Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സമ്മാനത്തുക 50 ലക്ഷം, വിജയിച്ചാൽ അനുമോൾക്ക് 35 ലക്ഷം മാത്രം, ദിവസം കിട്ടുക മൂവായിരം മുതൽ മാത്രം

ബിഗ് ബോസിൽ പോയത് 16 ലക്ഷത്തിന്റെ പിആർ കൊടുത്തിട്ടാണ് എന്ന ആരോപണം നേരിടുന്ന മത്സരാർത്ഥിയാണ് അനുമോൾ. ബിന്നിയാണ് അനുമോൾ 16 ലക്ഷം രൂപ പിആറിന് വേണ്ടി ചിലവാക്കി എന്ന് ആരോപിച്ചത്. അനുമോൾ ഇത് നിഷേധിക്കുന്നു. 16 ലക്ഷം പിആറിന് കൊടുക്കാൻ ഉണ്ടെങ്കിൽ താൻ ബിഗ് ബോസിൽ വരില്ലായിരുന്നു എന്ന് അനുമോൾ പറയുന്നു.

അതിന് മാത്രം സാമ്പത്തികസ്ഥിതി അനുമോൾക്ക് ഇല്ലെന്ന് സുഹൃത്തും അനുമോളുടെ സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്ന ആളുമായ വിനു പറയുന്നു. വിജയിച്ചാൽ സമ്മാനത്തുകയായ 50 ലക്ഷത്തിൽ എത്ര അനുവിന് ലഭിക്കുമെന്നും വിനു പറയുന്നു.

'' ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളായിരുന്നു അനുമോള്‍. താന്‍ അനുമോളുടെ പിആര്‍ അല്ല. ഒആര്‍എം. ഓണ്‍ലൈന്‍ റെപ്യൂട്ടേന്‍ മാനേജ്‌മെന്റ് ആണ്. അനു തന്റെ സുഹൃത്താണ്. തന്നെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, എല്ലാവരും പിആര്‍ കൊടുക്കണം എന്നാണ് പറയുന്നത്, മുന്‍പത്തെ സീസണിലെ ആളുകളൊക്കെ വിളിച്ച് പറഞ്ഞിരുന്നു എന്ന്. എന്നാല്‍ പിആര്‍ ചെയ്യാനുളള പണം അനുമോളുടെ കയ്യില്‍ ഇല്ല.

bb

അനുമോളുടെ ഒരു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് വരെ കാണിക്കാന്‍ കുടുംബം തയ്യാറാണ്. ചാറ്റ് റെക്കോര്‍ഡ് അടക്കം കയ്യിലുണ്ട്. അനുമോള്‍ക്ക് ഇപ്പോഴുളള ആര്‍മിയും ഫാന്‍സുമെല്ലാം സ്റ്റാര്‍ മാജിക് തൊട്ടേ ഉണ്ട്. കാശ് മുടക്കിയുളള പിആര്‍ വര്‍ക്ക് അനുവിന് ആവശ്യമില്ല. അനുവിന് പിആര്‍ എന്താണെന്ന് അറിയില്ല. പേജ് മാനേജ് ചെയ്യുന്നതോ ഫാന്‍സ് വീഡിയോ കട്ട് ചെയ്ത് ഇടുന്നതോ പിആര്‍ അല്ല. അതിന് മീഡിയ പിന്തുണ വേണം.

ഏതെങ്കിലും മീഡിയയ്ക്ക് അനു പണം മുടക്കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാം പിആര്‍ ഉണ്ട് എന്ന്. ഒരു മീഡിയയ്ക്കും ഒരു രൂപ പോലും കൊടുത്തിട്ടില്ല. ബിഗ് ബോസ് വിജയിച്ചാല്‍ 50 ലക്ഷം ആണ് സമ്മാനത്തുക. അതില്‍ ടാക്‌സും കഴിഞ്ഞ് 35 ലക്ഷം കയ്യില്‍ കിട്ടും. പിന്നെ ഓരോ ദിവസം നില്‍ക്കുന്നതിനുളള പേയ്‌മെന്റ് കിട്ടും. മൂവായിരം രൂപ തൊട്ടാണ് അത് ആരംഭിക്കുന്നത്. ചെറിയ പേയ്‌മെന്റ് ആയത് കൊണ്ട് പലരും അവിടെ നിന്ന് പോയിട്ടുണ്ട്.

നല്ല സീരിയലുകളില്‍ വര്‍ക്ക് ചെയ്തിട്ടുളളവര്‍ക്ക് നല്ല പേയ്‌മെന്റ് കിട്ടുന്നുണ്ട്. ചിലര്‍ ആ ചാനലില്‍ തന്നെ ജോലി ചെയ്തവരുണ്ട്. അവരൊക്കെ 60 ദിവസം നില്‍ക്കുമ്പോള്‍ നല്ല തുകയാണ് കിട്ടുന്നത്. പിആര്‍ ചെയ്യാന്‍ 16 ലക്ഷം പോര. അതിനൊരു 30 ലക്ഷം മുടക്കണം. 5 ലക്ഷം രൂപ പോലും ഇറക്കാന്‍ പറ്റാത്ത അനുമോള്‍ ആണ് 16 ലക്ഷം മുടക്കി എന്നൊക്കെ പറഞ്ഞ് വാര്‍ത്ത വരുന്നത്. ആ തുക എവിടെ നിന്ന് വന്നു എന്നത് കൃത്യമായി അറിയാം. അതിനുളളിലുളള ആളുകള്‍ കൊടുത്ത പിആര്‍ തുകയുടെ ഇരട്ടിയാണ് പറഞ്ഞിരിക്കുന്നത്.

അനുമോള്‍ ജയിക്കുന്നുണ്ടെങ്കില്‍ അത് ഇത്രയും കാശ് മുടക്കിയിട്ടാണ് എന്നാണ് വരുത്തി തീര്‍ക്കുന്നത്. ആ അജണ്ടയാണ് നടക്കുന്നത്. അനുമോള്‍ക്ക് കപ്പ് അടിക്കാന്‍ പിന്തുണയുളള ഓഡിയന്‍സ് പുറത്തുണ്ട്. അത് 12 വര്‍ഷമായി ഏഷ്യാനെറ്റിന് ഉളള അത്രയും ഫോളോവേഴ്‌സ് ഉണ്ട്. 1.1 മില്യണ്‍ ഉണ്ട്. അനുമോള്‍ ഒരു സ്‌റ്റോറി ഇട്ടാല്‍ തന്നെ 300 കെ വ്യൂസ് ആണ്. അത് മാത്രം മതി കണ്ടന്റ് ആളുകളിലേക്ക് എത്താന്‍. വേറെ പിആറിന്റെ ആവശ്യം ഇല്ല. ആ ഒരു പേജ് മതി അനുമോള്‍ക്ക് കപ്പ് അടിക്കാന്‍''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+