ബിഗ് ബോസിന് ശേഷം സെറീനയുമായുള്ള ബന്ധത്തില്‍ എന്ത് സംഭവിച്ചു: തുറന്ന് പറഞ്ഞ് റനീഷ റഹ്മാന്‍
വീടുമായി വളരെ അറ്റാച്ച്ഡ് ആണെങ്കിലും ബിഗ് ബോസില്‍ നൂറ് ദിവസം മാറി നിന്നത് തന്നെ അത്ര ബാധിച്ചിട്ടില്ലെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അഭിനേത്രിയുമായ റനീഷ റഹ്മാന്‍. മിസ്സ് ചെയ്യുകയെന്ന ഒരു സംഭവമില്ല. പുറത്താണെങ്കില്‍ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ പെട്ടെന്ന് തന്നെ വീട്ടുകാരെ ഫോണ്‍ വിളിച്ച് സംസാരിക്കാം. ബിഗ് ബോസിലാകുമ്പോള്‍ അതിനുള്ള ഒരു അവസരമില്ലെന്നും റനീഷ വ്യക്തമാക്കുന്നു.
വീട്ടുകാരൊക്കെ നമ്മുടെ കൂടെയുണ്ട്, പുറത്ത് നിന്നും എല്ലാം കാണുന്നു, അവരുടെ മാനസികമായ പിന്തുണ നമുക്ക് കിട്ടുന്നു. എന്ത് പ്രശ്നം വന്നാലും എന്റെ കൂടെ നില്‍ക്കും എന്നൊരു ധൈര്യവും ഉണ്ട്. കാണാന്‍ പറ്റില്ലെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്. പിന്നെ അവിടെ പോയതിനും നില്‍ക്കുന്നതിനുമൊക്കെ നമുക്കൊരു മോട്ടീവ് ഉണ്ടാകുമല്ലോ.

എല്ലാ ആളുകളും ബിഗ് ബോസില്‍ പോകുന്നത് എന്തെങ്കിലുമൊക്കെ ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ടായിരിക്കും. അതുപോലത്തെ ഒരു ലക്ഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് നൂറ് ദിവസം നില്‍ക്കുക, ആ ഒരു സാമ്പത്തിക നേട്ടം സ്വന്തംമാക്കുക, കൂടുതല്‍ അവസരങ്ങള്‍ എന്നതൊക്കെയായിരുന്നു എന്റെ ലക്ഷ്യളെന്നും റനീഷ പറയുന്നു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഓരോ ദിവസം കഴിയുന്തോറും നമ്മള്‍ ആ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുന്തോണ്ട് ഇരിക്കണമല്ലോ? അത് തന്നെയാണ് നമ്മുക്ക് അവിടെ അതിജീവിച്ച് പോകാന്‍ ഹെല്‍പ്പ് ചെയ്യുന്നതും. കുടുംബത്തെ മിസ് ചെയ്യും. പക്ഷെ നമ്മള്‍ ഇതൊക്കെ ചെയ്യുന്നതും ഫാമിലിക്കും കൂടെ വേണ്ടിയാണല്ലോ. നമ്മള്‍ ഓരോ ദിവസം അവിടെ സർവൈവ് ചെയ്യുമ്പോള്‍ നമ്മളെപ്പോലെ തന്നെ നമ്മുടെ കുടുംബക്കാരും ഹാപ്പിയായികൊണ്ടിരിക്കുകയാണ്.
വീട്ടുകാരെ കാണണം, പുറത്ത് പോകണം എന്നൊന്നും ഒരിക്കല്‍ പോലും ഞാന്‍ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിട്ടില്ല. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഒരു ഷോയ്ക്ക് വേണ്ടി ഞാന്‍ ദുബായില്‍ പോയി. ആ സമയത്ത് ഞാന്‍ അമ്മക്ക് വേണ്ടി ഒരു മാല വാങ്ങിയിരുന്നു. ബിഗ് ബോസില്‍ നിന്നും ഞാന്‍ സമ്പാദിച്ച കാശുകൊണ്ട് അമ്മക്ക് ഒരു മാല വാങ്ങി. അത് എന്നെ സമ്പന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമാണെന്നും റനീഷ പറയുന്നു.
എവിടെ ചെന്നാലും എനിക്ക് സുഹൃത്തുക്കളെ ലഭിക്കും. അതിപ്പോള്‍ ഏത് സീരിയലും പ്രോഗ്രാമും നോക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കളുണ്ട്. എന്നാല്‍ എന്നും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നവരൊന്നുമല്ല. എന്നിരുന്നാലും എപ്പോള്‍ വിളിച്ചാലും ഇന്നലെ വിളിച്ച് സംസാരിച്ച് വെച്ചത് പോലെ സംസാരം തുടരും. അങ്ങനത്തെ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്.
സീരിയല്‍ രംഗത്ത് തന്നെ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. ബിഗ് ബോസിന് ശേഷം സെറീനയുമായിട്ടുള്ള ഫ്രണ്ട്ഷിപ്പ് മുന്നോട്ട് പോയിട്ടുണ്ടെന്ന് ഞാന്‍ പറയില്ല. ഗ്രോത്ത് ഉണ്ടായിട്ടില്ല എന്നത് തന്നെയാണെന്നും റനീഷ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications