Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണുവിന്റെ ബിപി കുറഞ്ഞു? ചത്തോടീ നീ..എന്നൊക്കെയാണ്..അയാളെ മോഹൻലാൽ ചോദ്യം ചെയ്യണം'

ബിഗ് ബോസ് മലയാളം സീസൺ 7 ലേക്ക് രേണു സുധി മത്സരാർത്ഥിയായി എത്തുന്നുവെന്ന വാർത്തകൾ വന്നത് മുതൽ പലരും പ്രതീക്ഷിച്ചിരുന്നത് പുറത്തെന്നത് പോലെ ഹൗസിലും രേണു കത്തിക്കയറുമെന്നായിരുന്നു. താൻ ഫ്ലവർ അല്ലട ഫയർ ആണെട എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രേണു ഹൗസിലേക്ക് കാലെടുത്ത് വെച്ചതും. എന്നാൽ ഷോ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തന്നെ കൊണ്ട് ബിഗ് ബോസ് ഗെയിം കൂട്ടിയാൽ കൂടിലെന്ന് രേണു തെളിയിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഹൗസിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നില്ലെന്നും അവർ ആവർത്തിച്ചു.

ഹൗസിൽ നിന്നും പുറത്തുവന്ന മറ്റ് മത്സാർത്ഥികളും രേണുവിന്റെ അവസ്ഥ വിവരിച്ചിരുന്നു. രേണുവിന് തീരെ ആരോഗ്യമില്ലെന്നും മാനസികമായും ശാരീരികമായും അവർ ഏറെ ക്ഷീണിതയാണെന്നുമാണ് പലരും പറഞ്ഞത്. പ്രേക്ഷകർ കരുതുന്നത് പോലെ രേണുവിന് ഒരിക്കലും 'ഫയർ' ആയി മാറാൻ സാധിക്കില്ലെന്നും അവർക്ക് ഹൗസിൽ പിടിച്ച് നിൽക്കാൻ പോലും കഴിയുന്നില്ലെന്നും ഇവർ വെളിപ്പെടുത്തി.

renusudhibb2

ഇപ്പോഴിതാ രേണുവിന്റെ ആരോഗ്യസ്ഥിതി എത്രത്തോളം മോശമാണെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കിരീട യുദ്ധം എന്ന ടാസ്കിനിടെ കുഴഞ്ഞ വീഴുന്ന രേണുവാണ് വീഡിയോയിൽ ഉള്ളത്. ടാസ്കിലെ ആദ്യ റൗണ്ടില്‍ പങ്കെടുത്തതിന് ശേഷം ആകെയുള്ള ഏഴില്‍ ഒരു ടീമിന്‍റെ ക്യാപ്റ്റനായ രേണു സുധി. മത്സരത്തിനിടെയാണ് അവർ വീണത്. എന്നാൽ രേണു വീണ വീഡിയോയ്ക്ക് താഴെ അവരെ ചീത്തവിളിച്ചും അധിക്ഷേപിച്ചും കമന്റുകൾ നിറയ്ക്കുകയാണ് ഒരുകൂട്ടം. ഇതിനെതിരെ കമന്റുമായി രേണുവിനെ പിന്തുണച്ചും നിരവധി കമന്റുകൾ നിറയുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് ഇങ്ങനെ

'ഇന്ന് ബിഗ് ബോസിൽ നടന്ന ഗെയിമിൽ രേണു താഴെ വീഴുന്നു. ചിലപ്പോൾ കതിരു പോലെയുള്ള രേണുവിൻറെ ബി പി കുറഞ്ഞത് ആകും. അവൾ ഓക്കേ ആയികാണൂം എന്ന് കരുതുന്നു. പക്ഷേ ഏഷ്യനെറ്റ് ഇട്ട വീഡിയോയുടെ താഴെ
മലയാളികളുടെ നീചമായ മനസ്സിൻ്റെ ക്രൂരത ആണ് നിറഞ്ഞു നിന്നത് .ചത്തോടി നീ. അഭിനയം നമ്പർ ഇറക്കി ഇപ്പൊൾ ചാകുമോ, അങ്ങനെ അങ്ങനെ
ഇത്രയൊക്കെ ഒരു പെണ്ണിനെ, നിരന്തരം ദ്രോഹിക്കാൻ അവള് എന്ത് തെറ്റാണ് ഈ കേരളത്തിലെ മനുഷ്യരോട് ചെയ്തത്. എത്രയോ ദുഷ്ടർ ആയ മനുഷ്യർ ആണ് നമുക്ക് ചുറ്റിനും ജീവിക്കുന്നത്. അവരോട് ഒന്നും നിങ്ങൾക്ക് ഇല്ലാത്ത ഈ പകയ്ക്ക് മറുപടി ഇനി ഒന്നെ ഉള്ളൂ ,ദൈവം ഉണ്ടെങ്കിൽ, കാലം നിങ്ങൾക്ക് തരും ഇതിനുള്ള
ശിക്ഷ', പോസ്റ്റിൽ പറയുന്നു.

അതിനിടെ രേണുവിന്‌റെ വീഴ്ചയെ പരിഹസിച്ച ആര്യനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ആരാധകർ ഉയർത്തുന്നുണ്ട്. സുധിയുടെ അടുത്തേക്ക് രേണു പോകും എന്നായിരുന്നു ആര്യന്റെ പ്രതികരണം. 'രേണു സുധിയെ കുറിച്ച് ഇവൻ പറഞ്ഞത് തമാശ ആയിട്ട് തോന്നിയില്ല.ഇത്രയും മോശം രീതിയിൽ കാര്യങ്ങൾ പറഞ്ഞിട്ട് അത് തമാശ ആയിട്ട് എങ്ങനെ കാണാൻ പറ്റും .രേണു സുധിയേട്ടന്റെ അടുത്തേക് പോകും എന്ന് പറയുന്നത് ആണോ തമാശ. .ഇത്രയും മോശം വർത്താനം പറഞ്ഞിട്ട് അത് ഇവൻ കിടന്ന് ന്യായികരിക്കുന്നത് അതിലും വലിയ അരോചകം ആയിട്ട് തോനുന്നു.

രേണു ഒരു പാവം ആയത് കൊണ്ട് അതിന്റെ നെഞ്ചത്തേക് എല്ലാവർക്കും കയറാം എന്ന് ആണോ.. അക്ബർ മാത്രം ആണ് അത് ചോദ്യം ചെയ്തത്. അത് നന്നായിരുന്നു .
ലാസ്റ്റ് ഇവർ ഗ്രൂപ്പ്‌ തന്നെ ചേർന്ന് ഇഷ്യൂ സോൾവ് ആക്കി. ഇതൊക്കെ നിസാരം ആകേണ്ട കാര്യം ആണോ...? ലാലേട്ടൻ എന്തായാലും ഇതിനു എതിരെ സംസാരിക്കണം, നടപടി എടുക്കണം.എപ്പോഴും വാണിംഗ് കൊടുത്ത് വിടുന്നത് ശരിയല്ല', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+