ബിഗ് ബോസിൽ പോയത് ഡൗൺ ഫോൾ ആയിരുന്നു; മരിക്കാതിരിക്കാനുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്'; ബ്ലസ്ലി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ൽ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ബ്ലെസ്ലി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് ബ്ലെസ്ലി ബിഗ് ബോസിൽ എത്തിയത്. ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പായിട്ടായിരുന്നു ബ്ലെസ്ലി ബിഗ് ബോസിൽ നിന്നും ഇറങ്ങിയത്. ഇപ്പോഴിതാ ഷോ കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസ്ലി മനസ് തുറന്നത്. വായിക്കാം
'ബിഗ് ബോസ് എന്നത് ജീവിതത്തിലെ ഡൗൺ ഫാൾ ആയേനെ. ഹൗസിൽ പോയില്ലായിരുന്നെങ്കിൽ ഇന്ത്യ മുഴുവൻ അല്ലെങ്കിൽ ഏഷ്യ മുഴുവൻ ഞാൻ ഫേമസ് ആയേനെ. ഇപ്പോൾ കേരളത്തിൽ മാത്രമേ ഫേമസ് ആയുള്ളൂ. ബിഗ് ബോസിൽ അല്ലാതിരുന്നെങ്കിൽ റഷ്യൻ പ്രസിഡന്റും യുഎസ് പ്രസിഡന്റുമൊക്കെ എന്തായിരിക്കും ചെയ്യുന്നത് എന്നായിരിക്കും ഞാൻ ചിന്തിക്കുക. ബിഗ് ബോസിൽ ആയിരുന്നപ്പോൾ മീരകറിയാണോ വെച്ചത്, ബാത്തൂറൂം ആരാ കഴുകിയത് എന്നൊക്കെയാണ് ചിന്തിച്ചിരുന്നത്. ആവശ്യമില്ലാത്ത ലൂപ്പിൽ ഞാൻ പോയി പെട്ട് പോയി. ആളുകൾ എന്നെ സ്നേഹിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ എനിക്ക് അതിനേക്കാൾ മികച്ചത് ചെയ്യാലോ എന്ന് തോന്നി. സാരില്ല എനിക്ക് ഇനിയും ചെയ്യാനാകുമല്ലോ.

അനിയൻ നല്ല കഴിവുള്ള വ്യകതിയാണ്. നന്നായി സംവിധാനം ചെയ്യും, പാട്ട് പാടും. അവൻ ആസിഫ് അലിയെ പോലെ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. ബിഗ് ബോസിന് ശേഷം സിനിമയിൽ എനിക്ക് നിരവധി അവസരം വന്നു. പക്ഷെ എനിക്ക് അത് കോർപറേറ്റ് ജോലി പോലെയാണ് തോന്നിയത്. ഞാവൊരു പരസ്യം ചെയ്തിരുന്നു. പക്ഷെ അതെനിക്ക് ഇഷ്ടായില്ല. എന്നാൽ ചേട്ട മാറ്റിയെടുക്കാം എനിക്ക് ഇഷ്ടായില്ല എന്ന് പറയാൻ സാധിക്കില്ല. സ്വന്തമായി ചെയ്യുമ്പോൾ നമ്മുക്ക് കുറേക്കൂടി സ്പേസ് കിട്ടും.
കാറ് വാങ്ങി, ഇനിയൊരു വീട് വാങ്ങണമെന്നാണ് ആഗ്രഹം. അനിയനും ഞാനും ഒരുപോലെയാണ്. എന്നാൽ ഫീലിങ് വൈസിൽ അവന് ആളുകളോട് എമ്പതിയും സിമ്പതിയുമൊക്കെ ഉണ്ട്. അനിയത്തിയൊക്കെ എന്തൊക്കെ പറഞ്ഞാൽ അവൻ ഇമോഷൻ വെച്ചാണ് ചിന്തിക്കുക. പക്ഷെ ഞാൻ ലോജിക്കലാണ്. അവൻ എല്ലാം ഹൃദയത്തിൽ എടുക്കുന്ന ആളാണ്.
ബിഗ് ബോസിന് മുൻപ് എല്ലാം ഹൃദയത്തിൽ എടുക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ബിഗ് ബോസിൽ പോകണോയെന്ന് എന്നോട് ചോദിച്ചാൽ പോകമമെന്നാണ് ഞാൻ പറയുക. കാരണം നിങ്ങൾക്ക് കൂടുതൽ അവസരം കിട്ടും. അവർ നിങ്ങളുടെ സ്വഭാവം കൂടി മനസിലാക്കിയിട്ടേ കയറ്റി വിടൂ, അലമ്പാണെങ്കിൽ പുറത്താക്കും.
10 വർഷം കഴിയുമ്പോൾ ഞാൻ എവിടെ ഉണ്ടാകുമെന്ന് ചോദിച്ചാൽ ചൈനയിലായിരിക്കും. എഐ പോലുള്ളതൊക്കെ എനിക്ക് ഭയങ്കര താത്പര്യമാണ്. പിന്നെ എക്സ്പോർട്ടിംഗോ ഇംപോർട്ടിങ്ങോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമായിരിക്കും.
ജീവിതത്തിൽ മടിയുണ്ട്. മരിക്കാതിരിക്കാനുള്ള കാര്യങ്ങൾ ഞാൻ അന്വേഷിക്കാറുണ്ട്. ബ്രയാൻ ജോൺസൺ എന്ന് പറഞ്ഞിട്ടുള്ള കുറേ ആൾക്കാർ മരിക്കാതിരിക്കാനുള്ള മൂവ്മെന്റിനെ കുറിച്ച് പഠിക്കുന്നുണ്ട്. നമ്മൾ കൺസ്യൂം ചെയ്യുന്നതാണ് നമ്മുക്ക് വരുന്നത്. മലയാളികൾക്ക് ഇത്രേം ബുദ്ധിയും ആയുസുമൊക്കെ ഉള്ളത് തേങ്ങ കഴിക്കുന്നത് കൊണ്ടാണെന്ന് തോന്നാറുണ്ട്. തേങ്ങക്ക് ആയുസ് 72 വയസ് വരെയാണ്. അതാണ് നമ്മക്കും ലഭിക്കുന്നത്. ഒലീവ് ഓയിൽ കഴിച്ചാലും ലൈഫ് എക്സ്പെക്ടൻസി കൂട്ടാം. 100 വർഷം വരെ ആയുസുള്ള വിത്ത് കഴിക്കുമ്പോൾ നമ്മുക്കും ആയുസ് കൂടുവാണ്. അതാണ് എന്റെ ിന്ത.












Click it and Unblock the Notifications