Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ക്രൂന്റെ മാസ്റ്റർ സ്ട്രോക്ക് ; അക്ബറിനെ കൊണ്ട് ചെയ്യിച്ച ആ നീക്കം, ഷാനവാസിന്റെ ആനപ്പക ഇരട്ടിയായി

ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ച് 64 ദിവസം കഴിഞ്ഞു. മത്സരാർത്ഥികൾ കൂടുതൽ ശക്തമായി തന്റെ തന്ത്രങ്ങൾ പുറത്തെടുതത് കളം നിറഞ്ഞ് കളിക്കുകയാണ്. ബിഗ് ബോസ് എന്നാൽ വെറും ഗെയിം ഷോ മാത്രമല്ല, അതൊരു മൈന്റ് ഗെയിം കൂടിയാണ്. കടുത്ത സമ്മർദ്ദം നിലനിൽക്കുന്നൊരു സാഹചര്യത്തിൽ തനിക്കൊപ്പമുള്ളയാളെ തകർത്ത് മുന്നേറുക എന്നതാണ് മത്സരം. ആ പോരാട്ടത്തിൽ ആര് മുന്നേറുമെന്ന് കാത്തിരുന്ന് കാണാം. അതേസമയം ഇക്കുറി മത്സരാർത്ഥികളെ ട്രിഗർ ചെയ്യാനുള്ള ബിഗ് ബോസ് നീക്കങ്ങളും കൃത്യമായി തന്നെ വിജയിക്കുന്നുണ്ടെന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകർ. ഇതുസംബന്ധിച്ചൊരു കുറിപ്പ് ഇങ്ങനെ

'ശരിക്കും ലാലേട്ടന്റെ എപ്പിസോഡിൽ പലതും നടന്നെങ്കിലും, ബിഗ് ബോസ് ക്രൂന്റെ മാസ്റ്റർ സ്ട്രോക്ക് ആയി തോന്നിയത്, അക്ബറിനെ കൊണ്ട് ഷാനവാസിന്റെ പാരഡി പാടിച്ചതാണ് .ഷാനവാസ് നെ ട്രിഗർ ചെയ്യിച്ചാൽ, ആ വീട്ടിൽ പലതും നടക്കും എന്ന അവരുടെ കണക്കു കൂട്ടൽ അച്ചെട്ടായി. ജയിലോട്ടു പോകുമ്പോൾ തന്നെ ഈ പട്ടു പാടിയപ്പോൾ അതിനു നൂറ ഡാൻസ് കളിച്ചത് അവനു ഒട്ടും പിടിച്ചില്ല. അത് അപ്പോള് തന്നെ കാണിക്കുകയും ചെയ്തു.

mohanlal-1759

അതെ പാട്ടു ലാലേട്ടന്റെ മുന്നിൽ വെച്ച് ഒന്ന് കൂടി പാടിച്ചപ്പോൾ അവന്റെ ആനപ്പക പല ഇരട്ടി ആയി. ഇത്രെയും ഇമേജ് കോണ്സഷ്യസ് ആയ അവനു ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറമാണ്. ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ, ഒരു ക്രീയേറ്റീവിറ്റി ഒന്നും അവനില്ല. ഏറ്റവും നന്നായി അറിയാവുന്നതു പിറകിൽ നിന്നുള്ള മാനിപ്പുലേഷൻ ആണ്. എപ്പിസോഡിൽ കണ്ടത്, ലക്ഷിമിക്കും സാബുമാനും ഇനി ഞാൻ സ്പേസ് കൊടുക്കില്ല എന്നാണ്.

എന്നിട്ടു, രാത്രി ആയപ്പോൾ ഇരപിടിക്കാൻ ഇറങ്ങിയപ്പോൾ ഏറ്റവും നല്ല ഒരു ഇര തന്നെ മുന്നിൽ വീണു. ഫുൾ excited മോഡിലായിന്നു ഇന്നലെ രാത്രി. അക്ബറിനെ പറ്റി ഉള്ളതും ഇല്ലാത്തതുമായ നിറം പിടിപ്പിച്ച കുറയെ കഥകൾ. ആദ്യം ഊഞ്ഞാലിന്റെ അടുത്തിരുന്ന സംസാരം. പിന്നെ ആരെങ്കിലും കേൾക്കുമോ എന്ന് പേടിച്ചു അവിടെ നിന്ന് പുറത്തെക്ക് മാറി. പിന്നെ അവിടെ ഇരുന്നു ഒരു രണ്ടു മണിക്കൂർ, അവന്റെ മല്ലിയില കഥയും, മട്ടൻ കഥയും, നിവിൻ പീഡന കഥയും ഒക്കെ .

അവസാനം ഉറങ്ങാൻ പോകുന്നു എന്ന് പറഞ്ഞു അകത്തോട്ടു പോയപ്പോൾ, രുദ്രന്റെ അവസാന മാസ്സ് ഡയലോഗ് 'ഇത്രെയും നേരം എന്ത് സംസാരിച്ചു ആരേലും ചോദിച്ചാൽ, പേർസണൽ കാര്യങ്ങൾ പറഞ്ഞതാണ് എന്ന് പറഞ്ഞാൽ മതി'. എന്തൊരു ധൈര്യം .. ഷാനവാസിനെ ട്രിഗർ ചെയ്യിച്ച ബിഗ് ബോസ് ടീം, ഇവനെ മാനിപുലേഷൻ എന്നേലും പുറത്തു കാണിക്കണം', പോസ്റ്റിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.

വൃത്തികെട്ട മനുഷ്യനാണ് ,കളിക്കുന്നതൊക്കെ ചീപ്പ് ഗെയിം ആര് കപ്പടിച്ചാലും ഇങ്ങേര് അത് കൊണ്ട് പോവരുത്', എന്നായിരുന്നു ഒരു കമന്റ്. 'ഷാനവാസ് ആയാലും അക്ബറും എല്ലാം ഗെയിം കളിയ്ക്കാൻ വന്നതാണ്.അവർക്ക് പറ്റുന്ന പോലെ കളിക്കട്ടെ. ഇത് മാനിപുലേഷൻ കൂടെ ചെയ്യുന്ന റിയാലിറ്റി ഷോ ആണ്.നിങ്ങൾക്ക് അയാൾ പറയുന്നത് ഇഷ്ടമായില്ലേൽ വോട്ട് ചെയ്യണ്ട.അക്ബറിനു ചെയ്യൂ.അയാൾ ചുമ്മാ ഇരുന്നാൽ ഒന്നും ചെയ്യുന്നില്ല.ഗെയിം കളിച്ചാൽ മാനിപുലേഷൻ ചീപ്പ് ഗെയിം എന്തൊക്കയാണോ എന്തോ', എന്നാണ് ഷാനവാസിനെ പിന്തുണച്ചുള്ള കമന്റ്. ഷാനവാസ് കൺവീൻസിങ് സ്റ്റാർ, അക്ബർ മണിപ്പുലേറ്റിംഗ് സ്റ്റാർ രണ്ടാളും കണക്കാണ് എന്ന് വേറൊരാൾ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+