'ആദിലയും നൂറയും ബിഗ് ബോസില്‍ അടിച്ച് പിരിയും, ആണൊരുത്തന്‍ ഒരാളെ വളക്കും'; വിമർശകർക്ക് കലക്കന്‍ മറുപടി
മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ ലെസ്ബിയന്‍ കപ്പിള്‍സ് മത്സരാർത്ഥികളാണ് ആദിലയും നൂറയും. മുന്‍ സീസണുകളില്‍ തന്നെ ഇരുവർക്കും ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ക്ഷണം വന്നിരുന്നുവെങ്കിലും പഠനവും ജോലിയും അടക്കമുള്ള കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നുവെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ക്ഷണം സ്വീകരിച്ച ആദിലയും നൂറയും ബിഗ് ബോസിലേക്ക് എത്തി.
ബിഗ് ബോസില്‍ എത്തിയ ആഴ്ചയില്‍ തന്നെ താരതമ്യേന ഭേദപ്പെട്ട പ്രകനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. അതേസമയം ആദിലയും നൂറയും ബിഗ് ബോസില്‍ വെച്ച് തന്നെ വേർപിരിയുമെന്നാണ് ഒരു കൂട്ടർ വിലയിരത്തുന്നത്. എന്നാല്‍ നൂറല്ല ആയിരം ദിവസം ബിഗ്ബോസ് ഹൗസിൽ ആദിലയും നൂറയും നിന്നാലും അവർ തമ്മിൽ ഉടക്കിയാലും ആ ബന്ധം അവരുടെ മരണം കൊണ്ടല്ലാതെ അവസാനിക്കില്ലെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ആ വൈറല്‍ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പാവങ്ങൾ സ്വസ്ഥമായി ലൈഫ് എൻജോയ് ചെയ്ത് ആർക്കും ശല്യമില്ലാതെ ജീവിക്കുന്നത് പുറത്തുള്ള സദാചാര ബുദ്ധിശൂന്യർക്ക് ആദ്യം മുതൽക്കെ പിടിച്ചിരുന്നില്ല. അവർ ബിഗ്ബോസ് എന്ന വലിയ റിയാലിറ്റി ഷോയിൽ വരെ ഇന്ന് എത്തി നിൽക്കുന്നു.അപ്പോഴും മാമൻസ് ചിന്തകൾ പലതാണ്. രണ്ടാളും അടിച്ച് പിരിയണം അല്ലെങ്കിൽ പിരിയും പോലും. നല്ല ആമ്പിള്ളേര് ഒരുത്തിയെ വളക്കും പോലും. ആണെന്താന്നറിഞ്ഞാൽ ഈ റിലേഷനൊക്കെ ബി ബി തീരുന്നതോടെ തീരും പോലും.
എടാ എടാ എടാ മാമൻമായി ടീംസെ. നീയൊക്കെ ആദ്യം പോയി എൽ ജി ബി ടി ക്യു എന്ന സംഭവം എന്താണെന്നെങ്കിലും ഒന്ന് പോയി മനസിലാക്ക്. അതിൽ ബൈ സെക്ഷ്വാലിറ്റി എന്ന ഒരു സംഭവമുണ്ട്. അതിൽ ലോകത്ത് സ്ത്രീകൾ എത്രത്തോളം വരും എന്ന് നീയൊക്കെ അറിഞ്ഞാൽ പിന്നെ മേലിൽ നീ സ്ത്രീകളുടെ മുന്നിലൂടെ ആണത്വവും പുരുഷത്വവും പറഞ്ഞ് ഷോ കാണിക്കാൻ നിൽക്കില്ല. സ്വന്തം ഭാര്യയോട് പോലും .
പിന്നെ ലെസ്ബിയൻ റിലേഷൻ, ഇന്നത്തെ കാലത്ത് സമൂഹത്തിൽ ഒരു സ്ത്രീക്ക് മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതൽ സാറ്റിഫിക്കേഷന്‍ തരുന്ന ഒരു റിലേഷനാണത്. യാതൊരു വിധ ഉപദ്രവങ്ങളുമില്ലാതെ സന്തോഷത്തോടെ ലൈഫ് മുന്നോട്ട് പോകുന്ന അവസ്ഥ. ലെസ്ബിയൻ റിലേഷന് മറ്റ് റിലേഷനുകളെ അപേക്ഷിച്ച് ഒരു പ്രശ്നമുണ്ട് .നൂറല്ല ആയിരം ദിവസം ബിഗ്ബോസ് ഹൗസിൽ ആദിലയും നൂറയും നിന്നാലും അവർ തമ്മിൽ ഉടക്കിയാലും ആ ബന്ധം അവരുടെ മരണം കൊണ്ടല്ലാതെ അവസാനിക്കില്ല.
ലോകത്തെ ഏറ്റവും വലിയ ദൃഡമായ റിലേഷനിൽ ഒന്നാണ് ലെസ്ബിയൻ എന്ന് കൂടി മാമൻ ടീംസ് ഒന്ന് മനസിലാക്കിയാൽ നല്ലത്. ഈ സാധു സ്ത്രീകൾ ബിഗ് ബോസില്‍ ചെയ്യുമോ ഇല്ലയോ എന്നൊന്നും അറിയില്ല.
എന്നാൽ അവർ ടോപ് ഫൈവിൽ കയറിയാൽ തന്നെ നമ്മുടെ സമൂഹം ഒത്തിരി മുന്നോട്ട് പോയി എന്ന് നമുക്ക് മനസിലാക്കാം. മനുഷ്യൻ പല വിധമാണ്. ഓരോരുത്തരും നിസാര സമയമല്ലെ ഈ ഭൂമിയിലുള്ളൂ. അതവർ അവരുടെ ഇഷ്ടത്തിന് ജീവിച്ച് തീർക്കട്ടെ. ആദിലയും നൂറയും രണ്ടാളും ബിഗ് ബോസ് മലയാളം ഷോയിൽ കത്തി കയറും.












Click it and Unblock the Notifications