'ബിഗ് ബോസിലെ ആദിലയുടെ ബുദ്ധിയാണ് അത്, അനുമോളും ഷാനവാസും അവളുടെ പാവയും'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ എൽ ജി ബി ടി കമ്മ്യൂണിറ്റിയെ പ്രതിനിധീകരച്ച് എത്തിയ മത്സരാർത്ഥികളാണ് ആദിലയു നൂറയും. പങ്കാളികളായ ഇരുവർക്കും തുടക്കത്തിൽ പക്ഷെ അത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. വൈൽഡ് കാർഡായ ലക്ഷ്മിയുടെ വരവോടെയാണ് ആദിലയ്ക്കും നൂറയ്ക്കും പിന്തുണ ഏറിയത്. ഇരുവരുടേയും അധിക്ഷേപിച്ച് ലക്ഷ്മി നടത്തിയ പരാമർശം ഹൗസിനകത്തും പുറത്തും ഒരുപോലെ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇരുവരേയും ഒരു വലിയ വിഭാഗം ആളുകൾ ചേർത്ത് പിടിക്കുകയും ചെയ്തു.
എന്നാൽ സീസൺ പകുതിയാകുമ്പോൾ ഇരുവരുടേയും ഗെയിമിനെതെിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ആദിലയുടെ ഗെയിമിനെതിരെയാണ് വിമർശനം. ആദില മറ്റുള്ളവരെ വലിയ രീതിയിൽ സ്വാധീനിച്ച് അവരെ കൊണ്ട് തന്റെ ഇഷ്ടത്തിന് ഗെയിം കളിപ്പിക്കുകയാണെന്നാണ് ചിലരുടെ ആക്ഷേപം. അത്തകത്തിൽ ഫേസ്ബുക്കിൽ പങ്കുവെയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെ

'കുറച്ചു ദിവസമായി ആദിലയുടെ പപ്പെറ്റ് ആയി മാറുകയാണ് അനുമോളും ഷാനവാസും. ആദിലയ്ക്ക് ആരെയാണോ ഇഷ്ടമില്ലാത്ത അവർക്ക് എതിരെ മറ്റുള്ളവരെ തിരിക്കുന്ന കുടിലത കുറച്ച് എപ്പിസോഡ് ആയി നമുക്ക് കാണാൻ കഴിയും. അതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ ഈ വീക്കിലി ടാസ്കിലെ ഡിസ്‌കഷൻ തന്നെയാണ്. അനുവിനോട് അക്ബറിന് കോയിൻ കൊടുക്കരുതെന്നും നോമിനെഷൻ ഫ്രീ ആക്കരുത് എന്നും ബോട്ടിൽ റിജക്ട് ചെയ്യാനും ആദില പറയുന്നുണ്ട്. ഷാനവാസിനോട് ഓരോന്ന് പറഞ്ഞ് അക്ബറിനെതിരെ തിരിക്കുകയും ചെയ്യുന്നത് കാണാം.
നൂറയും ആദിലയും രണ്ടു കോണ്ടെസ്റ്ന്റ് ആണേലും പവർ ഉപയോഗിക്കുന്നത് ആദിലയുടെ ബുദ്ധിയിലാണ്. സ്വന്തമായി ഒരു തീരുമാനം എടുക്കാൻ നൂറയ്ക്ക് ഒരു അവകാശവും ആദില കൊടുക്കുന്നില്ല..നിരന്തരം അനീഷ് നോട് മല്ലിടുകയും, തനിക്ക് ഇഷ്ടമില്ലാത്തവരെ ആങ്ങളെ യെയും അനുമോളെ ഉപയോഗിച്ച് കളി തിരിപ്പിക്കു കയും ചെയ്യുന്ന ആദില മോൾ, വിഷം മുഴുവൻ വിസർജിച്ച ശേഷമേ ബിബി ഹൌസിൽ നിന്നും പുറത്തു വരാവൂ', പോസ്റ്റിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്', പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. 'ആദില എന്ന വിഷ പാമ്പിനെ എടുത്ത് കളഞ്ഞില്ലെങ്കിൽ മറ്റുള്ളവരെ അത് ബാധിക്കും. കൊടും വിഷം', എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇവളുമാരുടെ പുറകെ നടക്കുന്നത് കാരണം ഷാനവാസ്സിനോട് ഒരു ഇഷ്ട കുറവ് തോന്നി തുടങ്ങി, അനു ഇപ്പോൾ ആദിലയുടെ വാലാട്ടി', എന്നായിരുന്നു മറ്റൊരു കമന്റ്.
അതേസമയം മറ്റൊരു കുറിപ്പിൽ ആദിലയ്ക്കുള്ള വിമർശനം ഇങ്ങനെ-' ഷാനവാസ് ആദിലയുടെ കൂടെ കൂടി അനീഷിനെ ചതിച്ചു മുന്നേറാനുള്ള പരിപാടിയായി ട്ടു മുന്നോട്ടു പോകുന്നു. വന്ന അന്ന് മുതൽ റിയാസ് കാലെടുത്തു കുത്തുന്നത് വരെ ഏറ്റവും കൂടുതൽ ഇവർക്കു സപ്പോർട്ട് കൊടുത്ത ഒരാളായിരുന്നു ഞാൻ. അത് കമ്മ്യൂണിറ്റി സപ്പോർട്ട് ആയത്കൊണ്ട് ഒന്നും അല്ല ഞാൻ ഒരു കമ്മ്യൂണിറ്റിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. എന്നാൽ ഒട്ടു വെറുക്കുന്നും ഇല്ല. പക്ഷെ ഈ 3,4ദിവസം ആയി ഇവര് കാണിച്ചു കൂട്ടുന്നത് എന്താണ് .ഇറിറ്റേറ്റിങ് ഓക്കേ ഒരു പരുതി വരെ നല്ലതാണ് പക്ഷെ വെറുപ്പിക്കുന്നതിന്റെ അങ്ങേ അറ്റം വരെ വെറുപ്പിച്ചു കൊണ്ടിരിക്കുവാണ് ഇവർ. പ്രതേകിച്ച് ആദില. നല്ല രീതിയിൽ നെഗറ്റീവ് ആകുന്നുമുണ്ട്.
പേഴ്സണാലിറ്റി കൊണ്ട് ഇഷ്ടപ്പെട്ട 2പേര് പേഴ്സണാലിറ്റി കൊണ്ട് തന്നെ വെറുപ്പിച്ചു തുടങ്ങിയിരുന്നു,എന്നെ അമ്പരിപ്പിച്ച വേറൊരു കാര്യം, ആര്യൻ നന്നായി ഗെയിം കളിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ ആഴ്ചയിലെ മൊത്തം വോട്ടും ആര്യന് ആണ് ഞാൻ നൽകുന്നത് .പൂമ്പാറ്റകൾ ഓക്കേ നല്ലത് തന്നെ മര്യാദയ്ക്കു ഗെയിം കളിച്ചാൽ ഇല്ലേ നെഗറ്റീവ് വാങ്ങി വീട്ടിൽ പോയി പറക്കാം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications