Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിന് വേണ്ടിയാണെങ്കിലും ഞാന്‍ അഖിലിന്റെ വീട്ടില്‍ പോയിരിക്കും: എന്റെ ആഗ്രഹം അതുമാത്രം: ശോഭ

ഒരു കുറ്റബോധവുമില്ലാതെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും പുറത്തിറങ്ങിയതെന്ന് ശോഭ വിശ്വനാഥ്. വിജയി അല്ലെങ്കില്‍ രണ്ടാമതെങ്കിലും എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറത്ത് ഇറങ്ങിയപ്പോള്‍ പ്രേക്ഷകർക്കിടയില്‍ നിന്നും ലഭിച്ച ഒരു പ്രതികരണമുണ്ട്. അതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് "വിന്നിങ് ഹേർട്സ്' എന്നായിരുന്നുവെന്നും ശോഭ വിശ്വനാഥ് പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

റിനോഷ് ജോർജിനെ ഏറെയിഷ്ടം

എനിക്ക് വലിയ ഇഷ്ടമുള്ള ഒരു മത്സരാർത്ഥിയാണ് റിനോഷെന്നും ശോഭ പറയുന്നു. ടോപ്പ് ഫൈവില്‍ എന്തായാലും വരുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. വരണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. തുടക്കത്തില്‍ കുറച്ച് താഴ്ന്ന് നിന്നിരുന്നെങ്കിലും പതിയെ പതിയെ തന്റെ ഗ്രാഫ് ഉയർത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിലൊക്കെ റിനോഷ് നന്നായി സംസാരിച്ചു.

 shobha

നമ്മള്‍ കാര്യമുള്ള വിഷയങ്ങളാണ് പറയുന്നതെങ്കില്‍ അത് കേട്ട് മനസ്സിലാക്കി ഗെയിം മുന്നോട്ട് പോവാന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുറത്ത് ഇറങ്ങിയതിന് ശേഷം ആരൊക്കെയായിട്ടുള്ള ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ടുപോവണം എന്നുള്ളത് ഒരോരത്തരുടേയും ഇഷ്ടമാണെന്നും ശോഭ പറയുന്നു.

റിനോഷ് ഫേക്ക് ആണോ?

റിനോഷ് ഫേക്ക് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹം പുറത്ത് എങ്ങനെയായിരുന്നുവെന്ന് പലർക്കും അറിയില്ല. പുറത്ത് എങ്ങനെയായിരുന്നുവെന്ന് അറിഞ്ഞാല്‍ മാത്രമേ അകത്ത് കാണിക്കുന്നത് ഫേക്ക് ആണോ അല്ലോയെ എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. എന്നെ അറിയുന്നവർ പറയുക, ഇത് തന്നെയാണ് ശോഭ, പുറത്തും അകത്തും അവള്‍ ഇങ്ങനെ തന്നെ എന്നാവും. എന്നാല്‍ എത്ര പേർക്ക് പരസ്പരം അറിയാം. എനിക്ക് ആരേയും അറിയില്ലായിരുന്നു.

shoba-

ബിഗ് ബോസില്‍ ഉണ്ടായിരുന്ന എല്ലാവരുമായി നല്ല ബന്ധം മുന്നോട്ട് കൊണ്ടു പോവണമെന്ന ആഗ്രഹമുണ്ട്. ചിലരുമായി നല്ല രീതിയില്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിച്ചേക്കും. എല്ലാ കാത്തിരുന്ന് കാണാം. ബിഗ് ബോസിന് അകത്തുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പിലെ യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കാന്‍ പുറത്ത് ഇറങ്ങണം. അതുകൊണ്ടാണ് ബിഗ് ബോസിന് അകത്ത് ഞാന്‍ വലിയ സുഹൃദ് ബന്ധങ്ങളൊന്നും രൂപപ്പെടുത്താതിരുന്നതെന്നും ശോഭ വിശ്വനാഥ് പറയുന്നു.

അഖില്‍ മാരാരുടെ വീട്ടിലേക്ക് പോകും

അഖില്‍ മാരാരുടെ വീട്ടിലേക്കും പോകും. ലക്ഷ്മിയുമായുള്ള ബന്ധമൊക്കെ തുടരണമെന്ന് ഞാന്‍ നേരത്തെ അഖിലിനോട് തന്നെ പറഞ്ഞിരുന്നു. അവള്‍ അവിടെ വന്നപ്പോള്‍ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഏറ്റവും കുറഞ്ഞ പക്ഷം മീന്‍ അച്ചാർ കഴിക്കാന്‍ വേണ്ടിയെങ്കിലും ഞാന്‍ അഖിലിന്റെ വീട്ടില്‍ പോവും. എല്ലാവരുമായി നല്ല രീതിയില്‍ മുന്നോട്ട് പോവണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍.

ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടെങ്കില്‍ തീരട്ടെ എന്ന് കരുതിയാണ് ഗ്രാന്‍ഡ് ഫിനാലെയുടെ അന്ന് പരസ്പരം കാര്യങ്ങള്‍ പറഞ്ഞ് കെട്ടിപ്പിടിച്ചത്. അഖില്‍ അച്ഛനെക്കുറിച്ച് പറഞ്ഞ ആ സംഭവത്തില്‍ ചെറിയ വിഷമം ഉള്ളിലുണ്ടായിരുന്നു. അതൊക്കെ വിട്ടുകളഞ്ഞുകൊണ്ടാണ് അഖിലിനെ കെട്ടിപ്പിടിച്ചത്. അവിടെയുള്ള ഒരു വിഷയങ്ങളും പുറത്തേക്ക് കൊണ്ടുപേവേണ്ടതില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒരു കുറ്റബോധവുമില്ലാതെയാണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+