രജനീകാന്തും വിജയുമല്ല, തെന്നിന്ത്യയില്‍ ഏറ്റവും സമ്പന്നന് ചിരഞ്ജീവി, ആസ്തിക്ക് കാരണം ഇതാണ്
ദക്ഷിണേന്ത്യന്‍ സിനിമ പ്രധാനമായും താരകേന്ദ്രീകൃതമാണ്. ബോളിവുഡിനേക്കാള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതും തെലുങ്ക്-തമിഴ് ഇന്ഡസ്ട്രികളാണ്. നിരവധി സൂപ്പര്‍ താരങ്ങളും നമുക്ക്. രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ്, ചിരഞ്ജീവി, ബാലകൃഷ്ണ, കമല്ഹാസന് പോലുള്ള വമ്പന്‍ താരങ്ങള്‍ തുടര്‍ച്ചയായി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നവരാണ്.
അതേസമയം ഇവരെല്ലാം സിനിമയിലൂടെയും, പരസ്യങ്ങളും മറ്റുമായി വലിയ തോതില്‍ സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ട്. കാരണം റെക്കോര്‍ഡ് പ്രതിഫലമാണ് ഇവര്‍ വാങ്ങുന്നത്. എന്നാല്‍ ഇതില്‍ ആരാണ് സമ്പന്നന്. ഇത് കുറച്ച് കുഴപ്പിക്കുന്ന ചോദ്യമാണല്ലേ. അതാരാണെന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ധനികനായ നടന് ഷാരൂഖ് ഖാനാണ്. 735 മില്യണ്‍ യുഎസ് ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി. ഇത് ആറായിരം കോടി രൂപയില്‍ അധികം വരും.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ ഓരോ ഇന്‍ഡസ്ട്രിയിലും നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. അതുകൊണ്ട് ഇത്രയും വലിയ ആസ്തി ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. നിലവില്‍ രജനീകാന്തും, വിജയിയുമാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉയര്‍ന്നതാണ് ഇവര്‍ രണ്ടുപേരുടെയും പ്രതിഫലം. രജനീകാന്ത് ജയിലര്‍ക്ക് ശേഷവും വിജയ് ലിയോയ്ക്ക് ശേഷവും പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ രണ്ട് പേരുമല്ല ദക്ഷിണേന്ത്യയില്‍ ഏറ്റവും സമ്പന്നനായ താരം.
ആ താരം മറ്റാരുമല്ല കൊനിഡേല ശിവശങ്കര വരപ്രസാദാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നല്ലേ. ഇങ്ങനെയൊരു സൂപ്പര്‍ താരം ദക്ഷിണേന്ത്യയില്‍ ഉണ്ടോ എന്ന് പോലും അറിയില്ല. പക്ഷേ ഞെട്ടണ്ട, ഇത് മറ്റാരുമല്ല മെഗാ സ്റ്റാര്‍ ചിരഞ്ജീവിയാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരാണിത്. ഇരുന്നൂറ് മില്യണ്‍ യുഎസ് ഡോളര്‍ വരും അദ്ദേഹത്തിന്റെ ആസ്തി.
കഴിഞ്ഞ 50 കൊല്ലമായി ചിരഞ്ജീവി തെലുങ്ക് സിനിമയിലെ പകരക്കാരനില്ലാത്ത സൂപ്പര്‍ താരമാണ്. 1990കളില്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന കാര്യത്തില്‍ അമിതാഭ് ബച്ചനെ മറികടന്നിരുന്നു ചിരഞ്ജീവി. ഇന്ദ്ര എന്ന ചിത്രം പുറത്തിറങ്ങിയ ശേഷവും പ്രതിഫലത്തില്‍ അദ്ദേഹം റെക്കോര്‍ഡിട്ടിരുന്നു. അന്ന് ഒരു കോടി രൂപയായിരുന്നു പ്രതിഫലം. മെഗാ സ്റ്റാര്‍ എന്ന തെലുങ്ക് ജനത അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കാറുണ്ട്. ചീരു എന്ന പേരിലും അദ്ദേഹം സിനിമാ മേഖലയില്‍ അറിയപ്പെടാറുണ്ട്.
അതേസമയം ദക്ഷിണേന്ത്യയില്‍ സമ്പന്നനായ രണ്ടാമത്തെ നടന് ചിരഞ്ജീവിയുടെ മകനും മറ്റൊരു സൂപ്പര്‍ താരവുമായ രാംചരണാണ്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ആഗോള സെന്‍സേഷനായി മാറിയിരുന്നു ചിത്രത്തിന്റെ ഓസ്കര് നേട്ടത്തോടെ ഹോളിവുഡില്‍ അടക്കം രാംചരണ്‍ ചര്‍ച്ചയായിരുന്നു. 175 മില്യണാണ് താരത്തിന്റെ ആസ്തി.നൂറ് മില്യണിന് മുകളിലുള്ള ആസ്തിയുള്ള മറ്റൊരു നടന് അക്കിനേനി നാഗാര്‍ജുന മാത്രമാണെന്ന് സിയാസത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 123 മില്യണാണ് താരത്തിന്റെ ആസ്തി. ജൂനിയര്‍ എന്‍ടിആര്‍, വിജയ്, രജനീകാന്ത് എന്നിവരുടെ ആസ്തി, 60, 56, 55 മില്യണ്‍ എന്നിങ്ങനെയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications