വോട്ട് പിടിക്കാന്‍ ബിഗ് ബോസില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്ന ചിലരുണ്ട്; പലരും തകര്‍ന്നുപോകാന്‍ കാരണം ഇത്
ബിഗ് ബോസ് മലയാളം സീസണ് രണ്ടിലൂടെയാണ് അധ്യാപകനും പ്രാസംഗികനുമായ ഡോ. രജിത് കുമാര്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ അറിയപ്പെട്ടത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തു വന്ന ശേഷം ചില സിനിമകളിലും രജിത് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ പോകുന്നവര്‍ക്ക് ഫേസ്ബുക്കില്‍ ചില ഉപദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഫാമിലി സര്‍ക്കസ് എന്ന സിനിമയിലാണ് രജിത് ഇപ്പോള്‍ അഭിനയിക്കുന്നത്. നിഷ സാരംഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവായാണ് രജിത് അഭിനയിക്കുന്നത്.
രജിത് കുമാറിന്റെ വാക്കുകള്‍: ഇതുവരെ ബിഗ് ബോസിനെ കുറിച്ച് വീഡിയോ ഒന്നും ഇട്ടില്ല. നിരവധി പേര് വീഡിയോ ഇടാത്തത് എന്താണെന്ന് ചോദിക്കുന്നുണ്ട്. ഞാന്‍ സത്യം മാത്രമേ പറയൂ. അതിന്റെ പേരില്‍ കുറെ അടിയും വഴക്കും ഉണ്ടാകും. അതുകൊണ്ടാണ് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ ബിഗ് ബോസ് 50 ദിവസമായ സ്ഥിതിക്ക് ഒരു വീഡിയോ ഇടാന്‍ സമയമായി.

പുതുതായി ബിഗ് ബോസില്‍ കയറാന്‍ പോകുന്ന മത്സരാര്‍ത്ഥികള്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും മനസിലാക്കാന്‍ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ഞാനെന്തു വീഡിയോ ഇട്ടാലും അതില്‍ ഒരു സന്ദേശം ഉണ്ടാകും. ഈ സീസണിന്റെ പ്രത്യേകതയായി ഞാന്‍ കണ്ടത് ഇതില്‍ താരമൂല്യമുള്ള ആരുമില്ല. കഴിഞ്ഞ ആറ് സീസണുകളില്‍ അങ്ങനെയുള്ളവര്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ എടുത്തിരിക്കുന്ന 20 പേരില്‍ നാലഞ്ചു പേരെ മാത്രമേ എനിക്ക് അറിയാവൂ. ഞാനും അനുമോളും സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. രേണുവുമായി ഒരു ദിവസം ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ബാക്കി പലരെയും അറിയില്ല എല്ലാവരെയും കോമണേഴ്സിന്റെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നവരാണ്.
ഇവരെല്ലാം ആറ് സീസണും കുത്തിയിരുന്ന് കണ്ട് കോപ്പിയടിച്ച് വന്നവരാണ്. അനീഷിന് സ്ക്രീന്‍ സ്പേസ് കിട്ടാന്‍ വേണ്ടി ഇരിക്കുന്നിടത്തു നിന്ന് എണീറ്റു പോയി ടിവിയുടെ ഫ്രണ്ടിലുള്ള ക്യാമറയുടെ അവിടെ പോകും. ബിഗ് ബോസ് ഇപ്പോള്‍ അനീഷിനെ കാണിക്കുന്നില്ല. നമ്മള് ഇരിക്കുന്നിടത്ത് ക്യാമറ വരും. എന്നാല്‍ അവര്‍ മനസിലാക്കിയിരിക്കുന്നത് എന്തെങ്കിലും പറയണമെങ്കില്‍ എണീറ്റ് ടിവിയുടെ ഫ്രണ്ടില്‍ പോയി നിന്ന് പറയണമെന്നാണ്. നമ്മള് നില്‍ക്കുന്നിടത്തേക്ക് ക്യാമറ വരും.
നമ്മള് ക്യാമറയുടെ പിന്നാലെ പോകേണ്ട കാര്യമില്ല. അന്ന് ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇതിന് പിന്നിലുള്ള പല ടെക്നീഷ്യന്മാരെയും പരിചയപ്പെട്ടിരുന്നു. അവര്‍ക്ക് നമ്മളെ ആവശ്യമുണ്ടെങ്കില്‍ 10, 12 ക്യാമറ നമ്മുടെ പിന്നാലെ വരും. ഒരു ക്യാമറ അല്ല. നമ്മള് ഒരു ക്യാമറയുടെയും പിന്നാലെ പോകേണ്ട കാര്യമില്ല.
ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങി പലരും തകര്‍ന്നു പോകുന്നതിന് കാരണം ഇതാണ്. ഒരിക്കലും എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വിന്നര്‍ ഉണ്ടാകില്ല. സീസണ് ടുവില്‍ ഒരു വിന്നര്‍ ഇല്ലായിരുന്നു. ഞാന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല. ആണുങ്ങളോടാണ് കൂടുതലും എതിര്‍ക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ വികൃതിക്കുട്ടി ടാസ്കില് അപ്രതീക്ഷിതമായി ഞാന്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ സത്യം എന്താണെന്ന് ഏഷ്യാനെറ്റിനും ബിഗ് ബോസിനും അന്നത്തെ മത്സരാര്‍ത്ഥികള്‍ക്കും ചിന്തിക്കുന്ന ജനങ്ങള്‍ക്കും അറിയാം.
ഇപ്പോഴും കുറച്ചു പേര് വന്ന് അനാവശ്യം പറയാറുണ്ട്. അമ്മാവാ, അപ്പൂപ്പാ എന്നൊക്കെ വിളിക്കാറുണ്ട്. എനിക്ക് അതിലൊന്നും വിരോധമില്ല. എതിരാളികള്‍ എപ്പോഴും ഉണ്ടാകും. എല്ലാവര്ക്കും ഇഷ്ടപ്പെട്ടു വരുന്ന ഒരു മത്സരാര്‍ത്ഥി വിജയിച്ച് വരുന്ന ചരിത്രം ഉണ്ടാകില്ല. ഇത് പുതുതായി ബിഗ് ബോസില്‍ കേറാനിരിക്കുന്നര് ഓര്‍ക്കുക. എതിരാളികള്‍ നമ്മളെ തകര്‍ത്തു തരിപ്പണമാക്കാന്‍ ശ്രമിക്കും. നമ്മള് കഴിയുന്ന രീതിയില്‍ വളരാന്‍ ശ്രമിക്കുക.
ഈ സീസണില്‍ കോപ്പി ബുക്ക് സ്റ്റൈലില്‍ പഠിച്ചു വന്നതു കൊണ്ടാണ് ഇങ്ങനെ സ്ക്രീന്‍ സ്പേസിന് വേണ്ടി അടി കൂടുകയും വഴക്കു കൂടുകയും ചെയ്യുന്നത്. മാറിനിന്ന് സംസാരിച്ചാല്‍ പോലും നല്ല കണ്ടന്റ് ആണെങ്കില്‍ അത് ക്യാമറകള്‍ ഒപ്പിയെടുക്കും. ഫൈറ്റ് ചെയ്യുന്നത് മാത്രമല്ല, വിട്ടു കൊടുക്കുന്നതും വിജയം തന്നെയാണ്.
ഈ സീസണില്‍ എനിക്ക് ആരെയും ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാക്കി എല്ലാ സീസണിലും ഒന്നു രണ്ടു പേരെ കണ്ടെത്തിയിരുന്നു. കുറച്ചു പോപ്പുലാരിറ്റിക്കു വേണ്ടിയും വോട്ട് പിടിക്കാനും ബിഗ് ബോസില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്ന ചിലരുണ്ട്; സ്വന്തം കഥ പറയുമ്പോള്‍ സഹതാപം കിട്ടാന്‍ അച്ഛനെയും അമ്മയെയും കുറ്റം പറയുന്നത് ദുഷ്ടതയാണെന്നും രജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications