Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഗെയിം മാറ്റാൻ ശ്രമം, അവസാനം വാലും ചുരുട്ടി ഓടി, ഈ സീസണിലെ ഏറ്റവും ഫേക്ക്, ജാന്മണി പ്രോ മാക്സ്

ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഈ ആഴ്ച നിറഞ്ഞ് നിൽക്കുന്ന മത്സരാർത്ഥിയാണ് നെവിൻ. നോമിനേഷനിൽ തന്റെ പേര് പറഞ്ഞതിന് പിന്നാലെ അനുമോളുടെ നേർക്ക് പക തീർക്കുന്ന നെവിനെയാണ് ഷോയിൽ കാണുന്നത്. ഇത് നെവിന് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ആയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ ആഴ്ചത്തെ എവിക്ഷനിൽ നെവിൻ പുറത്താക്കപ്പെടാനുളള സാധ്യത വളരെ കൂടുതലാണ്. അനൌദ്യോഗികമായ വോട്ടിംഗ് ഫലങ്ങളിലെല്ലാം നെവിൻ ഏറ്റവും പിറകിലാണ്. ഷോയിലെ ഏറ്റവും ഫേക്കും സ്വാർത്ഥനുമായ മത്സരാർത്ഥിയാണ് നെവിൻ എന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

മുൻ സീസണിലെ മത്സരാർത്ഥിയായ ജാന്മണിയെ തോൽപ്പിക്കുന്ന തരത്തിലാണ് നെവിനെന്നും ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രേക്ഷകരിലൊരാൾ കുറിക്കുന്നു: '' ഈ സീസണിലെ ഏറ്റവും "ഫേക്ക്" ആയതും ഏറ്റവും മോശം സ്വഭാവത്തിനുടമയുമായ മത്സരാർത്ഥി ആരാണെന്ന കാര്യത്തിൽ, യഥാർത്ഥത്തിൽ, പ്രേക്ഷകർക്ക് അഭിപ്രായവ്യത്യാസമുണ്ടാകാൻ ഇടയില്ല. പിആർ ഏജന്റുമാർ എത്ര ശ്രമിച്ചാലും, എത്ര വെള്ളപൂശലുകളും തേച്ചുമാച്ചലുകളും നടത്തിയാലും, നെവിന്റെ ഉള്ളിലുള്ള വൃത്തികെട്ട സ്വഭാവം ബിഗ്ഗ്‌ബോസ് കാണുന്ന എല്ലാവരും വ്യക്തമായി കണ്ടുകഴിഞ്ഞു.

bb

മലയാളം ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ "ഏറ്റവും സ്വാർത്ഥനും, മറ്റുള്ളവരോട് പക കൊണ്ടും പെരുമാറുന്ന വ്യക്തി" എന്ന ട്രോഫി ഇതുവരെ ജാന്മണിയുടെ പേരിൽ സുരക്ഷിതമായിരുന്നു. എന്നാൽ, ഇപ്പോൾ ഒരു ജാന്മണി പ്രോ മാക്സ് വേർഷൻ ആയി നെവിൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് ആ ട്രോഫി സ്വന്തമാക്കി കഴിഞ്ഞു. ഇത് വെറും തോന്നലല്ല - വ്യക്തമായ കാരണങ്ങളോടെയും തെളിവുകളോടെയും അത് നമുക്ക് പരിശോധിക്കാം.

സ്വാർത്ഥത

ആഹാരത്തോടുള്ള അമിതമായ ആസക്തിയാൽ സ്വന്തം വയറു നിറക്കാനുള്ള ചിന്തയിലാണ് ഇദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും. മിതമായ അളവിൽ, റേഷൻ അടിസ്ഥാനത്തിൽ മാത്രം ഭക്ഷണം ലഭ്യമാകുന്ന ബിഗ്‌ബോസ് പോലെയുള്ള ഒരു പ്ലാറ്റ്ഫോമിൽ, സ്വന്തം കാര്യം മാത്രം നോക്കി മറ്റുള്ളവരുടെ ഭക്ഷണം മോഷ്ടിച്ച് തിന്നുന്നത് അത്യന്തം നീചമായ പ്രവർത്തിയാണ്. ആദ്യ ആഴ്ചകളിൽ ഇത് ഒരു തമാശയായി തോന്നിയേക്കാമെങ്കിലും, പിന്നീട് ലക്ഷ്വറി ബജറ്റ് സാധനങ്ങൾ ലഭിക്കുമ്പോൾ പോലും ആരും കാണാതെ പാലും മറ്റു ആഹാരവസ്തുക്കളും ഒളിച്ചുവെച്ച് തനിക്കായി സ്റ്റോക്ക് ചെയ്യുന്നത് പ്രേക്ഷകർക്ക് വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്.

മര്യാദയില്ലായ്മയും കള്ളപ്രവണതയും

ആഹാരം മോഷ്ടിക്കുന്നതിൽ മാത്രമല്ല, ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ. കൂട്ടമായി ജീവിക്കുന്ന ഒരിടത്ത് പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ - ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുക, പരിസരം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ- ഇദ്ദേഹം മനപ്പൂർവം ലംഘിക്കുന്നു. ഇതിലൂടെ മറ്റ് വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയും സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, താൻ ചെയ്ത തെറ്റ് പിടികൂടിയാലും അതിനെ സമ്മതിക്കാതെ പച്ചകള്ളം പറയുന്നു. താൻ കഴിച്ച പാത്രം അടുക്കളയിൽ വൃത്തിയാക്കാതെ വച്ചതായി തെളിവോടെ പിടിക്കപ്പെട്ടപ്പോഴും തെറ്റ് സമ്മതിക്കാതെ കള്ളം പറയുന്ന നെവിൻ പ്രേക്ഷകർക്ക് പുല്ലു വിലയാണ് നൽകുന്നത്.

പക

ബിഗ്‌ബോസ് പോലുള്ള ഒരു മത്സരത്തിൽ മത്സരാർഥികൾ പരസ്പരം നോമിനേറ്റ് ചെയ്യുന്നത് ആ ഗെയിമിന്റെ സ്വാഭാവിക ഭാഗമാണ്. അടുത്ത സുഹൃത്തുക്കൾ പോലും അവരവരുടെ തന്ത്രങ്ങൾ അനുസരിച്ച് നോമിനേഷൻ ചെയ്യാറുണ്ട്. എന്നാൽ, തനിക്കെതിരെ നോമിനേറ്റ് ചെയ്യുന്ന സഹമത്സരാർഥികളോട് പകയോടെ പെരുമാറുകയും, അവരെ ശാരീരികമായി വരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നെവിന്റെ പെരുമാറ്റം വളരെ ആശങ്കാജനകമാണ്. ഇത്തരം സമീപനം അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്ത പോലും ഭയപ്പെടുത്തുന്നതാണ്.

പതിനൊന്നാം ആഴ്ചയിലെ നോമിനേഷനിൽ അക്ബറിനോട് സൗഹൃദപരമായ സമീപനം കാണിച്ചിരുന്ന നെവിൻ, അവസാനം നോമിനേറ്റ് ചെയ്തത് അതേ അക്ബറിനെയാണ്. പിന്നാലെ വീണ്ടും അക്ബറിനോട് മുൻകാലത്തേക്കാൾ കൂടുതൽ സൗഹൃദമായി പെരുമാറുന്നതും കാണാമായിരുന്നു. എന്നാൽ, ഇതേ സഹിഷ്ണുത തന്റെ കാര്യത്തിൽ അദ്ദേഹം കാണിക്കുന്നില്ല. സാബുമാൻ തന്നെ നോമിനേറ്റ് ചെയ്തപ്പോൾ നെവിന്റെ പ്രതികരണം അത്യന്തം ദയനീയമായിരുന്നു. ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചിരുന്ന അനു, ആര്യൻ, സാബുമാൻ എന്നിവരിൽ ആര്യൻ ഒഴികെയുള്ള രണ്ടുപേരും തന്നെ നോമിനേറ്റ് ചെയ്തവരാണെന്ന ചിന്തയിലാണ് നെവിൻ മത്സരത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തി മത്സരം ആര്യന് അനുകൂലമായി തിരിച്ചു വിടാൻ ശ്രമിക്കുന്നത്, ഇതിന് മുമ്പ് ഒരിക്കലും ഒരു ക്യാപ്റ്റൻസി ടാസ്കിൽ ഇത്തരത്തിലുള്ള പുറം ഇടപെടൽ ഉണ്ടായിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇത്രയും മോശമായ സ്വഭാവം പുറത്തെടുക്കുന്ന ഇദ്ദേഹം മത്സരങ്ങളിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് നോക്കാം. വീക്കിലി ടാസ്കുകളിലെ ഇദ്ദേഹത്തിന്റെ പ്രകടനം തീർച്ചയായും പരമ ദയനീയമാണ്. സ്വഭാവത്തിൽ തന്നെ അലസതയും മടിയും നിറഞ്ഞിരിക്കുന്നതിനാൽ ദൈർഘ്യമേറിയ മത്സരങ്ങളിൽ അദ്ദേഹം താൽപര്യം കാണിക്കാറില്ല. പറ്റുന്നത്ര വേഗത്തിൽ പിന്മാറുകയും പലപ്പോഴും പോയി ഉറങ്ങുകയും ചെയ്യുന്ന ഈ "ടൂറിസ്റ്റ് മത്സരാർത്ഥി"യ്ക്ക് ആകെ ഒരു സ്പോൺസർഡ് ടാസ്കിലും ഒരു ക്യാപ്റ്റൻസി ടാസ്കിലും മാത്രമേ വിജയങ്ങൾ ഉണ്ടായിട്ടുള്ളൂ. അതെല്ലാം ചെറിയ ടാസ്കുകളിലായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ പിആർ ഏജന്റുമാർ ഇതിനെ വലിയൊരു നേട്ടമായി പ്രചരിപ്പിക്കുകയും "മൈൻഡ് ഗെയിമർ", "ഗെയിം ചേഞ്ചർ" എന്നിങ്ങനെ ട്രോഫികൾ നൽകുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ഇദ്ദേഹം ഗെയിമിൽ ഒരു "ഗെയിം ചേഞ്ചർ" മോമെന്റും സൃഷ്ടിച്ചിട്ടില്ല.

ഡാൻസ് മാരത്തോൺ എന്ന വീക്കിലി ടാസ്കിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ ദുർബലമായിരുന്നു. വെറും 3 മിനുട്ട് നീണ്ട ഒരു ഡാൻസ് പെർഫോർമൻസിനെ "നല്ലത്" എന്നു പറഞ്ഞു മറ്റുള്ളവരോട് ഇരന്നു പോയിന്റുകൾ വാങ്ങിയ ഇയാൾ, മറ്റു മത്സരാർത്ഥികൾക്ക് ഒരു പോയിന്റുപോലും നൽകിയില്ല. ആകെ അനീഷിന് 1 പോയിന്റ് മാത്രമേ നൽകിയുള്ളൂ, ബാക്കി 9 പോയിന്റുകൾ സ്വാർത്ഥമായി കയ്യിൽ വച്ച് "ഗെയിം ചേഞ്ചർ" ആകാൻ കാത്തുനിന്നു. ഒടുവിൽ, ആ 9 പോയിന്റുകളും ആര്യന് നൽകി സ്വയം "ഗെയിം ചേഞ്ചർ" എന്ന പദവി ഏറ്റെടുക്കാൻ ശ്രമിച്ചു. പിആർ ഏജന്റുമാർ അതിനെ വാഴ്ത്തിപ്പാടിയെങ്കിലും യഥാർത്ഥ സ്ഥിതി എന്തായിരുന്നു എന്ന് നോക്കാം:

അനുമോൾ - 18 പോയിന്റുകൾ
ആര്യൻ - 19 പോയിന്റുകൾ

ഈ നിലയിലാണ് അദ്ദേഹം 9 പോയിന്റുകളും ആര്യന് നൽകി "ഗെയിം ചേഞ്ചർ" ആയി തീർന്നത്. യാഥാർത്ഥ്യം പറയുകയാണെങ്കിൽ, അദ്ദേഹം പോയിന്റുകൾ കൊടുക്കാതിരുന്നാലും ആര്യൻ തന്നെയാണ് വിജയിക്കാനിരുന്നത്. ക്യാപ്റ്റൻസി ടാസ്കിലും ഗെയിം മാറ്റാൻ ശ്രമിച്ചെങ്കിലും പണി പാളി. അവസാനം വാലും ചുരുട്ടി ഓടിയ അവസ്ഥയാണ് പ്രേക്ഷകർ കണ്ടത്. ഇതുപോലുള്ള മത്സരാർഥികൾ ഷോ യിൽ തുടരാൻ അർഹനാണോ എന്ന് പ്രേക്ഷകർ തന്നെ തീരുമാനിക്കട്ടെ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+