'അതിന്റെ പേരിൽ അനുമോൾ എന്നോട് ഒരു വർഷത്തോളം മിണ്ടാതിരുന്നു; ലക്ഷ്മിയുമായും അടിയായിരുന്നു';അഭിഷേക്
ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥികളായ അനുമോളും ലക്ഷ്മിയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് മുൻ ബിഗ് ബോസ് താരം അഭിഷേക്. ഇരുവരും ബിഗ് ബോസിൽ പോകുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നു. ഹൗസിൽ എങ്ങനെ നിൽക്കണമെന്നത് സംബന്ധിച്ച് അവർ ചോദിച്ചപ്പോൾ താൻ അഭിപ്രായം പറഞ്ഞിരുന്നുവെന്നും അഭിഷേക് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അനുമോളും ലക്ഷ്മിയുമൊക്കെ എന്റെ സുഹൃത്തുക്കളാണ്. ഇവർ ബിഗ് ബോസിൽ പോകുന്നതിന് മുൻപ് എന്നോട് സംസാരിച്ചിരുന്നു. കുടുംബപ്രേക്ഷകർ കാണുന്നതാണ് അവർക്ക് വേണ്ടി കളിക്കണമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. പുരോഗമനപരമായ കാര്യങ്ങൾ പറഞ്ഞാൽ എത്രത്തോളം കുടുംബത്തിന്റെ പിന്തുണ കിട്ടുമെന്ന് ആലോചിക്കണം. ഞാൻ നിന്നത് കുടുംബപ്രേക്ഷകർക്ക് വേണ്ടിയാണ്. ഒരുപാട് അമ്മമാരുടെ പിന്തുണ എനിക്കുണ്ടായിരുന്നു. നിങ്ങൾക്ക് മകനാകണോ ശത്രുവാകണോയെന്ന് ചിന്തിച്ചാമതി. എന്നാലും മറ്റൊരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടാകും. അതാണ് ബിഗ് ബോസിന്റെ പ്രത്യേകത.

എല്ലാവർക്കും സ്വീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ പറയണമെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങളായിട്ട് നിൽക്കുക. ലക്ഷ്മി വല്ലാതെ ദേഷ്യപ്പെടുന്ന ആളല്ല. പക്ഷെ ദേഷ്യപ്പെട്ടാൽ ഭയങ്കര ടെറർ ആണ്. ഷൂട്ടിങ്ങിന്റെ സമയത്തൊക്കെ ഞാനും ലക്ഷ്മിയും ഭയങ്കര അടിയായിരുന്നു. പക്ഷെ വളരെ നന്നായി സംസാരിക്കുന്നൊരു പെൺകുട്ടിയാണ് ലക്ഷ്മി. പറയാനുള്ളത് മുഖത്ത് നോക്കി പറയും. പേടിച്ച് നിൽക്കുന്ന ആളല്ല. അങ്ങോട്ട് പോയി പ്രശ്നം ആക്കില്ല. എന്നാൽ ഇങ്ങോട്ട് വന്നാൽ വെറുതെ വിടുകയും ഇല്ല. അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് തെറിവിളിക്കുകയോ കൈയ്യേറ്റം ചെയ്യുകയോ പാടില്ലെന്ന്. എന്റടുത്ത് നിൽക്കുന്നത് പോലെ നിൽക്കണമെന്ന്. അവൾ ഇപ്പോൾ പോയിന്റ് ടു പോയിന്റ് ആണ് സംസാരിക്കുന്നത്. അവളുടെ രീതിയാണ് അത്. ഭയങ്കര ട്രിഗർ ചെയ്താൽ മാത്രമേ പൊട്ടിത്തെറിക്കൂ, പക്ഷെ സംസാരിക്കുമ്പോഴും കൃത്യം കാര്യമേ പറയൂ.
അനുമോൾ ഭയങ്കര സെൻസെറ്റീവ് ആണ്. ചെറിയൊരു കാര്യത്തിന്റെ പുറത്ത് ഞങ്ങൾ ഒരുവർഷം മിണ്ടാതിരുന്നു. ഒരു ആൽബത്തിലൊക്കെ അഭിനയിച്ച് നല്ല സുഹൃത്തുക്കളായി നിൽക്കുന്ന സമയമാണ്. ഒരു ദിവസം വിളിച്ച് പറഞ്ഞു എടാ എനിക്കൊരു ഉദ്ഘാടനം ഉണ്ട് , നിറയെ ആളുകളുണ്ടാകും നീ എന്റെ കൂടെ വരുമോയെന്ന്. ഞാൻ സമ്മതിച്ചു. അങ്ങനെ പോകുന്നതിന്റെ തലേന്ന് അവൾ വിളിച്ചു, നാളെ പോകണ്ടേയെന്ന് ചോദിച്ചു, ഞാൻ തമാശയ്ക്ക് എവിടെ എന്തിന് എന്ന് ചോദിച്ചു, അത്രയേ പറഞ്ഞുള്ളൂ, പക്ഷെ അവൾ ദേഷ്യപ്പെട്ടു, യു ചീറ്റ് എന്നൊക്കെ പറഞ്ഞു, ഇത് കേട്ടപ്പോൾ ഫോൺ വെച്ച് പോടി ഞാൻ വരുന്നില്ലെന്ന് പറഞ്ഞ് ഞാൻ കട്ട് ചെയ്തു. അതിന് ശേഷം ഒരു വർഷത്തോളം ഞങ്ങൾ മിണ്ടിയില്ല. പിന്നെ ഒരു ദിവസം അവൾ വിളിച്ചു, ഞാൻ ചങ്ങനാശേരി വരുന്നുണ്ടെന്ന് പറഞ്ഞു, നിന്റെ വീട് അവിടല്ലേ ചോദിച്ചു, അല്ല ഞാൻ ചെങ്ങന്നൂരാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അങ്ങനെ ബിഗ് ബോസിൽ ഞാൻ പോകുന്നതിന് രണ്ട് ദിവസം മുൻപ് അവളെ വിളിച്ച് പോകുവാണെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും വിളിച്ചല്ലോയെന്നായിരുന്നു മറുപടി.അങ്ങനെയാണ് അവൾ വളരെ സെൻസിറ്റീാണ്. അത് കൃത്യമായി കാണിക്കുന്നുമുണ്ട്. ബിഗ് ബോസിൽ പോയാൽ 10 ദിവസേ നിൽക്കുന്നുള്ളൂവെന്നൊക്കെ പറഞ്ഞാണ് പോയത്.
ജിസേൽ വിഷയം അവൾക്ക് അത് പ്രശ്നമായി തോന്നി അവൾ പറഞ്ഞു, കിസ് ചെയ്താൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവരുണ്ട്. കിസ് ചെയ്യണോ, അത് കുടുംബ പ്രേക്ഷകർ കാണുന്നതല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ രണ്ട് വിഭാഗം അതിനുള്ളിൽ ഉണ്ടാകും. ഏത് സൈഡ് പിടിച്ചാലും മറുഭാഗം ശത്രുവാകും. അനു അത് കണ്ടോയെന്ന് അറിയില്ല. അവൾ പറയുന്ന കാര്യങ്ങളിൽ അവൾ വ്യക്തതയുണ്ട്. പുറത്ത് എങ്ങനെ ഇത് എടുക്കും എന്ന കാര്യവും അതെങ്ങനെ ഡീൽ ചെയ്യണമെന്ന റിസ്കുമൊക്കെ എടുക്കാൻ അവൾ തയ്യാറാണ്.
ലക്ഷ്മിക്ക് യാതൊരു ഭയവും ഇല്ല. അവൾക്ക് എന്ത് സംഭവിച്ചാലും ഒരു പേടിയില്ല. അനു പക്ഷെ ഇച്ചിരി പേടിയുള്ള ആളാണ്, സെൻസിറ്റീവ് ആണ്. അതുകൊണ്ട് അവൾ പുറത്ത് വന്നാൽ ചിലപ്പോൾ നെഗറ്റീവ് കാണുമ്പോൾ ആശങ്കപ്പെടും.
ഈ സീസണിൽ പലരും ക്യാമറ സ്പേസിന് വേണ്ടി കണ്ടന്റിന് വേണ്ടി അടിയുണ്ടാക്കുകയാണ്. അവിടെ ചെറിയ കാര്യങ്ങൾക്ക് പോലും അടികൂടുന്നവരാണ്. ഞാൻ അങ്ങനെയൊന്നും ചെയ്തിരുന്നില്ല. പക്ഷെ അപ്പോൾ സ്ക്രീൻസ്പേസ് കുറയും. അപ്പോഴും എനിക്ക് പിന്തുണ ഉണ്ടായിരുന്നു.












Click it and Unblock the Notifications