. ഭാവന കൈകൾ കൊണ്ടുള്ള ചെറിയ മൂവ്മെന്റ്സ് ഹിന്ദി പാട്ടിനൊപ്പം ചെയ്യുന്ന വീഡിയോയാണ് പങ്കുവെച്ചത്.

മഞ്ജുവും കാവ്യയും ക്ലാസിക്കൽ ഡാൻസിൽ താല്പര്യമുള്ളവരാണ്. അടുത്തിടെ കാവ്യ മാധവന്റെ ഒരു ഡാൻസ് വൈറലായിരുന്നു. കാവ്യയുടെ ക്ലാസിക്കൽ ഡാൻസിന്റെ വീഡിയോയാണ വൈറലായത്. മഹിഷാസുരവധം, ദേവീയുടെ മൂർത്തീ ഭാവമാണ് കാവ്യ അവതരിപ്പിച്ചത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. അഭിനയവും നൃത്തവും ഒന്നും ഒരിക്കലും കാവ്യയിൽ നിന്ന് അകന്നുപോകില്ലെന്ന ഉറപ്പാണ് ഇതെന്നായിരുന്നു കാവ്യയുടെ ആരാധകർ പറഞ്ഞത്.
കാവ്യ വിവാഹശേഷമാണ് അഭിനയിത്തിൽ നിന്നും നൃത്തത്തിൽ നിന്നുമൊക്കെ വിട്ടുനിന്നത്. ആദ്യം വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ കാവ്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും കാവ്യ സിനിമയിൽ നിന്നും വിട്ടുനിന്നു. ഇപ്പോൾ തന്റെ വസ്ത്ര വ്യാപാര ബ്രാന്റിന്റെ മോഡലായി താരം എത്താറുണ്ട്. കാവ്യ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമോ െന്നാണ് ആരാധകർ ചോദിക്കുന്നത്.
അഭിനയിത്തിലും നൃത്തത്തിലും ഒരുപോലെ മിന്നിത്തിളങ്ങിനിന്ന മഞ്ജു വാര്യരും വിവാഹത്തിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും നൃത്തത്തിൽ നിന്നുമൊക്കെ വിട്ടുനിന്നത്. ദിലീപുമായുള്ള വിവാഹ മോചതനത്തിന് പിന്നാലെ മഞ്ജു അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിന്നപ്പോഴും നൃത്തത്തോടുള്ള ഇഷ്ടം കുറഞ്ഞിരുന്നില്ല.
മകളെ നൃത്തം പഠിപ്പിക്കാനെത്തിയ അധ്യാപികയിൽ നിന്ന് മഞ്ജുവും നൃത്തം പരിശീലിച്ചിരുന്നു. മകൾ മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാൻ ഗീതാ പദ്മ കുമാർ ടീച്ചർ വീട്ടിൽ വന്നപ്പോൾ താനും ഒരു കൗതുകത്തിന് വേണ്ടി മകൾക്കൊപ്പം വീണ്ടും ചുവട വെച്ചിരുന്നുവെന്ന് മഞ്ജു തന്നെ പറഞ്ഞിരുന്നു. ആ സമയത്ത് താൻ നൃത്തം ചെയ്തിട്ട് വർഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാവും എന്നാലും ശ്രമിക്കുകയാണ് എന്ന് പറഞ്ഞതായും മഞ്ജു പറഞ്ഞിരുന്നു.
ടീച്ചർ പറയും സിനിമാ താരമായത് കൊണ്ടല്ല, മഞ്ജു നല്ല നർത്തകി ആയത് കൊണ്ടാണ് പ്രോഗ്രാം കാണാൻ വരേണ്ടത്. അതനുസരിച്ചുള്ള പെർഫോമൻസ് തിരികെ കൊടുക്കണമെന്ന്. പെർഫോമൻസിന്റെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ടീച്ചർ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനും തന്നെ ഒരുക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തിൽ തിരക്കിലാകുമ്പോഴും മഞ്ജു നൃത്തത്തെ ചേർത്ത് നിർത്തുകയാണ്. മഞ്ജുവിൽ നിന്ന് നൃത്തം അകലില്ലെന്ന് ആരാധകരും പറയുന്നു. നൃത്ത ദിനത്തിൽ തന്നെ മഞ്ജു അത് തെളിയിച്ചിരിക്കുകയാണെന്നും ആരാധകർ പറയുന്നു. വീണ്ടും മഞ്ജുവിന്റെ നൃത്തം കണ്ട സന്തോഷവും ഉണ്ട്.












Click it and Unblock the Notifications