Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി ഫേക് കുലസ്ത്രീ; 2018-ല്‍ ലക്ഷ്മി ചെയ്തതിന്റെ തെളിവുണ്ട്: ഛര്‍ദ്ദില്‍ കോരിക്കാന്‍ കാരണം

ബിഗ് ബോസ് സീസണ്‍ ഏഴില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏഴിന്റെ പണിയുമായാണ് ശോഭ വിശ്വനാഥും ഷിയാസ് കരീമും എത്തിയത്. മുന്‍പത്തെ സീസണുകളിലെ മത്സരാര്‍ത്ഥികളായ ഇരുവരും ബിബി ഹോട്ടല്‍ ടാസ്‌കില്‍ അതിഥികളായാണ് എത്തിയത്. ശോഭയും വേദ് ലക്ഷ്മിയും തമ്മിലുള്ള പോര് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ, പുറത്തു വന്നശേഷം ബിഗ് ബോസിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ശോഭ.

ഇക്കുറി മത്സരാര്‍ത്ഥികളെല്ലാം പാവങ്ങളാണെന്ന് ശോഭ അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഇക്കുറി കപ്പ് കൊണ്ടുപോകുന്നത് ലാലേട്ടനാണ്. ലാലേട്ടന്‍ ഒരു രക്ഷയുമില്ല. കാരണം ഇപ്രാവശ്യം ബിഗ് ബോസിന് ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയത് ലാലേട്ടനാണ്. ഇക്കുറി ബിഗ് ബോസിലുള്ളവരെല്ലാം നല്ല മനുഷ്യരാണ്. ഗെയിമേഴ്‌സ് കുറച്ചു പേരെയുള്ളൂ. കിട്ടുന്ന അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നയാളാണ് ഗെയിമര്‍. അനീഷ് മാത്രമാണ് അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്നത്.

shobha-Lakshmi

ഒരുപാട് മത്സരാര്‍ത്ഥികള്‍ ഇഷ്ടപ്പെട്ടവരുണ്ട്. എന്റെ സീസണിലെ മത്സരാര്‍ത്ഥികള്‍ ടാസ്‌ക്കിനെ ടാസ്‌ക്കായി മാത്രം കാണുന്നവരാണ്. വീടിനകത്ത് വരുമ്പോള്‍ വീണ്ടും എല്ലാവരും പരസ്പരം സ്‌നേഹിക്കും. പക്ഷേ അനീഷിന്റെ നെഗറ്റീവ്, ടാസ്‌ക്കിനെ വീടിനകത്തേക്കു കൊണ്ടുവരുന്നു എന്നതാണ്. ചിലപ്പോള്‍ അദ്ദേഹം കളങ്കമില്ലാത്ത മനുഷ്യന്‍ ആയതുകൊണ്ടാകും.

ഞാന്‍ കരഞ്ഞതിന് കാരണം, എന്റെ സീസണില്‍ ഞാന്‍ പുറത്തു പറയാത്ത, മനസിനെ അത്രയധികം വേദനിപ്പിച്ച ചില പഴയ ഓര്‍മകള്‍ വന്നതു കൊണ്ടാണ്. ഇക്കുറി മത്സരാര്‍ത്ഥികളെ ഒത്തിരി ഇഷ്ടപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ അവര് നമ്മുടെ ആരൊക്കെയോ ആയതു പോലെ തോന്നി.

ബിഗ് ബോസിലെ വേര്‍തിരിവ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നമ്മളെ പോലെ തന്നെയാണ് എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയും. ഒരു വ്യക്തി എങ്ങനെയാണെന്ന് നോക്കിയിട്ട് വേണം അയാളെ സ്‌നേഹിക്കാന്‍. അല്ലാതെ അയാളുടെ ജെന്‍ഡര്‍ അറിഞ്ഞിട്ടല്ല. ലക്ഷ്മിയുടെ ആശയങ്ങളോട് യോജിക്കാന്‍ കഴിയില്ല.

ലക്ഷ്മി ബിഗ്‌ബോസില്‍ ഫേക് കുലസ്ത്രീ കളിക്കുകയാണ്. നമ്മള്‍ പ്രോഗ്രസീവ് ആയി ചിന്തിക്കണം. തുറന്ന മനസോടെ ആളുകളെ അംഗീകരിക്കണം. 2018-ല്‍ ലക്ഷ്മി എല്‍ജിബിടിക്യുനെ സപ്പോര്‍ട്ട് ചെയ്ത് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ലക്ഷ്മി എടുക്കുന്ന നിലപാട് പിആര്‍ ടീമിന്റെ സ്ട്രാറ്റജിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗെയിം ഗെയിമായിട്ട് പോകും. പുറത്ത് ഒരു ജീവിതമുണ്ട്. ലക്ഷ്മി ഒനീലിന്റെ ജീവിതം വച്ചുകളിക്കരുത്. സാബുമോന്‍ ഒരു ശുദ്ധനായ മനുഷ്യനാണ്. ഈ സീസണിന്റെ പ്രത്യേകത ഇപ്പോഴും വിജയി ആരാകും എന്ന കാര്യം പ്രവചിക്കാന്‍ കഴിയില്ല. ടോപ് ഫൈവില്‍ ആരു വന്നാലും അവര്‍ വിജയികളാണ്. കാരണം അത്രയ്ക്ക് ടഫായ മൈന്‍ഡ് ഗെയിമാണ്. ടോപ് ഫൈവില്‍ അനീഷ്, ആദിലയോ നൂറയോ വരും, അനുമോള്‍, അക്ബറോ ഷാനവാസോ വരും. നെവിന്‍ നല്ല എന്റര്‍ടെയ്‌നറാണ്.

ബിഗ് ബോസില്‍ വന്ന് കുറേ അടിയുണ്ടാക്കിയിട്ട് കാര്യമില്ല. ഒരു നല്ല സന്ദേശം കൊടുക്കാന്‍ കഴിയണം. ലക്ഷ്മിയുടെ മുഖംമൂടി അഴിഞ്ഞുവീഴും. ലക്ഷ്മിയെ കൊണ്ട് ഛര്‍ദില്‍ കോരിച്ചത് സിംബോളിക്കലി ആയിരുന്നു. പുറത്തു നിന്ന് വന്നവര്‍ക്ക് ഭക്ഷണം നല്‍കി ഒരു ഫേക് കുലിസ്ത്രീ ആയി ലക്ഷ്മി അഭിനയിച്ചതു പോലെ തോന്നി. അത് എടുത്ത് കോരിക്കളയാന്‍ വേണ്ടി സിംബോളിക്കലി പറഞ്ഞതാണെന്ന് ശോഭ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+