Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടവര്‍ ഞെട്ടി'; ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ക്ഷണിക്കാതെ എത്തി ബയാന്‍കയുടെ നഗ്നതാ പ്രകടനം

ലോസ് ആഞ്ചലസ്: ലോകപ്രശസ്തമായ ഗ്രാമി പുരസ്‌കാരച്ചടങ്ങ് വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളുടെ വേദി കൂടിയാണ്. അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗ ഉള്‍പ്പെടെ പലരുടെയും ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റുകള്‍ പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണ് ഇക്കുറിയുണ്ടായത്. ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാന്‍ക സെന്‍സോറിയുടെ നഗ്നതാ പ്രകടനം പുരസ്‌കാരച്ചടങ്ങിനെത്തിയവരെ ഞെട്ടിച്ചിരിക്കുകയാണ്.

Grammy awards

ശരീരം മൂടുന്ന മേല്‍വസ്ത്രം ധരിച്ചുവന്ന ബയാന്‍ക മാധ്യമങ്ങള്‍ക്കു മുന്നില്‍ വസ്ത്രം അഴിച്ച് നഗ്നതാ പ്രകടനം നടത്തിയത് വിവാദമായിരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ചാണ് കാന്യേ എത്തിയത്. ആര്‍ക്കിടെക്റ്റായ ഭാര്യ ബയാന്‍ക കറുത്ത രോമക്കുപ്പായവും ധരിച്ചിരുന്നു. അതില്‍ അസ്വാഭാവികതയൊന്നും തോന്നിയതുമില്ല. എന്നാല്‍ റെഡ് കാര്‍പെറ്റില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ മേല്‍വസ്ത്രം ഊരിയിട്ടു. നേര്‍ത്ത നെറ്റ് കൊണ്ട് നിര്‍മിച്ച, ശരീരം മുഴുവന്‍ കാണുന്ന വിധമുള്ള സുതാര്യമായ വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം പോലും ധരിക്കാത്ത ബയാന്‍കയുടെ നില്‍പ് മാധ്യമങ്ങള്‍ ഉടനടി പകര്‍ത്തി. പലരും ഞെട്ടലോടെയാണ് ഈ കാഴ്ച്ച കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ ഇൗ ചിത്രങ്ങള്‍ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു.

നിരവധി പേരാണ് ബയാന്‍കയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. ചിലര്‍ സംഗീതം കൊണ്ട് പ്രശസ്തി നേടുമ്പോള്‍ മറ്റു ചിലര്‍ വിവാദം സൃഷ്ടിച്ച് കുപ്രസിദ്ധി നേടാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇരുവരെയും ചടങ്ങില്‍ നിന്നും പുറത്താക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും അതിനാലാണ് സെക്യൂരിറ്റി സ്റ്റാഫ് പുറത്താക്കിയതെന്നും 'ദി സണ്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ വരുന്ന സ്ഥലത്ത് ഇങ്ങനെ പ്രദര്‍ശനം നടത്താന്‍ എങ്ങനെ കഴിയുന്നു എന്നാണ് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നത്. എന്നാല്‍ വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ ചോയ്‌സാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ബയാന്‍കയെ അനുകൂലിക്കുന്നവര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+