Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾക്ക് ബിഗ് ബോസ് ഹൗസിൽ സ്പേസ് കിട്ടാൻ കാരണം അതാണ്..അത് സംഭവിച്ചാൽ ഗെയിം വേറെ ലെവൽ'

ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും മത്സരം മുറുകിയിട്ടില്ലെന്നാണ് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നത്. ഇത്തവണത്തെ ഷോ വേണ്ടത്ര പ്രതീക്ഷ പുലർത്തുന്നില്ലെന്ന അഭിപ്രായം ശക്തമാണ്. ബിഗ് ബോസ് ഷോയിൽ പൊതുവെ കണ്ടുവരുന്ന രീതിയാണ് ഗ്രൂപ്പിസം. ഗ്രൂപ്പ് കളികളിൽ ഇത്തവണ പൊളിച്ചടുക്കുമെന്ന് അവതരാകൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇക്കുറി ഇത്തരത്തിലുള്ള ഗ്രൂപ്പ് കളികൾക്ക് യാതൊരു കുറവും ഇല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'ഗ്രൂപ്പിസം ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസം മഹാ ബോർ ആയി തുടങ്ങിയിട്ട് കുറേ നാളുകൾ ആയി. ഇനിയെങ്കിലും ഇവരൊക്കെ ഇന്റിവിജ്വൽ ആയിട്ട് കളിച്ചില്ലെങ്കിൽ ഇവർക്കൊക്കെ തന്നെയാണ് കുഴപ്പം. ഇവരുടെ വിചാരം പുറത്ത് മാസ് ആണെന്നാണ്, ഒന്നുമല്ല എന്ന് നമുക്കല്ലേ അറിയൂ. ഇവർ ആവശ്യം ഇല്ലാതെ അനുവിനെ ടാർഗറ്റ് ചെയ്യുന്നത് ഇവർക്ക് തന്നെയാണ് വിന.

anmolnew-1

ശരത്തിന്റെ കഴുത്തിലെ കയറ് അക്ബറിന്റെ കയ്യിൽ ആണ്. ആടിക്കളിക്കെടാ കൊച്ചുരാമ എന്ന് പറയുമ്പോൾ ശരത് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു. ഒരു ക്യാപ്റ്റൻ ആയിട്ട് കൂടി ആരെയും നിലയ്ക്ക് നിർത്താൻ അപ്പാനിക്ക് കഴിഞ്ഞിട്ടില്ല... മാനിപ്പുലേറ്റ് ചെയ്യാൻ പറ്റുന്ന ക്യാപ്റ്റൻ. അല്ലെങ്കിൽ കൂടെയുള്ളവരുടെ വാക്ക് കേട്ട് പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആണ് അപ്പാനിയുടേത്. ഗ്രൂപ്പിൽ നിന്ന് പുറത്ത് വന്ന് സ്വന്തം നിലപാടും ആയിട്ട് മുന്നോട്ട് പോയാൽ കുറേ കാലം കൂടെ നിൽക്കാം.

അക്ബറിന് കഴിഞ്ഞ ആഴ്ച തന്നെ വാണിങ് ഇൻഡയറക്ട് ആയിട്ട് ഹിന്റും കൊടുത്തതാണ് ഗെയിം മാറ്റിക്കളിക്കേണ്ട സമയം ആയെന്ന്. പക്ഷെ ഇത് മനസ്സിലാക്കാൻ അക്ബറിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ഉള്ള അക്ബറിന്റെ പാരഡി പാടൽ നന്നായി വെറുപ്പിക്കുന്നുണ്ട്. സ്ട്രോങ്ങ്‌ കണ്ടസ്റ്റന്റ് എന്ന് പറയുന്ന അക്ബറിന് ഇന്ന് വരെ ഒരു ക്യാപ്റ്റൻസി ടാസ്കിലും നോമിനേഷനിൽ പോലും ആരും ഇട്ടിട്ടില്ല, കൂടെ നടക്കുന്നവർ പോലും പേര് സജസ്റ്റ് ചെയ്യാറില്ല. അക്ബറും ഗ്രൂപ്പിസം വിട്ട് ബീൻ ബാഗിൽ നിന്ന് എഴുന്നേൽക്കേണ്ട ടൈം അതിക്രമിച്ചിരിക്കുന്നു.

ജിസൽ, റെന, ആര്യൻ, നെവിൻ ഇവരെ നാലുപേരും ഒരു ത്രാസ്സിൽ വെച്ചാൽ ബാലൻസ് ആയിട്ട് നിൽക്കും. നാലുപേരും പരസ്പരം പുകഴ്ത്തൽ മാത്രം. റെന ജിസലിന്റെ അടിമക്കണ്ണ് ആണ്. കൊച്ചിന്റെ വിചാരം പുറത്ത് തഗ് ആണ്, ഇൻസ്റ്റയിലെ ഫോളോവേഴ്സ് കൂടിയിട്ടുണ്ടാവും എന്നൊക്കെയാണ്. തഗ് പോയിട്ട് ഒന്നുമല്ല ചീവീട് ആണെന്ന് കൊച്ച് അറിയുന്നില്ലല്ലോ. ഗ്രുപ്പിസം കൊണ്ട് ഒരു നേട്ടം കിട്ടിയത് ക്യാപ്റ്റൻസി ടാസ്കിൽ നോമിനേഷൻ കിട്ടി എന്നതാണ്. അത് ഇനി എന്താണെന്നു കണ്ടറിയാം.

ആര്യൻ പിന്നെ ചക്കയെന്ന് പറയുമ്പോൾ തേങ്ങായെന്ന് കേട്ടിട്ട് മാങ്ങായെന്ന് പറയുന്ന വ്യക്തിയാണ്. അവന് തന്നെയറിയില്ല എന്താ ഏതാ പറയുന്നെന്ന്. ജിസലിന്റെ ഹ്യുമാനിറ്റി മാത്രേ ആര്യൻ കുട്ടന് ഏത് നേരവും പറയാൻ ഉള്ളൂ. ഓവർ റിയാക്ഷനും വെറുപ്പിക്കലും ആരെയും ബഹുമാനം ഇല്ലായ്മയും പുച്ഛവും, ലാലേട്ടനോട് വരെ പുച്ഛം കാണിച്ചവനാ അപ്പോൾ പിന്നെ പറയേണ്ടല്ലോ. നെവിൻ തിരിച്ചു വന്നതിൽ പിന്നെ എന്തൊക്കെയോ മാറ്റം ഉള്ളപോലെ തോന്നി. പഴയ ചിരികളികൾ ഇല്ലാത്തപോലെ. Weekend എപ്പിസോഡ് കഴിയാതെ നെവിന്റെ കാര്യം പറയാൻ സാധിക്കുന്നില്ല... ക്വിറ്റ് ചെയ്തു പോയതിന്റെ എന്തെങ്കിലും പണിഷ്മെന്റ് കാണുമെന്നു തോന്നുന്നു. ഗ്രൂപ്പിസം കളിക്കാൻ പോയതാണ് പ്രശ്നം. സ്വന്തം കാര്യത്തിന് അല്ല അവന് ഇഷ്യൂ ഉണ്ടാക്കിയതും സ്വയം ക്വിറ്റ് ചെയ്തതും.

ജിസൽ ചെയ്യുന്ന തെറ്റുകളെ ആദ്യമുതലേ അനു ഒഴിച്ച് ബാക്കി എല്ലാവരും സപ്പോർട്ട് ചെയ്തതാണ് ഇത്രേം കുഴപ്പം ആയത്. മേക്കപ്പ് ഇഷ്യൂ വന്നപ്പോൾ എല്ലാരും കൂടെ ജിസെലിനെ സപ്പോർട്ട് ചെയ്യാതെ ഒന്നുകിൽ പറഞ്ഞ് മനസ്സിലാക്കിക്കണം ആയിരുന്നു, അല്ലെങ്കിൽ എല്ലാരും കൂടെ എതിർക്കണം ആയിരുന്നു. അങ്ങനെ ആയിരുന്നേൽ ഗെയിം വേറെ ലെവൽ പോയേനെ. റൂൾസ്‌ ബ്രേക്ക്‌ ചെയ്തതുകൊണ്ടല്ലെ എല്ലാവർക്കും തുണിയും ഒക്കെ കിട്ടിയിട്ടും ജിസലിന് മാത്രം കിട്ടാതായത്.

ഇപ്പോൾ അനുവിന് ആവശ്യമില്ലാത്ത സ്പേസ് കൊടുക്കുന്നത് ഈ ഗ്രൂപ്പിസം കളിക്കുന്നവർ തന്നെയാണ്. ഫസ്റ്റ് വീക്ക് തന്നെ ഗെയിം വഴിതിരിച്ചു വിട്ടിരുന്നെങ്കിൽ അനുവൊന്നും ഈ സീനിലെ വരില്ലായിരുന്നു.. അനീഷ് കണ്ടില്ലേ അദ്യത്തെ 2 ആഴ്ച കൊണ്ട് സ്ക്രീൻ സ്പേസ് മുഴുവൻ കൊണ്ടുപോയ ആളാണ്, ഇപ്പോൾ സീനിലെ ഇല്ലാ. അത്രേയുള്ളൂ ഈ ഗെയിം. ബിഗ് ബോസ് എന്നത് പ്രവചനതീതമായ ഗെയിം ഷോ ആണ്. ഈ ആഴ്ച ഈ ഗ്രുപ്പിസം കളിക്കുന്ന എല്ലാവരെയും പൊളിച്ചടുക്കണം, ഇൻഡിവിജ്വൽ ഗെയിംസ് കൊടുക്കണം. നല്ല അടിപൊളി വൈൽഡ് കാർഡ്‌സിനെ കയറ്റി വിടൂ, കളർ ആകട്ടെ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+