Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖില്‍ മാരാർക്ക് ലഭിച്ച തുക പോലും ബിഗ് ബോസ് ഒടിടി ജേതാവിന് ലഭിക്കില്ല': ആരാകും വിജയി, ഇന്ന് അറിയാം

ബിഗ് ബോസ് ഒടിടി സീസണ്‍ 2 വിലെ ജേതാവിനെ ഇന്ന് അറിയാം. മുംബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ബോളിവുഡ് സൂപ്പർസ്റ്റാറും ബിഗ് ബോസ് അവതാരകനുമായ സല്‍മാന്‍ വിജയിയെ പ്രഖ്യാപിക്കും. എൽവിഷ് യാദവ്, അഭിഷേക് മൽഹാൻ, പൂജ ഭട്ട്, ബേബിക ധുർവെ, മനീഷ റാണി എന്നിവരാണ് ഇത്തവണ ബിഗ് ബോസ് ഒടിടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയിരിക്കുന്ന താരങ്ങള്‍.

ആറ് താരങ്ങളുമായിട്ടാണ് ഷോ ഫൈനല്‍ വീക്കിലേക്ക് കടന്നതെങ്കിലും മിഡ് വീക്ക് എവിക്ഷനിലൂടെ ജിയ ശങ്കർ കഴിഞ്ഞ ദിവസം പുറത്തായതോടെയാണ് മത്സരാർത്ഥികളുടെ എണ്ണം അഞ്ചിലേക്ക് എത്തിയത്. സീസണിൽ ആരാധകരുടെ പ്രിയ താരങ്ങളായി മാറിയ എൽവിഷ് യാദവും അഭിഷേക് മൽഹാനും തമ്മിലാണ് കിരീടത്തിനായുള്ള പ്രധാന മത്സരം. എങ്കിലും അപ്രതീക്ഷിതമായി മറ്റ് താരങ്ങളിലാരെങ്കിലും കിരീടം ചൂടിയേക്കാമെന്ന് കരുതുന്നവരും കുറവല്ല.

ആറാഴ്ചത്തെ റിയാലിറ്റി ഷോ എന്ന നിലയിലാണ് ബിഗ് ബോസ് ഒടിടി 2 ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ സീസണ്‍ പ്രേക്ഷകർ വലിയ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ സ്ട്രീമിംഗ് കണക്കുകൾ ഉയരുകയും ചെയ്തു. തുടർന്ന് ഷോ ഏതാനും ദിവസം കൂടി നീട്ടണമെന്ന ആവശ്യവും ശക്തമായിരുന്നു.

bigg-boss-ott

മലയാളം ഉള്‍പ്പെടേയുള്ള എല്ലാ ഭാഷകളിലേയും ബിഗ് ബോസ് ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയാണ് ലഭിക്കുക. ഇതില്‍ നിന്ന് സമ്മാന നികുതി ജേതാവ് സർക്കാറിലേക്ക് സമർപ്പിക്കേണ്ടി വരും. മണി ബോക്സിലൂടെ ഏതെങ്കിലും മത്സരാർത്ഥി പൈസ എടുത്ത് പിന്മാറിയിട്ടുണ്ടെങ്കില്‍ ജേതാവില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്നും ഇതും കുറയും.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവായ അഖില്‍ മാറാറിന് 50 ലക്ഷം രൂപയായിരുന്നു സമ്മാനമായി ലഭിച്ചത്. അതേസമയം സീസണ്‍ 3 ജേതാവ് മണിക്കുട്ടന് 50 ലക്ഷം രൂപ വില ലഭിക്കുന്ന ഫ്ലാറ്റാണ് നല്‍കിയത്. നാദിയ മെഹ്റിന്‍ ഏഴര ലക്ഷത്തോളം രൂപ വരുന്ന മണി ബോക്സ് എടുത്ത് പുറത്തേക്ക് പോവാന്‍ തീരുമാനിച്ചതിനാല്‍ യഥാർത്ഥത്തില്‍ 42.5 ലക്ഷത്തോളം രൂപയാണ് അഖില്‍ മാരാറിന് ലഭിക്കുക. ഇതില്‍ നിന്നും സമ്മാന നികുതിയും കൊടുക്കേണ്ടി വരും.

റിപ്പോർട്ടുകൾ പ്രകാരം ബിഗ് ബോസ് ഒടിടി 2 ന്റെ സമ്മാനത്തുക 25 ലക്ഷം രൂപ മാത്രമാണ്. നിർമ്മാതാക്കൾ കൃത്യമായ തുക പറഞ്ഞിട്ടില്ലെങ്കിലും, മത്സരാർത്ഥികൾ ഈ തുകയെക്കുറിച്ച് ഷോയില്‍ തന്നെ ചർച്ച ചെയ്തിരുന്നു. എന്തായാലും ഇന്ന് രാത്രിയോടെ ആരായിരിക്കും വിജയി എന്ന് അറിയാന്‍ സാധിക്കും. ജിയോ സിനിമയില്‍ രാത്രി 9 മണി മുതല്‍ ഗ്രാന്‍ഡ് ഫിനാലെ സ്ട്രീമിങ് ആരംഭിക്കും.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ സാധാരണയായി ഞായറാഴ്ചയാണ് നടക്കാറുള്ളത്. എന്നാല്‍ സ്വാതന്ത്രദിന അവധിയുള്‍പ്പെടേ കണക്കിലെടുത്ത് ഗ്രാന്‍ഡ് ഫിനാലെ തിങ്കളാഴ്ചയാക്കുയായിരുന്നു. ആകാൻക്ഷ പുരി, സൈറസ് ബ്രോച്ച, ജാദ് ഹദീദ്, ആലിയ സിദ്ദിഖി, അവിനാഷ് സച്ച്‌ദേവ്, ആഷിക ഭാട്ടിയ, പുനീത് സൂപ്പർസ്റ്റാർ, ഫലക് നാസ്, പാലക് പുർസ്വാനി, ജിയ ശങ്കർ എന്നിവരും ഷോയുടെ ഭാഗമായിരുന്നു.

അതേസമയം, അഭിഷേക് മല്‍ഹാന്‍ അറിയപ്പെടുന്നൊരു യുട്യൂബർ കപ്പ് അടിച്ചേക്കുമെന്നാണ് ആരാധകരില്‍ വലിയൊരു വിഭാഗം അവകാശപ്പെടുന്നത്. ബിഗ് ബോസ് ഷോയില്‍ വലിയ ജനപ്രീതി അഭിഷേക് നേടി കഴിഞ്ഞു. നിലവില്‍ മൂന്ന് യുട്യൂബ് ചാനലുകളും അഭിഷേകിനുണ്ട്. യുട്യൂബില്‍ 7 മില്യണും ഇന്‍സ്റ്റഗ്രാമില്‍ 4.2 മില്യണ്‍ ഫോളോവേഴ്‌സും അഭിഷേകിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+