Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍; ജേതാവിന് ലഭിച്ച സമ്മാനം കണ്ടോ..!?

ബിഗ് ബോസ് സീസണ്‍ 17 ല്‍ സ്റ്റാന്റ് അപ്പ് കൊമേഡിയനും നടനുമായ മുനവര്‍ ഫാറൂഖി ജേതാവ്. ഞായറാഴ്ച നടന്ന ഫൈനലില്‍ നടന്‍ അഭിഷേക് കുമാറിനെ പരാജയപ്പെടുത്തിയാണ് മുനവര്‍ ഫാറൂഖി വിജയകിരീടം ചൂടിയത്. ഷോ അവതാരകനും ബോളിവുഡ് നടനുമായ സല്‍മാന്‍ ഖാന്‍ 32 കാരനായ ഫാറൂഖിയെ വിജയിയായി പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും മാധവനും വിശിഷ്ടാതിഥികളായി പങ്കെടുത്ത ഫൈനലില്‍ തത്സമയ വോട്ടിംഗിലൂടെയാണ് മുനവര്‍ ബിഗ് ബോസ് ജേതാവായത്.

നടന്‍മാരായ മന്നാര ചോപ്ര, അങ്കിത ലോഖണ്ഡേ, യൂട്യൂബര്‍ അരുണ്‍ ശ്രീകാന്ത് മഹാഷെട്ടി എന്നിവരായിരുന്നു ബിഗ് ബോസ് സീസണ്‍ 17 ഫൈനലില്‍ എത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍. വിക്കി ജെയിന്‍, ആയിഷ ഖാന്‍, അനുരാഗ് ദോഭാല്‍, ഐശ്വര്യ ശര്‍മ്മ, നീല്‍ ഭട്ട്, ഇഷ മാളവ്യ, ജിഗ്‌ന വോറ, ഫിറോസ ഖാന്‍, റിങ്കു ധവാന്‍ എന്നിവരുള്‍പ്പെടെ 17 മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് സീസണ്‍ 17 ആരംഭിച്ചത്.

bigg boss

2023 ഒക്ടോബര്‍ 15 മുതലായിരുന്നു ഷോ പ്രീമിയര്‍ ചെയ്തത്. 2022 ല്‍ നടി കങ്കണ റണാവത്ത് അവതാരകയായ 'ലോക്ക് അപ്പ്' എന്ന റിയാലിറ്റി ടിവി ഷോയുടെ സീസണ്‍ ഒന്നിലും മുനവര്‍ ഫാറൂഖിയായിരുന്നു വിജയിച്ചത്. തന്നെ പിന്തുണച്ചതിന് മുനവര്‍ ഫാറൂഖി ആരാധകര്‍ക്ക് നന്ദി പറഞ്ഞു. തന്റെ ഓഫീഷ്യല്‍ എക്‌സ് അക്കൌണ്ടില്‍ സല്‍മാന്‍ ഖാനൊപ്പം ട്രോഫിയുമായി നില്‍ക്കുന്ന ചിത്രവും മുനവര്‍ ഫാറൂഖി പങ്ക് വെച്ചിട്ടുണ്ട്.

50 ലക്ഷം രൂപയും കാറുമാണ് മുനവര്‍ ഫാറൂഖിക്ക് ബിഗ് ബോസ് സീസണ്‍ 17 വിജയി ആയതിലൂടെ ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് 17 ഹൗസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മുനവര്‍. ആദ്യ ദിനം തൊട്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ താരത്തിനായിരുന്നു. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മുന്‍കാമുകി ആയിഷ എത്തിയതോടെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് വേദിയായി.

ഷോയില്‍ മുനവറിനെതിരെ നിരവധി ആരോപണങ്ങളാണ് ആയിഷ ഉന്നയിച്ചത്. തന്നെ വഞ്ചിച്ചെന്നും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും മറ്റൊരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും വരെ മുനവറിനെതിരെ ആയിഷ ഉന്നയിച്ചു. മുനവറിന്റെ മുന്‍ കാമുകി നാസിലയെക്കുറിച്ചും ആയിഷ ഷോയില്‍ പരാമര്‍ശിച്ചു. എങ്കിലും മുനവര്‍ മത്സരത്തില്‍ ശക്തമായി നിലകൊള്ളുകയും വലിയ അളവില്‍ വോട്ടുകള്‍ നേടി ഷോയില്‍ വിജയിക്കുകയും ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+