Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഭാവന അക്കാര്യം മറന്നുപോയോ! മണിക്കൂറുകൾക്കകം പഴയ പടിയായി; സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ

ഏറെ ആരാധകരുള്ള താരമാണ് ഭാവന. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്കിടെ ഭാവന ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോസ് പങ്കുവെയ്ക്കാറുണ്ട്. എന്നാൽ‌ മിക്ക സമയങ്ങളിലും കമന്റ് ഓഫ് ചെയ്യാറാണ് പതിവ്, അല്ലെങ്കിൽ ലിമിറ്റ് ചെയ്യും. എന്തായാലും ഇന്ന് ഫോട്ടോ പങ്കുവെച്ചപ്പോൾ കുറച്ചധികം നേരം കമന്റ് ബോക്സ് ഓപ്പൺ ആയി തന്നെ നിന്നു.

താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റ് ഇടാൻ പറ്റിയ സന്തോഷം ആരാധകർ കമന്റ് ബോക്സിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി കമന്റ് ഇടാൻ സാധിച്ചവരും ഉണ്ട്. കമന്റ് ഇട്ടവർക്കൊക്കെ താരം മറുപടിയും നൽകിയിട്ടുണ്ട്. ചിലർക്ക് കമന്റ് ഇടാൻ‌ പറ്റിയ വിശ്വസിക്കാൻ സാധിച്ചതേയില്ല, ഈ കാണുന്നത് നേരാണോ, അല്ലെങ്കിൽ സ്വപ്നം കാണുകയാണോ എന്നാണ് ചിലർ കമന്റ് ഇട്ടിരിക്കുന്നത്.

kavya

അതേ സമയം മുൻകൂറായി താരത്തിന് വിവാഹം വാർഷികം ആശംസിച്ചവരും ഉണ്ട്. 2018 ജനുവരി 22 നാണ് ഭാവനയുടെ വിവാഹം കഴിഞ്ഞത്.. അടുത്തിടെ ഭർത്താവ് നവീനൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു.

ഭാവന മലയാളത്തിൽ തുടർച്ചയായി പടങ്ങൽ ചെയ്യാറില്ല. കഴിഞ്ഞ വർഷം ഹണ്ട് എന്ന സിനിമയാണ് പ്രദർശനത്തിന് എത്തിയിരുന്നു. മലയാള സിനിമയിൽ ആക്ടീവ് ആയിക്കൂടെ എന്നാണ് താരത്തോട് ആരാധകർ‌ ചോദിക്കുന്നത്. അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം 2023 ൽ ആണ് ഭാവന മലയാളത്തിലേക്ക് തിരിച്ചുവന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തിയത്.

20 വർഷം നീണ്ട സിനിമ ജീവിതത്തെക്കുറിച്ചും ഭാവന പറഞ്ഞിരുന്നു. ഒരു മിക്സഡ് ഇമോഷനാണ്. സന്തോഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.
സങ്കടപ്പെടുത്തിയ നിമിഷങ്ങൾ‌ ഉണ്ടായിട്ടുണ്ട് കുറെ കാര്യങ്ങൾ‌ പഠിച്ചിട്ടുണ്ട് കുറെ കാര്യങ്ങൾ‌ മറന്നിട്ടുണ്ട് ഇതെല്ലാം ചേർന്നുള്ള മിക്സ് ആയിരുന്നു 20 വർഷം എന്നാണ് താരം പറഞ്ഞത്.

എല്ലാം നേടി ഞാൻ ഭയങ്കര സന്തോഷത്തിലാണ് എന്ന് എനിക്ക് ഒരിക്കലും പറയാൻ പറ്റില്ല. നൂറ് ശതമാനം സംതൃപ്തി എനിക്ക് തോന്നിയിട്ടില്ല, ഇനിയും ഏറെ ചെയ്യണമെന്നതോന്നലാണ് തനിക്കുള്ളതെന്നും താരം പറഞ്ഞിരുന്നു. പണ്ടൊക്കെ ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുള്ള ഓട്ടമായിരുന്നു പക്ഷേ ഇന്ന് ആസ്വദിച്ചുകൊണ്ടാണ് ആ പ്രോസസ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+