ബിഗ് ബോസ് ടിആർപി ഓരോ ദിനവും കുറഞ്ഞ് വരുന്നു? കാരണം എന്ത്; അനു പറഞ്ഞ വിഷയത്തിലും കാര്യമുണ്ട്
ബിഗ് ബോസ് മലയാളം സീസണുകളുടെ ആരാധകരെ സംബന്ധിച്ചിടത്തോളം, ഓരോ സീസണും വ്യത്യസ്ത അനുഭവങ്ങൾ നൽകുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ സീസൺ 7-നെ കുറിച്ച് പലരും ഉയർത്തുന്ന പ്രധാന ആശങ്കയാണ് ടിആർപി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്) ഓരോ ആഴ്ചയും കുറഞ്ഞു വരുന്നുന്നു എന്നുള്ളത്. ഓഗസ്റ്റ് 3-ന് മോഹൻലാൽ അവതരിപ്പിച്ച് ആരംഭിച്ച ഈ സീസണിന്റെ ലോഞ്ച് എപ്പിസോഡ് 15.3 ടിആർപി നേടി റെക്കോർഡ് സൃഷ്ടിച്ചെങ്കിലും, പിന്നീടുള്ള ആഴ്ചകളിൽ റേറ്റിംഗ് ക്രമേണ കുറയുന്നതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സീസൺ 6-ന്റെ ഈ സമയത്ത് 13-14 ടിആർപി ഉണ്ടായിരുന്ന സ്ഥലത്ത്, ഇപ്പോൾ 10-ന് താഴെയായി കുറഞ്ഞിരിക്കുന്നു. ഇത് സീസണിന്റെ ഭാവിയെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർത്തുന്നു. അവസാനം സീസൺ 5 പോലെ ചുമ്മാ ഓടിച്ചു തീർക്കുമോയെന്നും അവർ ചോദിക്കുന്നു.

സീസൺ 7-ന്റെ ടിആർപി കുറയുന്നതിന് പല ഘടകങ്ങളും കാരണമാകാമെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും കണ്ടസ്റ്റന്റുകളുടെ തിരഞ്ഞെടുപ്പിലെ പാളിച്ചകളും, ആകർഷകമായ വീക്കിലി ടാസ്ക്കുകളുടെ അഭാവവുമാണ് ഇതിന് പിന്നിൽ. സീസൺ 6-ൽ ജിന്റോ പോലുള്ളവർ ആദ്യ മാസത്തിൽ തന്നെ 2-3 ടാസ്ക്കുകൾ ജയിച്ച് മികച്ച ചില കണ്ടന്റുകള്‍ സൃഷ്ടിച്ചിരുന്നു.
എന്നാൽ, ഈ സീസണിൽ അനുമോൾ പോലുള്ള കണ്ടസ്റ്റന്റുകൾ ടാസ്ക്കുകളുടെ ആദ്യ ഘട്ടത്തിൽ പോലും സെലക്ട് ആകുന്നില്ല. അനുമോൾ, അറിയപ്പെടുന്ന നടിയാണെങ്കിലും, ഹൗസിൽ കൂടുതൽ സദാചാരവും 'ക്യൂട്ട്നസും' മാത്രം പ്രകടിപ്പിക്കുന്നതായി തോന്നുന്നു, ഇത് പ്രേക്ഷകരെ ആകർഷിക്കുന്നില്ല. അടുത്തിടെ അനുമോൾ ആര്യനെയും ഗിസെലിനെയും കുറിച്ചുള്ള ആരോപണങ്ങൾ ഉയർത്തിയത് വിവാദമായെങ്കിലും, അത് 'ചീപ്പ് ഗെയിം സ്ട്രാറ്റജി'യായി വിമർശിക്കപ്പെട്ടുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
കൂടാതെ, യൂട്യൂബിലെ പ്രൊമോകൾക്ക് വ്യൂസ് കുറയുന്നത് മറ്റൊരു സൂചനയാണ്. സാധാരണയായി ലക്ഷക്കണക്കിന് വ്യൂസ് നേടുന്ന പ്രൊമോകൾ ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ലാലേട്ടൻ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾ മാത്രമാണ് ചില അനക്കം സൃഷ്ടിക്കുന്നത്. സീസൺ 6-ന്റെ വിജയം (ആകെ 2.7 കോടി വ്യൂവേഴ്സ്, ഗ്രാൻഡ് ഫിനാലെ റെക്കോർഡ് റേറ്റിംഗ്) ടാസ്ക്കുകളുടെ ആകർഷണീയതയും വിവാദങ്ങളും കൊണ്ടായിരുന്നു. എന്നാൽ, സീസൺ 7-ൽ ടാസ്ക്കുകൾ ബോറടിപ്പിക്കുന്നതും, കണ്ടസ്റ്റന്റുകൾ തമ്മിലുള്ള ഇന്ററാക്ഷനുകൾ ദുർബലവുമായിരുന്നു.
ജിയോഹോട്ട്സ്റ്റാറിലെ ഓപ്പണിംഗ് വീക്കെൻഡ് 12.6 കോടി മിനിറ്റുകൾ വാച്ച് ടൈം നേടിയെങ്കിലും, പിന്നീടുള്ള എപ്പിസോഡുകൾ ബോറടിപ്പിക്കുന്നതായി പലരും പരാതിപ്പെടുന്നു. ഞാൻ തന്നെ ഇപ്പോൾ എപ്പിസോഡുകൾ നേരിട്ട് കാണാറില്ല, കാരണം അത്രമാത്രം ബോറാണ്. സോഷ്യൽ മീഡിയയിൽ (ഇൻസ്റ്റാഗ്രാം, യൂട്യൂബ്) ഫാൻസ് ഡിസ്കഷനുകൾ കുറവാണ്, പ്രൊമോകൾക്ക് വ്യൂസ് കുറഞ്ഞിരിക്കുന്നുവെന്നും ഒരു പ്രേക്ഷകന്‍ പറയുന്നു.
എന്നാൽ, സീസൺ 7 ഫ്ലോപ്പാണോ? ഇല്ലെന്നാണ് എന്റെ അഭിപ്രായം. ആദ്യ ആഴ്ചകളിലെ ഹൈപ്പ് (15.3 ടിആർപി) സൂചിപ്പിക്കുന്നത്, നല്ല മാറ്റങ്ങൾ വരുത്തിയാൽ തിരിച്ചുവരാം എന്നാണ്. കൂടുതൽ ആകർഷകമായ ടാസ്ക്കുകൾ, വിവാദങ്ങൾ, ഗസ്റ്റ് അപ്പിയറൻസുകൾ (മോഹൻലാലിന്റെ വീക്കെൻഡുകൾ പോലെ) എന്നിവയിലൂടെ റേറ്റിംഗ് ഉയർത്താം. കഴിഞ്ഞ സീസണുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പ്രൊഡക്ഷൻ ടീം മാറ്റങ്ങൾ വരുത്തിയാൽ നല്ലതെന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.
ജിസേലിനേയും ആര്യനേയും സംബന്ധിച്ച ആരോപണമാണ് പ്രേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമെന്നാണ് മറ്റൊരു പ്രേക്ഷകന്റെ വാദം. സോഷ്യൽ മീഡിയയിൽ പലരും പുരോഗമനം സംസാരിച്ച്, അവർ രണ്ടുപേരും ഒന്നിച്ച് കിടക്കുന്നതിൽ എന്താണ് തെറ്റ് എന്നൊക്കെ പറയാറുണ്ടെങ്കിലും, ഈ ആധുനിക കാലത്ത് ടിവിയിൽ TRP നിശ്ചയിക്കുന്നത് ഗ്രാമീണ മനോഭാവമുള്ള ഒരു കൂട്ടം ആളുകളാണ്. അവർക്ക് അനുമോൾ ചെയ്തതാണ് ശരി. അവരാണ് അനുവിന്റെയും അനീഷിന്റെയും വോട്ടുബാങ്കിന്റെ ഭൂരിഭാഗവും.
അനുമോൾ ചെയ്തത് തെറ്റാണെന്ന് പറയുന്നവരിൽ പലരും ബിഗ് ബോസ് ഹോട്ട്സ്റ്റാറിലൂടെയാണ് കാണുന്നത്. അവർ TRP-യ്ക്ക് വലിയ സംഭാവന നൽകുന്നില്ല. അതേസമയം, ഹോട്ട്സ്റ്റാർ വ്യൂസ് ഇപ്പോഴും മലയാളം കാറ്റഗറിയിൽ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications