Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ രേണു സുധിക്ക് ശേഷം ആര് എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടിയിരിക്കുന്നു, ഈ ആഴ്ചയിലെ തന്ത്രം ഇതാവും''

ബിഗ് ബോസ് മലയാളം സീസൺ 7 ൽ കൺസിസ്റ്റന്റായി കണ്ടന്റ് നൽകുന്ന മത്സരാർത്ഥി ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അനാവശ്യ വിഷയങ്ങൾ പറഞ്ഞ് തർക്കിക്കുക മാത്രമാണ് പലരും ചെയ്യുന്നത്. അതുകൊണ്ട് തന്നെ തർക്കം അവസാനിക്കുന്നതോടെ അല്ലെങ്കിൽ പരസ്പരം മിണ്ടാതിരിക്കുന്നതോടെ കണ്ടന്റ് ക്ഷാമം തുടങ്ങും. അത്തരത്തിൽ ഈ സീസണിൽ ഇപ്പോൾ കണ്ടന്റ് ക്ഷാമം നേരിടുന്നത് ജിസേൽ ആണെന്നാണ് ചിലരുടെ പരിഹാസം. ഒരു ബിഗ് ബോസ് ആരാധകൻ ജിസേലിന്റ െഗെയിമിനെ വിലയിരുത്തുന്നത് ഇങ്ങനെയാണ്

'രേണു സുധിക്ക് ശേഷം ആര് എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടിയിരിക്കുകയാണ് - അത് മറ്റാരും അല്ല, ജിസേൽ ആണ്‌. ലാലേട്ടന്റെ അടുത്ത് നിന്നും വഴക്ക് കിട്ടിയതോടെ അനുമോൾ 3 ദിവസം മൗനവ്രതത്തിലായതോടെ പെട്ട് പോയത് ജിസേൽ ആണ്.

gisele-

കണ്ടെന്റ് ഇല്ലാ.....!! കിച്ചണിൽ കയറി ഷൈൻ ചെയ്യാൻ "എനിക്ക് പാത്രം കഴുകാൻ വലിയ ഇഷ്ടമാണെന്ന്" ഡയലോഗ് അടിച്ചപ്പോൾ ക്യാപ്റ്റൻ അഭിലാഷ് വെസൽ ടീമിലിട്ടു, വെസൽ ക്യാപ്റ്റൻ ആക്കാതെ പറ്റിച്ച് വിട്ടപ്പോൾ, "കൈയിൽ മുറിവ്" ആണെന്ന് പറഞ്ഞ് വെസൽ ടീമിൽ നിന്നും തലയൂരി. ടോയ്ലറ്റ് ക്ലീനിംഗ് ക്യാപ്റ്റൻ ആയ ശേഷം ആ വഴിക്ക് ഒട്ടുപോയതും ഇല്ല.

ഫുൾ ടൈം സോഫയിൽ ചാരി കിടക്കുകയാണ്. ടോയ്ലറ്റ് മുഴുവൻ പായൽ പിടിച്ചെന്നും, സാനിറ്ററി നാപ്കിൻ അവിടെയും ഇവിടെയും കിടക്കുന്നു എന്നും പറഞ്ഞതിൽ നിന്നും ഊഹിക്കാം ടോയ്ലറ്റ് ടീമിന്റെ നിലവാരം. ആരെങ്കിലും ചോദിക്കാൻ ചെന്നാൽ "എന്റെ കൈക്ക് വയ്യാ", "നെവിൻ ചെയ്യില്ല" ഇത്തരത്തിലുള്ള ലെയിം എക്സ്ക്യൂസുകൾ മാത്രമേ കേൾക്കുന്നുള്ളൂ..

ഇതിനിടക്ക് സർക്കസ് ടാസ്ക് വന്നപ്പോഴോ? തലയിൽ കിരീടവും വെച്ച് കുർക്കുരെ കഴിച്ചാൽ കിട്ടുന്ന സൌണ്ടിൽ ബിജിഎം ഇട്ട് നിന്ന കാരണത്താൽ ഹൗസ്‌മേറ്റ്സ് പലരും കോയിൻ കൊടുത്തില്ല. അല്ലെങ്കിൽ പെർഫോം ചെയ്യാത്തവർക്ക് കോയിൻ കൊടുക്കേണ്ട കാര്യമില്ലല്ലോ... ഇടക്കിടക്ക് "ആടിനെ വിഴുങ്ങണം" എന്ന് പറഞ്ഞ് ഇരുന്നിട്ടും ആടും നാട്ടുകാരും ഒന്നും മൈൻഡ് ചെയ്തില്ല എന്നതാണ് സത്യം .ഒരു ടാസ്ക് ചെയ്യുമ്പോൾ പോലും അനുമോളുടെ പേര് പറയാത്ത കണ്ടെന്റ് കിട്ടാത്ത അവസ്ഥ - എന്തൊരു കഷ്ടം!

തന്നേക്കാൾ കൂടുതൽ മറ്റുള്ളവർക്ക് കോയിൻസ് കിട്ടി എന്ന തിരിച്ചറിവിൽ ഫ്രസ്ട്രേഷൻ മൂത്ത് നേരെ വന്ന് കിച്ചൺ ടീമിന്റെ എതിർപ്പ് മറികടന്ന് സ്വന്തം ഇഷ്ടത്തിന് ആലൂ പറാത്ത ഉണ്ടാക്കി കഴിച്ച് ഇഷ്യൂ ഉണ്ടാക്കിയതാണ് ഒഴിച്ചാൽ ഈ വീക്കിൽ കണ്ടെന്റ് നെഗ്ലിജിബിൾ ആണ്. ഇതിന്റെ പേരിൽ ഹൗസ്‌മേറ്റ്സ് എല്ലാവരും ചേർന്ന് ജയിൽ നോമിനേഷനിൽ ഇട്ടപ്പോൾ കിടന്ന് മോങ്ങിയത് ആണ് ഈ വീക്കിലെ രണ്ടാമത്തെ കണ്ടെന്റ്..! "ഞാൻ സ്ട്രോങ് ആണ്‌, നിന്നെ പോലെ കരയില്ല" എന്ന ഡയലോഗ് ഈ അവസരത്തിൽ ഓർത്തുപോകുന്നു.

റൂൾസ് ബ്രേക്ക് ചെയ്ത് സ്വന്തം ഇഷ്ടത്തിന് ഫുഡ് ഉണ്ടാക്കി കഴിക്കുമ്പോൾ അതിന്റെ വീതം മറ്റുള്ളവർക്ക് കൊടുത്ത് കൂടെ നിർത്തുന്ന സ്ട്രാറ്റജി ഹൗസ്‌മേറ്റ്സ് പൊളിച്ച് അടുക്കിയപ്പോൾ, കൊടുത്തതിന്റെയും കഴിച്ചതിന്റെയും കണക്ക് വിളിച്ച് പറഞ്ഞ് മാതൃകയായി നമ്മുടെ ഹ്യുമാനിറ്റിയുടെ ബ്രാൻഡ് അംബാസിഡർ.കൂടെ നിന്ന അക്ബർ പോലും ഇവളുടെ ഇരട്ടത്താപ്പ് തുറന്ന് പറഞ്ഞു. "നിനക്ക് ഈ വീക്കിൽ കണ്ടെന്റ് ഉണ്ടോ?" എന്ന് മുഖത്ത് നോക്കി ചോദിച്ചു. ആവശ്യമില്ലാത്ത അഗ്രഷനെ കുറിച്ച് ചോദിച്ചു.

ബിഗ് ബോസ് ഹൗസിൽ കിച്ചണിന് ശേഷം ഏറ്റവും കൂടുതൽ കണ്ടെന്റ് ഉണ്ടാക്കാൻ പറ്റുന്ന സ്ഥലമാണ് ജയിൽ. എന്നാൽ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായിട്ട് ജയിൽ കണ്ടെന്റ് എന്ന നിലക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

തെറ്റ് ചൂണ്ടിക്കാട്ടുന്നത് അൺസഹിക്കബിള് ആയത് കൊണ്ടും ഇതൊന്നും കൊണ്ട് ഇവളുടെ ഗെയിമിൽ വലിയ പ്രോഗ്രസ് ഒന്നും ഉണ്ടാവുമെന്ന പ്രതീക്ഷ ഇല്ല. വീക്കൻഡിൽ ആക്സെന്റ് മാറ്റുന്നതും ക്യൂട്ട്നെസ് കാണിക്കുന്നതും ആയിരിക്കണം ഈ വീക്കിലെ മൂന്നാമത്തെയും അവസാനത്തെയും കണ്ടെന്റ്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+