അഖിലിന്റെ വോട്ട് കാണിക്കാതിരുന്നത് എന്തുകൊണ്ട്? കാരണം വന്‍ ലീഡോ? ബിബി ക്രിയേറ്റീവ് ഡയറക്ടർ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലയിലെ മത്സരാർത്ഥികളുടെ വോട്ടിങ് പ്രേക്ഷകർക്ക് മുന്നില്‍ വ്യക്താമാക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഹാഫിസ് ഷംസുദ്ധീന്‍. ബിഗ് ബോസ് മലയാളം ഷോയുടെ ക്രീയേറ്റീവ് ഡയറക്ടറായ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വീക്കെന്‍ഡ് എപ്പിസോഡുകള്‍ മാത്രമാണ് ഡയറക്ട് ചെയ്തിട്ടുള്ളതെന്നും ഹാഫിസ് വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സെന്ന് യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ മാത്രമായിരുന്നു മത്സരാർത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നുള്ളു. അത് ഒരോ ചാനലിന്റേയും തീരുമാനം. അതില്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നും ഇല്ല. കാണിച്ചാലും നല്ലത്, കാണിച്ചില്ലേലും നല്ല. ഇത്തവണ വോട്ടിങ് കാണിക്കേണ്ടതില്ലെന്ന് ഏഷ്യാനെറ്റ് തന്നെ എടുത്ത തീരുമാനമാണെന്നും ഹാഫിസ് പറയുന്നു.

ആദ്യ സീസണില്‍ മാത്രമാണ് വോട്ടിങ് വ്യക്തമായി കാണിച്ചിട്ടുള്ളത്. അതിന് ശേഷം എല്ലാ മത്സരാർത്ഥികള്‍ക്കും ലഭിച്ച് വോട്ട് കാണിച്ചിട്ടില്ല. സീസണ്‍ 4 ലും സീസണ്‍ 3 യിലും ജേതാക്കളുടെ വോട്ട് മാത്രമാണ് കാണിച്ചത്. ആരുടെ വോട്ട് കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ പ്രൊഡക്ഷന്‍ ഹൌസിന്റെ തീരുമാനമാണ്. അതിന് അനുസരിച്ച് നമ്മള്‍ പ്രവർത്തിക്കുന്നു.
അഖില്‍ മാരാർക്ക് നല്ല രീതിയില്‍ വോട്ട് ഉണ്ടായിരുന്നു. എന്നാല്‍ അത് കാരണമാണ് വോട്ട് കാണിക്കാതിരുന്നതെന്ന് പറയാനാവില്ല. ഇത്തവണ വോട്ട് കാണിക്കേണ്ടതില്ലെന്ന തീരുമാനം നേരത്തെയുണ്ടായിരുന്നു. അന്തർദേശിയ തലത്തിലുള്ള ഒരു കമ്പനിയാണ് വോട്ടിങ്ങിന്റെ ഓഡിറ്റ് നടത്തുന്നത്. അതില്‍ ചാനലോ, എന്റമോളോ എന്തെങ്കിലും തരികിട കാണിച്ചാല്‍ അതിനെതിരൊയി ആർക്ക് വേണമെങ്കിലും കേസ് കൊടുക്കാമെന്നും ഹാഫിസ് ഷംസുദ്ദീന്‍ വ്യക്തമാക്കുന്നു.

ആരെങ്കിലും വിവരാവകാശ പ്രകാരം ഒരു അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അവർക്ക് വോട്ട് വിവരം പുറത്ത് പറായതെ പറ്റില്ല. ഏതെങ്കിലും മത്സരാർത്ഥികള്‍ക്ക് ലഭിച്ച സ്ഥാനത്തിലും വോട്ടിലും ആർക്കെങ്കിലും സംശയമുണ്ടെങ്കില്‍ വിവരാവകാശ പ്രകാരം ചോദിക്കാവുന്നതാണ്. അത് മാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയാല്‍ വോട്ട് ഓഡിറ്റ് ചെയ്യുന്ന സ്ഥാപനം നമുക്കെതിരെ കേസ് കൊടുക്കും.
ഒരുപാട് ആളുകള്‍ പുറത്തായപ്പോള്‍ എന്നോട് തന്നെ പലരും വിളിച്ച് വോട്ടിങ്ങിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ചിലർക്ക് ലഭിക്കുന്ന വോട്ട് ഇത്രയും കുറവാണെന്ന് ഞങ്ങള്‍ക്ക് തന്നെ വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. വിഷ്ണു പുറത്തായ ആഴ്ചയില്‍ വിഷ്ണുവിനാണ് ഏറ്റവും കുറവ് വോട്ടെന്ന് എനിക്ക് പോലും വിശ്വസിക്കാനായിട്ടില്ല. ഒരു ദിവസം കൊണ്ടൊക്കെ വോട്ടിങ് മാറി മറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഏറ്റവും കൂടുതല്‍ കണ്ടന്റ് തരുന്നവർക്കായും ചിലപ്പോള്‍ കുറവ് വോട്ടിങ് ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ അവരെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ല. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരുപാട് ഗെയിം പ്ലാന്‍ ചെയ്ത് വെച്ചിട്ടുണ്ടാവും. എന്നാല്‍ ഷോ ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ മാത്രമായിരിക്കും മത്സരാർത്ഥികളുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ പ്ലാന്‍ ചെയ്ത് വെക്കുന്ന ഗെയിം നമുക്ക് മാറ്റേണ്ടി വരും. ചിലപ്പോള്‍ മാറ്റേണ്ടി വരാറുമില്ല.
സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗെയിം നല്‍കുന്നത്. കൊടുത്തതില്‍ ഏറ്റവും ഫേവറിറ്റ് ഗെയിം ഏതാണെന്ന് ചോദിച്ചാല്‍ അങ്ങനെ ഒരെണ്ണം മാത്രമായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ഇഷ്ടപ്പെട്ട ഒരുപാട് ഗെയിം ഉണ്ട്. ഉദാഹരണത്തിന് സീസണ്‍ വണ്ണില്‍ സാബു പോലീസായി വരുന്ന ടാസ്ക്, സീസണ്‍ ഫോറിലെ ആള്‍മാറാട്ടം എന്നിവയെല്ലാം ഇഷ്ടപ്പെട്ട ടാസ്കുകളാണെന്നും ഹാഫിസ് ഷംസുദ്ദീന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications