Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് ഹൗസിൽ ശോഭ വിശ്വനാഥ് നടത്തിയ ആക്ട്; അതിന് പിന്നിൽ ലക്ഷ്മിയോടുള്ള വിരോധം'

ബിഗ് ബോസ് ഹോട്ടൽ ടാസ്കിൽ അതിഥികളായെത്തിയവരിൽ ഒരാൾ മുൻ സീസണിലെ മത്സരാർത്ഥിയായ ശോഭ വിശ്വനാഥ് ആണ്. തുടക്കം മുതൽ തന്നെ ശോഭ ഉന്നം വെച്ചത് ലക്ഷ്മിയെ ആയിരുന്നു. എൽജിബിടിക്യൂ കമ്മ്യൂണിറ്റിക്കെതിരെ ലക്ഷ്മി നടത്തിയ പരാമർശങ്ങൾ ഉന്നം വെച്ചായിരുന്നു അതിഥിയായ ശോഭ നീങ്ങിയത്. ഇപ്പോഴിതാ ശോഭയുടെ ഈ പ്രവൃത്തിയെ ചോദ്യം ചെയ്യുകയാണ് ഒരു ബിഗ് ബോ് ആരാധകൻ. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'പ്രിയ ബിഗ്ഗ്‌ബോസ് പ്രേക്ഷകരോടും ക്രൂ മെംബേർസ് നോടും എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ആരെയും മോശക്കാര് ആക്കാനോ ആരെയും തരം താഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിചു എഴുതുന്നതല്ല. കഴിഞ്ഞയാഴ്ച എങ്ങനെയാണോ നൂറയും ആതിലയും അപമാനിക്കപ്പെട്ടത് അതേപോലെ തന്നെയാണ് ഇന്ന് ലക്ഷ്മിയും ശോഭ വിശ്വനാഥ് നാൽ അപമാനിക്കപ്പെട്ടത്. കഴിഞ്ഞാഴ്ച ലക്ഷ്മി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് " ഇവളുമാരെ ഒന്നും സ്വന്തം വീട്ടിൽ പോലും കേറ്റത്തില്ല", അതിന് കണക്കുകൂട്ടി പലിശ സഹിതം കൃത്യമായി ലാലേട്ടൻ നല്ല ചുട്ട മറുപടി കൊടുത്തിട്ടുണ്ട്. ആ വിഷയത്തിൽ നൂറേയും ആതിലയേയും പ്രേക്ഷകർ തുറന്നു മനസ്സോടെ കൂടെ പിന്തുണ കൊടുത്തു കൂടെ നിർത്തി.

sobha-1

അവിടെ എപ്പോഴും ലക്ഷ്മി എടുത്ത സ്റ്റാൻഡ് എൽജി ബി ടി ക്യു നോർമലൈസ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അത് അവളുടെ സ്റ്റാൻഡ് ആണ്. അവരുടെ തീരുമാനമാണ് അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ലാലേട്ടൻ പോലും ചോദ്യം ചെയ്തത് ലക്ഷ്മി ഉപയോഗിച്ച മോശമായ വാക്കുകളാണ്.. വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന് പദപ്രയോഗത്തെയാണ് ലാലേട്ടൻ പോലും ചോദ്യം ചെയ്തത്. അല്ലാണ്ട് ലക്ഷ്മിയുടെ സ്റ്റാൻഡ് അല്ല ചോദ്യം ചെയ്തത്. ലക്ഷ്മിയുടെ LGBTQ നെ കുറിച്ചുള്ള സ്റ്റാൻഡ് മാറ്റുവാനും ലാലേട്ടൻ ആവശ്യപ്പെട്ടിട്ടില്ല. അഭിപ്രായങ്ങൾ എപ്പോഴും വ്യക്തിപരമാണ്. LGBTQ നെ സപ്പോർട്ട് ചെയ്യുന്നതുപോലെ എതിർക്കാനും ആളുകൾക്ക് അവകാശമുണ്ട്. നൂറെയും ആതിലയെയും സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ അവർക്ക് സ്വസ്ഥമായിട്ട് ഏതൊരാളെപ്പോലെയും നമ്മുടെ രാജ്യത്ത് ജീവിക്കാനും അവകാശമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്നു ഞാൻ.

പക്ഷേ ഇന്ന് ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമില് നടത്തിയ ആ ആക്ട് എന്തിനായിരുന്നു. നൂറയും ആദിലെയും കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു അവര് പ്രൊപ്പോസ് ചെയ്യുന്നു. അത് ലക്ഷ്മിയോട് ഉള്ള വിരോധം പോലെയാണ് ശോഭ ചെയ്യിച്ചത്. ശോഭ അവിടെ ഒരു ഗസ്റ്റ് ആയിട്ട് വന്ന ആളാണ്. അല്ലാണ്ട് ബിഗ് ബോസ് മത്സരാർത്ഥികളെ വിവാഹം ചെയ്യിപ്പിക്കാൻ വന്ന ആളല്ല. ലക്ഷ്മിയേ അവിടെ ഈ വിഷയത്തിൽ ചോദ്യം ചെയ്യേണ്ട കാര്യം ശോഭക്കില്ല. LGBTQ നോർമലൈസ് ചെയ്യാൻ പാടില്ല എന്നുള്ളത് ലക്ഷ്മിയുടെ സ്റ്റാൻഡ് ആണ്. അത് ചോദ്യം ചെയ്യേണ്ട കാര്യം ശോഭക് ഇല്ല. ഈ വിഷയവും പറഞ്ഞ് ഒരുപാട് തവണ ലക്ഷ്മിയെ ശോഭ മോശക്കാരിയാക്കുന്നുണ്ട്. പോയി കുളിക്കാൻ പറയുന്നു അഴുക്കാണെന്ന് പറയുന്നു ലക്ഷ്മിയെ കാണുമ്പോൾ ചൊറിയുന്ന എന്ന് പറയുന്നു. വളരെ മോശമായിപ്പോയി ഇന്നത്തെ എപ്പിസോഡ്.

കഴിഞ്ഞ ആഴ്ച ജിസൈലും ആര്യനും ഉമ്മ വച്ചു എന്നു പറഞ്ഞ് എന്ത് പ്രശ്നങ്ങളാണ് അനു ഉണ്ടാക്കിയത്. ആ അനുവിന് ഇതൊന്നും ഒരു പ്രശ്നമായിട്ട് തോന്നിയില്ല. എൽ ജി ബി ടി ക്യു ആളുകൾ എന്ത് ചെയ്താലും അത് തെറ്റല്ല എന്നും സ്ട്രൈറ്റ് ആയിട്ടുള്ള ആളുകൾ ഉമ്മ വെച്ചാൽ അതു തെറ്റാവും എന്ന് ആണോ ബിഗ് ബോസ് കൊടുക്കുന്ന സന്ദേശം. ഇന്ന് വളരെ മനോഹരമായിട്ടാണ് അനീഷും ലക്ഷ്മിയും അക്ബറും നൂറയും ഷാനവാസും അഭിഷേകും ഒക്കെ ടാസ്ക്ക് ചെയ്തത്. ഇന്ന് ശോഭ അനീഷിനെ അപമാനിച്ചപ്പോൾ ബിഗ്ബോസ് എങ്കിലും അതിലൽ ഇടപെടണമായിരുന്നു ലക്ഷ്മി ,അക്ബർ അവരാരും ഇടപെട്ടില്ല. ഇന്നത്തെ ടാസ്ക് വളരെ മോശമായി. നമ്മൾ എല്ലാ വർഷവും പ്രതീക്ഷിക്കുന്ന ആ ഫീല് ഇന്നത്തെ ടാസ്കിന് കിട്ടിയില്ല.

ഇനി ഞാൻ എന്റെ ആശങ്കകൾ പങ്ക് വയ്ക്കാം ചോദ്യങ്ങളായി
1) LGBTQ അവരുടെ അവകാശങ്ങളെ അംഗീകരിച്ചു കൊണ്ട് തന്നെ അവരുടെ ഒരുമിച്ചു ജീവിക്കാനു്ള അവകാശത്തെ 100% അംഗീകരിച്ചുകൊണ്ട് തന്നെ ചോദിക്കുന്നു, ബിഗ് ബോസ് വിശ്വസിക്കുന്നുണ്ടോ ഈ എൽജി ബി ടി ക്യു നോർമലൈസ് ചെയ്യപ്പെടാൻ പാടില്ല എന്ന് വിശ്വസിക്കുന്ന ആളുകൾ നല്ല മനുഷ്യരല്ല എന്ന്? അവരെ മനുഷ്യരായി കാണരുത് എന്ന്?

2) ബിഗ് ബോസ് പ്ലാറ്റ്ഫോമിൽ ഇന്നത്തെ എപ്പിസോഡിൽ നൂറയും ആതിലയും നടത്തിയ ആ ആക്ട് പൊതുസമൂഹത്തിൽ എന്ത് ബോധ്യമാണ് നൽകുന്നത്?

3) ഈ പ്ലാറ്റ്ഫോമിൽ അങ്ങനെ സംഭവിച്ചത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ അവരുടെ പ്രകടനം തെറ്റായിരുന്നു എന്ന് ബിഗ് ബോസ് ബോധ്യപ്പെടുത്തുമോ ജനങ്ങളെ?
ഒരു മറുപടി പ്രതീക്ഷിക്കുന്നു ബിഗ് ബോസ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+