Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ വലയില്‍ രേണു വീണു: ഇറങ്ങിപ്പോക്ക്, കൊടുത്ത പൈസയില്‍ നിന്നും നിശ്ചിത ശതമാനം തിരികെ പിടിക്കണം

ഒടുവില്‍ രേണു സുധി ബിഗ് ബോസിന് പുറത്തേക്ക് എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ ഷോയില്‍ എത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിയാതെ പോയ താരമായി മാറുകയായിരുന്നു രേണു സുധി. മറ്റൊരു മത്സരാർത്ഥിയും ഇതുവരെ പറയാത്ത രീതിയില്‍ എനിക്ക് പുറത്ത് പോകണമെന്ന് രേണു സുധി പലതവണ പറയുകയുമുണ്ടായി. ഒടുവില്‍ അത് തന്നെയാണ് വോട്ട് ഉണ്ടായിട്ടും രേണു സുധിയെ ബിഗ് ബോസിന് പുറത്തേക്ക് എത്തിച്ചതും.

പുറത്തേക്ക് പോകണം എന്നുള്ളത് മടുത്തതിനാല്‍ രേണു ആത്മർത്ഥമായി പറഞ്ഞതാണെന്നും, അത് അല്ല ഒരു സ്ട്രാറ്റജിയായി പറയുന്നതാണെന്നുമുള്ള വിലയിരുത്തലുകളുണ്ട്. നിരന്തരം കരഞ്ഞുകൊണ്ട് പുറത്തേക്ക് പോകണം എന്ന് പറയുമ്പോള്‍ , വാ.. നമുക്ക് ബിഗ് ബോസിനോട് പറയാം എന്ന് പറയുമ്പോള്‍ 'അല്ലേല്‍.. ഇപ്പോള്‍ വേണ്ട' എന്ന് തിരിച്ച് പറയും. അവിടെ നിന്നാല്‍ കിട്ടുന്ന കാര്യങ്ങളെക്കുറിച്ച് അവർ അപ്പോള്‍ ആലോചിക്കുന്നതാവും. പക്ഷെ വീണ്ടും വീട്ടിലെ കാര്യം ആലോചിച്ച് തിരിച്ച് പോകണം എന്ന് പറയും - എന്നായിരുന്നു രേണുവിനെ കുറിച്ച് സഹമത്സരാർത്ഥിയായ സരിഗ പറഞ്ഞത്.

renu-sudhi-mohanlal-

യഥാർത്ഥത്തില്‍ രേണുവിന്റെ ഗെയിം ബിഗ് ബോസും പൊളിക്കുകയായിരുന്നുവെന്നാണ് ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നു. 'ചുമ്മാ എനിക്ക് പോണം പോണം എന്ന് പറഞ്ഞു കരഞ്ഞപ്പോ ഓർത്തു കാണില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്‌... ലാലേട്ടൻ പോകണോ എന്ന് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല... പക്ഷെ ആ ട്വിസ്റ്റ്‌ എന്തായാലും പൊളിച്ചു' എന്നാണ് ശ്രുതി എന്നൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

ഇവരെയൊക്കെ വോട്ട് ചെയ്ത് അവടി നിർത്തിയ മലയാളികളുടെ കാര്യമാണ് കഷ്ടം. രേണുവിന് ഒരു കപ്പ് പദ്ധതി കുറച്ച് കുടുംബ പ്രേക്ഷകർ നടപ്പാക്കുമായിരുന്നു. അത് അല്ല വേണ്ടത്, മത്സരാർത്ഥികള്‍ കളിച്ചു ജയിക്കണം. ഒന്നും ചെയ്യാതിരുന്ന ഒരു മത്സരാർത്ഥിയെ എടുത്തു പുറത്തു കളഞ്ഞ ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ.

കഴിഞ്ഞ തവണ തന്നെ ഒരു നിലവാരവും ഇല്ലാത്ത മത്സരാർത്ഥിക്ക് കപ്പ് കൊടുത്ത പോലെ, ഒരു പക്ഷെ ഇവർക്കും കപ്പുകൊടുത്ത് ബിഗ് ബോസിന്റെ നിലവാരം തകർത്തെനെയെന്ന് ലിയാഖത്ത് എന്ന പ്രേക്ഷകനും ചൂണ്ടിക്കാണിക്കുന്നു.

എന്നത്തേയും പോലെ ആവും എന്ന് രേണു ഇത്തവണയും കരുതി. തിങ്കൾ മുതൽ വെള്ളി വരെ വീട്ടില്‍ പോകണം എന്ന് പറഞ്ഞു കളിക്കും. ലാലേട്ടൻ വന്നാൽ പോവണ്ട എന്ന് പറയും. ഇത്തവണ ലാലേട്ടൻ ഗെയിം കളിച്ചു ആ വലയിൽ രേണു കുടുങ്ങി. തന്നിൽ എന്തല്ലാം മാറ്റങ്ങൾ ഉണ്ടാവണം എന്ന് മനസിലായി കാണും എന്ന് കരുതുന്നു. അത് അനുസരിച്ചു മുന്നോട്ട് പോവുക. വീഡിയോ ചെയുന്നതിൽ തെറ്റ്‌ ഒന്നും ഇല്ല.. നല്ല വീഡിയോ കണ്ടാൽ സപ്പോർട്ട് ചെയ്യും- നിമ്മി കുറിക്കുന്നു.

ഇറങ്ങി പോകുന്നവർ മറ്റു പലരുടെയും അവസരമാണ് നഷ്ടമാക്കുന്നത്. എല്ലാ നിയമാവലികളും അംഗീകരിച്ച് വലിയൊരു പ്രോസസ്സിലൂടെയാണ് ഇവിടെ എത്തുന്നത് അതും നല്ല തുക നൽകിക്കൊണ്ട് . എനിക്ക് പോണം എന്ന് പറഞ്ഞ് പോകുന്നവർ അവർക്ക് നൽകിയ തുകയില്‍ നിന്നും ഒരു വലിയ ശതമാനം തിരിച്ചടക്കണം എന്ന ഒരു നിയമം കൂടി കൊണ്ടുവരണം. അല്ലാതെ മത്സരാർത്ഥികളെ ഇത്തരത്തില്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇറങ്ങിപ്പോകുന്നത് ശരിയായ കാര്യമല്ലെന്ന് പ്രശാന്തും അഭിപ്രായപ്പെടുന്നു.

മറുവശത്ത് രേണു സുധിയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്. 'അവള്‍ സന്തോഷം ആയി പുറത്തേക്ക് പോയി, അല്ലാണ്ട് നാട്ടുകാർ പറഞ്ഞു വിട്ടത് അല്ലല്ലോ. നല്ല വോട്ടോടുകുടിയാണ് രേണു സുധി പോയത്. നിന്ന സമയത്ത് ആരുടെയും കുറ്റങ്ങൾ പറയാതെ, ആരുടെയും മെക്കിട്ടു കയറാത്ത നല്ലൊരു മത്സരാർത്ഥി ആണ് രേണു. ആരേയും പിന്തുണയ്ക്കാതെ മാന്യമായി ഇറങ്ങിയ പോയി' എന്നാണ് അനിത എന്നയാല്‍ രേണുവിനെ പിന്തുണച്ചുകൊണ്ട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+