ബിഗ് ബോസ് പുതിയ സീസണിലേക്ക് നടി ഷക്കീല; പങ്കെടുക്കാൻ തീരുമാനിച്ചതിന് കാരണം തുറന്ന് പറഞ്ഞ് താരം
വലിയ ആരാധകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിലായി ഇതിനോടകം തന്നെ പല സീസണുകൾ പൂർത്തിയായിട്ടുണ്ട്. മലയാളത്തിൽ അടുത്തിടെ സീസൺ 5 ആയിരുന്നു നടന്നത്. സംവിധായകൻ അഖിൽ മാരാർ ആയിരുന്നു ഷോയുടെ വിജയി. അതേസമയം സീസൺ 6 ന്റെ പ്രഖ്യാപനവും ഷോയുടെ അണിയറപ്രവർത്തകർ അടുത്തിടെ നടത്തിയിരുന്നു.
അതിനിടെ തെലുങ്കിലും പുതിയ സീസൺ ആരംഭിച്ചിരിക്കുകയാണ്. 14 പേരാണ് മത്സരാർത്ഥികളായി എത്തിയത്. ഇതിൽ മത്സരാർത്ഥിയായി സർപ്രൈസ് എൻട്രി നടത്തിയിരിക്കുകയാണ് നടി ഷക്കീല.

ബിഗ് ബോസ് തെലുഗിന്റെ 7ാംസീസണാണ് ഇപ്പോൾ നടക്കുന്നത്. തെലുഗ് സൂപ്പർ താരം നാഗാർജുനയാണ് ഷോയുടെ അവതാരകൻ. കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ഷോ സ്റ്റാർ മാ ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിൽ 14 മത്സരാർത്ഥികളെയാണ് നാഗാർജ്ജുന പ്രഖ്യാപിച്ചത്.
തെലുങ്ക് സീരിയൽ താരം അമർദീപ് ചൗധരി,തെലുങ്ക് സീരിയൽ താരം അമർദീപ് ചൗധരി, യുവ കർഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരൺ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, ഫുഡ് വ്ലോഗർ തേജ, നടി ശോഭ ഷെട്ടി, ഡാൻസർ ആട്ട സന്ദീപ്, മോഡൽ ശുഭ ശ്രീ, പ്രിൻസ് യാർ, ഗായിക ദാമിനി ബട്‌ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിൻ, ഷക്കീല എന്നിവരാണ് മത്സരാർത്ഥികൾ. ഇതിൽ ഷക്കീലയുടെ മത്സരാർത്ഥിത്വമാണ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയത്.
നേരത്തേ തന്നെ ഷക്കീല മത്സരാർത്ഥിയായി എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷക്കീല ബിഗ് ബോസ് മത്സരാർത്ഥിയാകുമോയെന്ന ചോദ്യം പല ആരാധകരും ഉയർത്തിയിരുന്നു. ഇതിനിടയിലാണ് വമ്പൻ സർപ്രൈസ് ആയി ബിഗ് ബോസ് ഹൗസിലേക്ക് ഷക്കീലയുടെ മാസ് എൻട്രി.
ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയിലൂടെയുള്ള തന്റെ വരവ് തന്റെ ഇമേജിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.
'ചെയ്ത വേഷങ്ങളിൽ തനിക്ക് യാതൊരു ഖേദവുമില്ല. എന്നാൽ 23 വർഷത്തിന് ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ തന്റെ ഇമേ് പൂർണമായും മാറുകയാണ് ഉണ്ടായത്. അത്തരത്തിലൊകു മാറ്റമാണ് താൻ ബിഗ് ബോസ് ഷോയിലൂടെ പ്രതീക്ഷിക്കുന്നത്', ഷക്കീല പറഞ്ഞു.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു നടി ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീല ചിത്രങ്ങൾ വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോൾ സിനിമ തിരക്കുകളിൽ നിന്ന് മാറി ജീവിക്കുകയാണ് താരം.












Click it and Unblock the Notifications