Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെയൊരു ജീവിതത്തിലൂടെയാണ് നീ പോയതെന്ന് അറിഞ്ഞില്ലെടാ'; ശാലിനിയുടെ അനുഭവമറിഞ്ഞ് കൂട്ടുകാരി

ബി​ഗ് ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയായിരുന്നു ശാലിനി നായർ. ബി​ഗ് ബോസിന് പിന്നാലെ ധാരാളം ആരാധകരെ ശാലിനിക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ശാലിനി രണ്ടാമതും വിവാഹിതയായത്. താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. ആദ്യ വിവാഹത്തിൽ ശാലിനിക്ക് ഒരു മകനുണ്ട്.

ഇപ്പോൾ ശാലിനി മകനെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. പത്താം ക്ലാസിലെ മകന്റെ വിജയത്തെക്കുറിച്ചാണ് ശാലിനി പറയുന്നത്. മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി താനല്ല തന്റെ അമ്മ മാത്രമാണെന്നും കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏൽപ്പിച്ച് താൻ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നതെന്നും ശാലിനി പറയുന്നു.

bigg boss

ശാലിനി പങ്കുവെച്ച കുറിപ്പ്:

ക്ഷീണിച്ച കൺപോളകളെ ഉറങ്ങാൻ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്നേഹമൂട്ടി വളർത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്!! കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏൽപ്പിച്ച് ഞാൻ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്.

ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നിൽക്കുന്ന സങ്കടം ഹോസ്റ്റൽ മുറിയിലെ ചകിരി കുത്തുന്ന കിടക്കയിൽ മുഖമമർത്തി കരഞ്ഞു തീർത്തിട്ടുണ്ട് ഒരുപാട്!! കുഞ്ഞിക്കാലുകൾ വെച്ച് ഓടിക്കളിക്കുന്ന പ്രായത്തിൽ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല. എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛൻ അച്ഛനും അങ്ങിനെയാണത്രെ സ്കൂളിലും കൂട്ടുകാരോടും പറയാറ്, മൂന്ന് വയസ്സാവുന്നത് വരെ എന്നെ "അച്ചേച്ചി"ന്ന് വിളിച്ചു..

അവന് ഏറ്റവും പ്രിയപ്പെട്ടയാൾ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല. പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ 'മമ്മ'എന്ന് വിളിപ്പിച്ചു തുടങ്ങി..4 വയസ്സായപ്പോഴേക്കും ആഴ്ചയിൽ രണ്ട് ദിവസം നിന്ന് തിരിച്ച് ജോലിയിൽ കയറാൻ തിങ്കളാഴ്ച കാലത്ത് ബാഗെടുത്ത് ഓടാൻ നിക്കുന്ന എന്നെ കണ്ണ് നിറച്ച് ഇളിഞ്ഞ ചിരിയോടെ റ്റാറ്റ തന്ന് യാത്രയാക്കാൻ തുടങ്ങി. കുഞ്ഞു കണ്ണുകൾ കലങ്ങിയ നിമിഷം അമ്മയുടെ നീറ്റൽ ആദ്യമായി ഞാനറിഞ്ഞു!!

മക്കളെ പിരിഞ്ഞ് ജീവിതത്തെ പൊരുതി ജയിക്കാൻ പെടാപാട്പെട്ട് വേർപാടിന്റെ വേദന കടിച്ചമർത്തി തിരിഞ്ഞു നോക്കാൻ വയ്യാതെ വേവുന്ന നെഞ്ചുമായി എന്നെ പോലെ തിരിച്ച് ജോലി സ്ഥലത്തേക്കോടുന്ന എല്ലാ അമ്മമാരേയും അച്ഛൻമാരേയും ഈ കുറിപ്പ് ഹൃദയത്തിൽ സ്പർശിച്ചേക്കാം. നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങൾക്കും വരും ദാ ഇതുപോലെ!! പത്താം ക്ലാസ്സ്‌ പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ!! "സഹജീവികളോട് സ്നേഹമുള്ള മകനായി വളരണം

നിരവധി പേരാണ് ഈ കുറിപ്പിന് കമന്റുമായി എത്തുന്നത്. ഹോസ്റ്റൽ ലൈഫിൽ കൂടെ ഉണ്ടായിരുന്നപ്പോൾ ഇങ്ങനെയൊരു ലൈഫിലൂടെയാണ് നീ പോയതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നെടാ.. എപ്പോൾ നോക്കിയാലും മുഖം കാണുന്നത് നിറ പുഞ്ചിരിയോടെയാണ്. ഇത്രയും വേദന ഉള്ളതായി അറിയാൻ വൈകിപ്പോയി. ഇപ്പോൾ നല്ലൊരു ലൈഫിൽ എത്താൻ‌ കഴിഞ്ഞില്ലേ നിന്റെ കൂടെ ദൈവമുണ്ട്. ദൈവം അനു​ഗ്രഹിക്കും എന്നാണ് ശാലിനിയുടെ സുഹൃത്ത് കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+