Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷ് രായാവിന് പുറത്തെ പിന്തുണ മനസ്സിലായതിന്റെ അഹങ്കാരമെന്ന്: മത്സരം ഷാനവാസും അക്ബറും അനുവും തമ്മില്‍

ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന തമാശകളും തന്ത്രങ്ങളും എപ്പോഴും പ്രേക്ഷകർ അതീവ താല്‍പര്യത്തോടെയാണ് കാണുന്നത്. എന്നാൽ ചില തമാശകൾ അതിന്റെ പരിധി വിടുമ്പോൾ അത് നിഷ്കളങ്കരായവരെ വേദനിപ്പിക്കും. കഴിഞ്ഞ ദിവസം ഷോയില്‍ അനീഷുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവം അതിന് വ്യക്തമായ ഉദാഹരണമാണ്.

അതായത് അക്ബർ കഴിഞ്ഞ ദിവസം ഒരു തമാശയ്ക്ക് അനീഷിനെ സ്റ്റോറൂമിൽ പൂട്ടിയിടുന്നു. ഈ സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാ വിഷയമായി മാറി കഴിഞ്ഞു. അതോടൊപ്പം തന്നെ അനീഷിന് പുറത്ത് വലിയ പ്രേക്ഷക പിന്തുണയില്ലെന്ന് ഇതോടെ മനസ്സിലായെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

aneesh-akbar-

സ്റ്റോറൂമിലേക്ക് പോയ അനീഷിനെ ഹൗസിലുള്ള ചിലർ ചേർന്ന് തമാശ രീതിയിൽ അക്ബറിൻ്റെ നേതൃത്ത്വത്തിൽ സ്റ്റോറൂമിനകത്ത് പൂട്ടിയിടുന്നുണ്ട്.പുറത്ത് നിന്നും അക്ബർ ഡോറ് ശക്തിയായി വലിച്ച് പിടിക്കുന്നു.ഡോറ് തുറക്കാൻ കഴിയാതെ അകത്ത് നിന്നും അനീഷ് വെപ്രാളപ്പെടുന്നുണ്ട്.
ആരോ മനപൂർവം തമാശക്ക് പുറത്ത് നിന്നും ഡോറ് വലിച്ച് പിടിച്ചിരിക്കുന്നതാണെന്ന് അനീഷിന് മനസിലായതുമില്ല.

ബിഗ് ബോസ് .. ഡോറ് ലോക്കായി ബിഗ്ബോസ്.. ഡോറ് തുറയുന്നില്ല ബിഗ് ബോസ് എന്ന് അനീഷ് പല തവണ വിളിച്ചു പറയുന്നുണ്ട്.ആരും റസ്പോണ്ട് ചെയ്യാതിരുന്നപ്പോൾ അനീഷ് ചോദിക്കുന്ന ചോദ്യത്തിലുണ്ട് അയാളുടെ നിശ്കളങ്കമായ മനസ്. എന്നെ എന്തിനാണ് ബിഗ്ബോസ് ഇതിനകത്ത് പൂട്ടിയിട്ടിരിക്കുന്നത് ?

ഡോറ് തുറന്ന ശേഷവും ഒന്നും മനസിലാകാതെ അയാൾ ഡോറിൻ്റെ ലോക്ക് പരിശോധിക്കുന്നുണ്ട്. ഇതിന് കുഴപ്പമൊന്നുമില്ലല്ലോ ? അപ്പോൾ നിങ്ങളെന്നെ മനപൂർവം അകത്തിട്ട് പൂട്ടിയതാണല്ലെ എന്ന് പറഞ്ഞ് അനീഷ് പുഞ്ചിരിക്കുന്നു. ഇതിൻ്റെ പ്രമോ ഏഷ്യാനെറ്റിൻ്റെ യൂടൂബ് ചാനലിൽ കണ്ട ശേഷം വെറുതെ കമൻ്റ് വായിച്ചപ്പോഴാണ് എനിക്കൊരു കാര്യം മനസിലായത്. സത്യത്തിൽ അനീഷ് എന്ന് പറയുന്ന വ്യക്തിക്ക് ആര്യനേക്കാൾ വരെ സപ്പോട്ട് കുറവാണെന്നുള്ള സത്യം.

നന്നായി അക്ബർ, അക്ബർ ചെയ്തത് വളരെ ശരിയാണ്. അവൻ അതിനകത്ത് കിടക്കട്ടെ. വീട്ടുകാര് വന്ന ശേഷം രായാവിന് പുറത്തെ സപ്പോട്ട് മനസിലായതിൻ്റെ ഷോ ആണ് . അവൻ്റെ അഹങ്കാരത്തിന് ഇതിലും വലുത് കിട്ടണം എന്നിങ്ങനെ പോകുന്നു കമൻ്റുകളുടെ ഒരു വലിയ നിര. ആ കമൻ്റുകൾക്കിടയിലും അനുമോൾ എന്ന കമൻ്റും ഷാനവാസ് എന്ന കമൻ്റും കത്തി നിൽക്കുന്നത് കണ്ടപ്പോഴാണ് ഒരു കാര്യം കൂടി വ്യക്തമായത്. സത്യത്തിൽ അനുമോൾ v/s ഷാനവാസ് v/s അക്ബർ ഇവർ തമ്മിലാണ് മത്സരം .

രായാവ് എന്ന് പറഞ്ഞ് ഈ പാവപ്പെട്ടവനെ ബലിയാടാക്കി പുറത്ത് ഡീഗ്രേഡിങ്ങ് ചെയ്യിക്കുന്ന ക്യാശ് എറിഞ്ഞുള്ള കളികളാണ് സത്യത്തിൽ മീഡിയകളിൽ അരങ്ങേറുന്നത്. സംശയമുള്ളവർക്ക് ഏഷ്യാനെറ്റ് യൂടൂബ് ചാനലിലെ വീഡിയോകൾക്ക് അടിയിൽ വരുന്ന കമൻ്റുകൾ പരിശോദിക്കാവുന്നതാണ് . ചുരുക്കം ചില പോസിറ്റീവ് കമൻ്റ്സ് ഒഴിച്ചാൽ ഒറ്റ ഒരണ്ണത്തിൽ പോലും അനീഷിനെ ഡീഗ്രേഡിങ്ങ് ചെയ്യുന്നതല്ലാതെ വേറൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല .

എന്നിട്ട് അനീഷ് ആർമി ഭയങ്കര ടോക്സിക്കാണ് എന്ന് പറഞ്ഞ് നടക്കുന്നു ചിലർ. കഷ്ടം. ഏത് അനീഷ് ആർമി ? നിങ്ങൾ ആരെങ്കിലും ഏതെങ്കിലും ഒരു സീസണിൽ കോമണറായിട്ട് കയറാൻ ഉദ്ധേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഉപദേശം തരാം. ഒരിക്കലും നിങ്ങൾ അനീഷേട്ടനെ പോലെ മെയിൽ ഷോവനിസവും മിസോജിനിസവുമില്ലാത്ത ഒരു പാവത്താനായി പോകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+