Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ഇനി തീ പാറും, വൈൽഡ് കാർഡുകൾ വരുന്നു, ബാലയ്ക്കും മസ്താനിക്കുമൊപ്പം ഇവരും ഹൗസിലേക്ക്!

ഇപ്പോഴുളളവരെല്ലാം വാഴകളാണ്, വൈല്‍ഡ് കാര്‍ഡിനെ ഇറക്കൂ... ബിഗ് ബോസിനോട് ഷോയുടെ പ്രേക്ഷകര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കാര്യം ഇതാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 7നില്‍ കൊള്ളാവുന്ന ഗെയിമേഴ്‌സ് ആരും തന്നെ ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

അനുമോളെയും അനീഷിനെയും പോലുളള ചിലര്‍ മാത്രമാണ് സ്വന്തമായി കണ്ടന്റ് ഉണ്ടാക്കുന്നത്. ബാക്കിയുളളവര്‍ ബഹളമുണ്ടാക്കിയും ഉണ്ടുറങ്ങിയും കഴിയുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇനി വൈല്‍ഡ് കാര്‍ഡ് ആയി മത്സരാര്‍ത്ഥികള്‍ വന്നാല്‍ മാത്രമേ ഷോയില്‍ എന്തെങ്കിലുമൊക്കെ അനക്കം വരികയുളളൂ എന്നും ആരാധകര്‍ പറയുന്നു.

എന്തായാലും ആരാധകരുടെ ആവശ്യം ബിഗ് ബോസ് കേട്ടിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഇത്തവണ ബിഗ് ബോസ് ഹൗസിലേക്ക് 7 വൈല്‍ഡ് കാര്‍ഡുകള്‍ എത്തും എന്നാണ് കരുതുന്നത്. സാധാരണ ഷോ അന്‍പത് ദിവസത്തിലേക്ക് എത്തുമ്പോഴാണ് വൈല്‍ഡ് കാര്‍ഡുകളുടെ വരവുണ്ടാവുക. എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസിന്റെ ടാഗ് ലൈന്‍ തന്നെ ഏഴിന്റെ പണി എന്നായത് കൊണ്ട് നേരത്തെ തന്നെ വൈല്‍ഡ് കാര്‍ഡുകള്‍ ഹൗസിലേക്ക് എത്തും എന്നാണ് അറിയുന്നത്.

bigg boss

റിയാസ് സലീമിനെ പോലെ വൈല്‍ഡ് കാര്‍ഡ് ആയി എത്തി ഷോ ഇളക്കി മറിച്ച മത്സരാര്‍ത്ഥികള്‍ മുന്‍ സീസണുകളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഒരു വൈല്‍ഡ് കാര്‍ഡിനും ബിഗ് ബോസ് വിജയി ആകാന്‍ സാധിച്ചിട്ടില്ല. ഇക്കുറി എത്തുന്ന വൈല്‍ഡ് കാര്‍ഡ് വിജയി ആകുമോ എന്ന് കണ്ടറിയണം. ആരൊക്കെയാവും വൈല്‍ഡ് കാര്‍ഡുകളായി എത്തുക എന്നത് സംബന്ധിച്ച് ചില സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നിലവില്‍ ഷോയില്‍ കോമണര്‍ ആയി അനീഷ് ആണ് ഉളളത്. വൈല്‍ഡ് കാര്‍ഡ് ആയി ഒരു കോമണര്‍ കൂടി എത്തും എന്നാണ് സൂചന. അത് കൂടാതെ സിനിമാ താരങ്ങളും അവതാരകരും അടക്കമുളളവര്‍ വൈല്‍ഡ് കാര്‍ഡുകളായി എത്തിയേക്കും. അക്കൂട്ടത്തില്‍ ഏറ്റവും സാധ്യത ഉളള പേരായി പറഞ്ഞ് കേള്‍ക്കുന്നത് നടന്‍ ബാലയുടേതാണ്.

പ്രശസ്ത സിനിമാ താരമായ ബാല സോഷ്യല്‍ മീഡിയയിലും വിവാദ താരമാണ്. അമൃത സുരേഷുമായുളള വിവാഹ മോചനവും അതിന് ശേഷമുളള പ്രശ്‌നങ്ങളും രണ്ടാം വിവാഹവും എല്ലാം ബാലയെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി നിര്‍ത്തി. മറ്റൊരു വൈല്‍ഡ് കാര്‍ഡ് ആകാനുളള സാധ്യത അവതാരകയായ മസ്താനി ആണ്. സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധേയയാണ് മസ്താനി.

സീരിയല്‍ നടന്‍ ജിഷിന്‍ മോഹനും വൈല്‍ഡ് കാര്‍ഡായി എത്താന്‍ സാധ്യത ഉണ്ട്. സ്‌നേഹക്കൂട്ട് സീരിയലിലെ നായികയും മിസ് കേരള ബ്യൂട്ടി കോണ്ടസ്റ്റിലെ മത്സരാര്‍ത്ഥിയും ആയിരുന്ന ശ്രീലക്ഷ്മി, ട്രാന്‍സ് വുമണ്‍ ആയ മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയില്‍ ഉണ്ട്. ഇവരെ കൂടാതെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ മോഡല്‍ വ്യാസന്‍ നായര്‍, അഭിമുഖകാരിയായ മെഹര്‍, മോഡലും ആര്‍കിടെക്ടുമായ വേദ് ലക്ഷ്മി എന്നിവരുടെ പേരുകളും വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥികളായി പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+