'അനുമോള്‍ക്ക് എല്ലാവരെയും അടിമകളാക്കാനാണ് ആഗ്രഹം: ഓവര്‍ ഡ്രാമയും: കൃത്യമായ വിലയിരുത്തല്‍'
ബിഗ് ബോസ് സീസണ്‍ ഏഴിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളാണ് അനുമോളും അനീഷും. ഇരുവരുടെയും ഗെയിം സ്ട്രാറ്റജിക്ക് നിരവധി ആരാധകരാണ് പുറത്തുള്ളത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിലും ഇരുവരും മുന്നിലാണ്. പലപ്പോഴും അനുമോള്‍ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിക്കുമ്പോള്‍ അനീഷ് കൃത്യമായ നിലപാടുകളിലൂടെയാണ് അനുമോളെ പ്രതിരോധിക്കുന്നത്.
പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കരച്ചിലാണ് അനുമോള്‍ ആയുധമായി എടുക്കാറുള്ളത്. കഴിഞ്ഞ ദിവസം അനീഷ് ആര്‍മിക്കെതിരേ രൂക്ഷവിമര്‍ശനവുമായി അനുമോളുടെ കുടുംബവും രംഗത്തുവന്നിരുന്നു.
ബിഗ് ബോസ് മോണിങ് ടാസ്റ്റില്‍, നിങ്ങള്‍ക്ക് ആരെ പോലെ ആകണം ആരെ പോലെ ആകരുത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ പ്രധാന വിഷയം. ഇതില്‍ അനീഷ് പറഞ്ഞ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായത്. ആരെ പോലെ ആകരുത് എന്ന ചോദ്യത്തിന് അനുമോള്‍ എന്നാണ് അനീഷ് ഉത്തരം നല്‍കിയത്. അതിനുള്ള കാരണവും അനീഷ് വിശദമാക്കി.

അനീഷിന്റെ വാക്കുകള്‍: അനുമോള്‍ക്ക് ഏറ്റവും നന്നായി ഭക്ഷണം ഉണ്ടാക്കാന്‍ അറിയാം. പക്ഷേ ഞാനാണ് പാചകത്തിന്റെ എല്ലാ കാര്യങ്ങളും നടത്തിക്കൊണ്ടു പോകുന്നത്, അതുകൊണ്ട് ബാക്കിയുള്ളവരൊക്കെ എന്റെ അടിമകള്‍ ആയിരിക്കണം എന്ന സമീപനമാണ് കിച്ചണില്‍ എത്തുമ്പോള്‍ അനുമോള്‍ക്കുള്ളത്.
അനുമോള്‍ പല കാര്യങ്ങളിലും ഓവറായി ഡ്രാമ കളിക്കുന്നതായി തോന്നിയിട്ടുണ്ട്. പ്ലാച്ചിയുടെ കാര്യത്തില്‍ വരെ. മറ്റുള്ളവരുടെ അറ്റന്‍ഷന്‍ കിട്ടാന്‍ പ്ലാച്ചിയെ മിസ്‌യൂസ് ചെയ്യുന്നതു പോലെ തോന്നിയിട്ടുണ്ട്. ഷിയാസ് വന്ന് പ്ലാച്ചിയെ എടുത്തെറിഞ്ഞപ്പോള്‍ അവസരം മുതലാക്കി ഒരു മികച്ച നടി ആയിട്ട് കരയുന്നു, ഓടി നടക്കുന്നു. അങ്ങനെ ഇവിടെ ഓവര്‍ ആയിട്ട് നാടകം കളിക്കുന്ന വ്യക്തിത്വമായിട്ട് അനുമോളെ തോന്നിയിട്ടുണ്ട്.
കിച്ചണിലെത്തിയിട്ടുണ്ടെങ്കില്‍, മറ്റുള്ളവരോട് അതെടുക്ക് ഇത് എടുക്ക് എന്നൊക്കെ റഫ് ആയി പറയും. എനിക്കൊരു കഴിവുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരിക്കലും എനിക്ക് ആവാന്‍ ഇഷ്ടമില്ലാത്ത ഒരാള്‍ അനുമോളാണ്.
അനീഷിന്റെ ഈ പ്രസ്താവനയ്ക്ക് വലിയ പിന്തുണയാണ് കമന്റ് ബോക്‌സില്‍ ലഭിക്കുന്നത്. 'എത്ര കറക്റ്റ് ആയിട്ടാണ് അനീഷ് ഞങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞത്' എന്നായിരുന്നു ഒരു കമന്റ്. അനീഷ് പറഞ്ഞത് 100 ശതമാനം കൃത്യമായ കാര്യമാണ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.


Click it and Unblock the Notifications