ഞാനവളെ കൊല്ലാൻ പോലും മടിക്കില്ലെന്ന് അനുമോൾ, 'ജിസേലിനെ അടിച്ചു, പിടിച്ച് നിൽക്കാനാവാതെ പൊട്ടിക്കരച്ചിൽ'
ബിഗ് ബോസ് മലയാളം സീസൺ 7നിൽ അനുമോളും ജിസേലും തമ്മിലുളള പ്രശ്നം കത്തിപ്പുകയുകയാണ്. മേക്കപ്പിന്റെ പേരിൽ തുടങ്ങിയ വഴക്ക് ഒടുവിൽ മോഷണ ആരോപണത്തിലും കയ്യാങ്കളിയിലേക്കും വരെ എത്തി നിൽക്കുന്നു. ബാഡ്ജ് ഇല്ലാത്ത ജിസേൽ മേക്കപ്പ് ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് അനുമോൾ ജിസേലിനെ വിടാതെ പിടിച്ചത്.
പകരമായി അനുമോൾ കിച്ചണിൽ നിന്നും സാധനങ്ങൾ കട്ടെടുക്കുന്നതായി ജിസേലും ആരോപിച്ചു. കള്ളിയെന്ന് വിളിച്ചതോടെ അനുമോൾക്ക് നിയന്ത്രണം വിട്ടു. ചോദിക്കാൻ ചെന്ന അനുമോൾ തന്നെ അടിച്ചുവെന്നാണ് ജിസേൽ ബിഗ് ബോസിനോട് പരാതി പറഞ്ഞിരിക്കുന്നത്. നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും ബിഗ് ബോസ് ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയാണ്. ബിഗ് ബോസ് ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: "ഞാനവളെ കൊല്ലാൻ പോലും മടിക്കില്ല". ഇന്നലത്തെ എപ്പിസോഡിൽ അനുമോൾ ബിൻസിയോട് ജിസേലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. അത് ചിലപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണെന്ന് വിചാരിക്കാം. അനുമോൾ അങ്ങനെയൊന്നും ചെയ്യില്ലാ എന്നും തൽക്കാലം നമുക്ക് വിശ്വസിക്കാം. പക്ഷേ ശാരീരിക ആക്രമണം ബിഗ് ബോസ്സ് വീടിനുള്ളിൽ ഒരുതരത്തിലും അംഗീകരിച്ച് കൊടുക്കാൻ കഴിയുന്ന കാര്യമല്ല. അപ്പോഴുണ്ടായ ദേഷ്യത്തിൽ ചെയ്തത് ആണെങ്കിലും അത് ഇച്ചിരി കടന്ന കയ്യായി പോയി എന്നാണ് എന്റെ അഭിപ്രായം.

ഇനി അങ്ങനെ ചെയ്യാനുണ്ടായ കാരണം എന്താണെന്ന് നോക്കാം. ഗീസേൽ അനുമോളെ കള്ളി എന്ന് വിളിച്ചതാണ് അനുമോൾക്ക് ദേഷ്യം വരാനുണ്ടായ കാരണം. അടുക്കളയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നു എന്ന ആരോപണം ആണ് ജിസേൽ അനുമോൾക്ക് എതിരെ ഉന്നയിച്ചത്. അതിൻ്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, വെറും വാക്കുകൾ കൊണ്ടുള്ള പോര് ശാരീരിക ആക്രമണത്തിലേക്ക് കടക്കാൻ പാടില്ലായിരുന്നു. തനിക്ക് നേരെ അനുമോളുടെ വക ശാരീരിക ആക്രമണം ഉണ്ടായപ്പോൾ ജിസേൽ അത് എസ്കലേറ്റ് ചെയ്യാതെ പിടിച്ചു നിന്നു എന്നത് ജിസേലിന്റെ മെന്റൽ സ്ട്രെംഗ്ത്ത് എത്രത്തോളം ഉണ്ടെന്ന് കാണിക്കുന്നു.
അതേ സമയം തനിക്കെതിരെ ഉണ്ടായ ആരോപണത്തെ അനുമോൾ നേരിട്ടത് ജിസേലിന്റെ കൈയ്യിൽ അടിച്ചുകൊണ്ട് ആയിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിയ അനുമോൾ പിടിച്ചു നിൽക്കാനാവാതെ കരയുന്നതും കാണാം. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയും, കരയുകയും ചെയ്യുന്നത് മെന്റലി വീക്ക് ആയതിന്റെ ലക്ഷണം ആണ്. ഇങ്ങനെയാണെങ്കിൽ അനുമോൾ ബിഗ്ബോസ്സ് വീട്ടിൽ പിടിച്ചു നിൽക്കാൻ ഇച്ചിരി പാട് പെടും.
അനുമോൾ Vs ജിസേൽ
അനുമോളും ജിസേലും തമ്മിൽ ബിഗ്‌ബോസ്സ് ഈ സീസൺ തുടക്കം മുതൽ തെറ്റിദ്ധാരണയുടെ പേരിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. പക്ഷേ ആദ്യമാദ്യം ഉണ്ടായ പ്രശ്നങ്ങൾ ജിസേൽ തന്നെ മുൻകൈയ്യെടുത്ത് പറഞ്ഞ് തീർത്തിട്ടുണ്ട്. അക്കാര്യത്തിൽ പലരും ജിസേലിനെ അഭിനന്ദിച്ചിട്ടുള്ളതുമാണ്. എന്നാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്, ജിസേൽ ബിഗ്‌ബോസ്സ് വിളക്കിയിട്ടുള്ള മേക്കപ്പ് ഉപയിക്കുന്നത് മുതലാണ്.
ബിഗ്‌ബോസ്സ് എടുക്കരുത് എന്ന് പറഞ്ഞിട്ടുള്ള മേക്കപ്പ് ഉപകരണങ്ങൾ ജിസേൽ എടുത്ത് ഉപയോഗിച്ചു എന്ന് അനുമോൾ ആരോപിക്കുകയും അത് തെളിയിക്കാൻ അനുമോൾ ജിസേലിനെ സ്റ്റോക്ക് ചെയ്യുക, ജിസേൽ ഉപയോഗിച്ച ടിഷ്യു പേപ്പർ എടുത്ത് ചെക്ക് ചെയ്യുക , ജിസേലിന്റെ പെട്ടി തപ്പുക, ഒക്കെ ചെയ്തു. പ്രൈവസിക്ക് വലിയ സ്ഥാനം ഇല്ലാത്ത ബിഗ്ബോസ്സ് വീട്ടിൽ അനുമോൾ ചെയ്തത് വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷേ അതിനെതിരെ പ്രതികരിക്കാനും, അനുമോൾ ചെയ്ത തെറ്റുകൾ ചൂണ്ടി കാട്ടാനും ഉള്ള അവകാശം ജിസേലിനും ഉണ്ട് എന്ന് എല്ലാവരും സൗകര്യപൂർവ്വം മറക്കുന്നു.
മേക്കപ്പ് സാധനങ്ങൾ എടുക്കരുത് എന്ന് പറഞ്ഞത് ബിഗ്‌ബോസ്സ് ആണ്. ജിസേൽ അത് എടുത്തിട്ടുണ്ടെങ്കിൽ അത് ജിസേലും ബിഗ്ബോസും തമ്മിലുള്ള പ്രശ്നമാണ്. അതിന്റെ പേരിൽ ജിസേലിനെ ആൾക്കൂട്ട വിചാരണ ചെയ്ത് പെട്ടി തുറന്ന് പരിശോധിക്കാനും, ശിക്ഷ നടപ്പിലാക്കാനും, ആർക്കും അവകാശമില്ല. അവർക്ക് വേണമെങ്കിൽ ജിസേലിനെതിരെ പരാതിപ്പെടാം, കുറ്റപ്പെടുത്താം, ജിസേലിനെ നോമിനേറ്റ് ചെയ്യാം, ഒക്കെ ചെയ്യാം. പക്ഷേ കുറ്റം ആരോപിക്കപ്പെടുന്ന ഒരാളെ ആൾക്കൂട്ടം കൂടി വിധിയെഴുതി ശിക്ഷ വിധിക്കുന്ന കാടൻ സ്വഭാവം അപലപനീയം തന്നെ. ജിസേൽ ബിഗ്ബോസ്സിന്റെ നിയമം തെറ്റിച്ചിട്ടുന്നെങ്കിൽ അതിനെതിരേ വേണ്ട ആക്ഷൻ ബിഗ്‌ബോസ്സ് എടുത്തോളും. അവിടെയുള്ള കണ്ടെസ്റ്റന്റ്സ് ആരും ബിഗ്‌ബോസ് ആകേണ്ട കാര്യമില്ല.
ജിസേൽ അനുമോൾക്കെതിരെ ഉന്നയിച്ച ആരോപണം അനുമോൾ കിച്ചണിൽ നിന്ന് സാധനങ്ങൾ കട്ടെടുക്കുന്നു എന്നതാണ്. അതിന്റെ പേരിൽ കള്ളി എന്ന് വിളിച്ചപ്പോൾ ആണ് അനുമോളുടെ നിയന്ത്രണം വിട്ടതും, ജിസേലിനെ ആക്രമിച്ചതും, ഒടുവിൽ കരഞ്ഞ് കുളമാക്കിയതും എല്ലാം. അനുമോൾ കിച്ചണിൽ നിന്ന് എന്തൊക്കെ കട്ടെടുത്തു എന്നത് എല്ലാം വ്യക്തമല്ല. പക്ഷേ മുഖം ചുവപ്പിക്കാൻ ബീറ്റ്റൂട്ട് എടുത്തു എന്നുള്ളത് അനുമോൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്. അതുപോലെ ചുണ്ടിൽ തേയ്ക്കാൻ പഞ്ചസാര കട്ടെടുത്ത് കൊണ്ട് ഓടുന്ന അനുമോളെയും നമ്മൾ ബിഗ്ബോസ്സ് ലൈവിൽ കണ്ടിട്ടുണ്ട്.
കഴിക്കാനായി കൊടുത്തിരിക്കുന്ന സാധനങ്ങൾ ആണ് മുഖത്ത് തേയ്ക്കാൻ ഈ എടുക്കുന്നത് എന്ന് ഓർക്കണം. ഒന്നാമതേ അവിടെ എല്ലാവർക്കും ഫുഡ് തികയുന്നില്ല. അപ്പോഴാണ് അതിന്റെ ഇടയ്ക്ക് ഇമ്മാതിരി പരിപാടി ഒപ്പിക്കുന്നത്. ജിസേൽ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചു എന്നതിലുപരി, എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം ഈ രീതിയിൽ വേസ്റ്റ് ആക്കുന്ന അനുമോൾ ചെയ്തത് ആണ് പ്രധാന ഇഷ്യൂ. മേക്കപ്പ് ഇട്ട പ്രശ്നം ബിഗ്ബോസ്സ് തീർത്തോളും, കഴിക്കാനുള്ള ഭക്ഷണം വേസ്റ്റ് ആക്കുന്നത് ചോദിക്കാൻ വിശപ്പറിയുന്നവരേ ഉണ്ടാകൂ....''












Click it and Unblock the Notifications