'അനുമോള്‍: ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രയും പരാജയമായ ഒരു മത്സരാർത്ഥി വേറെ ഉണ്ടാകില്ല'
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഇതുവരേയുള്ള പ്രകടനം എടുത്ത് നോക്കിയാല്‍ ഏറ്റവും അധികം കണ്ടന്റ് കൊടുത്ത താരം അനുമോള്‍ ആയിരിക്കും. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും വീക്കെന്‍ഡ് എപ്പിസോഡുകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ അനുമോള്‍ക്ക് സാധിക്കുന്നു. ഇതിനോടകം തന്നെ വലിയൊരു ആരാധക നിരയേയും സൃഷ്ടിച്ചെടക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
പിന്തുണയ്ക്കുന്നവരോടൊപ്പം തന്നെ സ്വാഭാവികമായും വലിയ തോതിലുള്ള വിമർശകരും അനുമോള്‍ക്കുണ്ട്. ബിഗ് ബോസ് ഗ്രൂപ്പുകളിലും മറ്റും കാര്യമായ രീതിയില്‍ തന്നെ അനുമോള്‍ വിമർശിക്കുന്നു. അത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു വിമർശന കുറിപ്പില്‍ പറയുന്നത് ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രയും പരാജയമായ ഒരു മത്സരാർത്ഥി അനുമോൾ അല്ലാതെ മറ്റാരും ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നാണ്. ജോണ്‍ ബ്രിട്ടോ എന്ന വ്യക്തി എഴുതിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രയും പരാജയമായ ഒരു മത്സരാർത്ഥി അനുമോൾ അല്ലാതെ മറ്റാരും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തമായി അനുമോൾക്ക് ഒരു കഴിവും ഇല്ല എന്തുകൊണ്ടാണ് എന്ന് ഞാൻ പറഞ്ഞു തരാം . എന്താണ് സംഭവം എന്നും പറഞ്ഞു തരാം. സ്റ്റാർ മാജിക്കിന്റെ വർഷങ്ങളായുള്ള എപ്പിസോഡുകളിൽ അഖിലിന്റെ നേതൃത്വത്തിൽ പല സ്കിറ്റുകളുടെയും ഭാഗമായ അനുമോൾക്ക് ഒരു ചെറിയ പരസ്യം അത് സ്കിറ്റ് ആക്കി അവതരിപ്പിക്കാൻ പെടുന്ന പാട് ഇന്നലെ നേരിൽ കണ്ട നിമിഷമാണ്.
ഇത്രയും വർഷം സ്റ്റാർ മാജിക്കൽ സ്കിറ്റ് അവതരിപ്പിച്ച അനുമോൾക്ക് എന്തുകൊണ്ട് ഒരു മൂന്നു മിനിറ്റ് സ്കിറ്റ് ചെയ്യാൻ സാധിച്ചില്ല? എന്തുകൊണ്ട് അത് എക്സിക്യൂട്ടീവ് ചെയ്യാൻ സാധിച്ചില്ല? തന്റെ കഴിവ് പ്രകടിപ്പിക്കാൻ കിട്ടിയ ഒരു ചെറിയ സ്റ്റേജ് ആയിരുന്നു അത്. അത് കുളമാക്കി എന്ന് മാത്രമല്ല തന്റെ ഈഗോ അവിടെ ഹെഡ് ആവുകയും ചെയ്തു.. താൻ എന്തോ വലിയ സംഭവമാണ് എന്നുള്ള രീതിയാണ്. അവിടെ മറ്റുള്ളവർ കണ്ടത് ആസ്കിറ്റിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് അനുമോളും പ്രവീണും ആണ്.
ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായാണ്
ഒരു ചെറിയ സ്കിറ്റ് പോലെ അല്ലെങ്കിൽ ഒരു പരസ്യം അവതരിപ്പിക്കാൻ കൊടുത്തിട്ട് ഇത്രയും കുളമാക്കുന്നത്. ആ ഒരു പ്രകടനം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ വളരെയധികം അരോചകമായിരുന്നു. അനുമോൾക്ക് ആരുടെയെങ്കിലും തണൽ ഇല്ലാതെ പറ്റില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ.












Click it and Unblock the Notifications