ബിഗ്ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥി! 3 ദിവസത്തേക്ക് 2.5 കോടി രൂപ; ആരാണെന്നോ?
ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. എല്ലാ ഭാഷകളിലേയും പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
നിരവധി സെലിബ്രിറ്റികൾ ബിഗ് ബോസിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസിലെത്തുന്ന മത്സരാർത്ഥികളിൽ പലർക്കും വലിയ തുകയാണ് പ്രതിഫലമായി നൽകുന്നത്. പ്രമുഖ നടന്മാരാണ് ബിഗ് ബോസിന്റെ അവതാരകരായി എത്താറുള്ളത്.
ഇപ്പോൾ ബിഗ് ബോസിൽ ഏറ്റവും പ്രതിഫലം വാങ്ങിയ താരത്തെക്കുറിച്ചാണ് ചർച്ച. മൂന്ന് ദിവസത്തേക്ക് 2.5 കോടി രൂപയാണ് ഈ മത്സരാർത്ഥി വാങ്ങിയത്. ഫിനാൻഷ്യൽ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ബേവാച്ചിലെ പ്രകടനത്തിലൂടെ പ്രശസ്തയായ കനേഡിയൻ - അമേരിക്കൻ നടി പമേല ആൻഡേഴ്സൺ ആണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി.

മൂന്ന് ദിവസത്തേക്ക് 2. 5 കോടി രൂപയാണ് നേടിയത്. സൽമാൻ ഖാൻ അവതാരകനായ ഹിന്ദി ബിഗ് ബോസിന്റെ 4 ാ മത്തെ സീസണിലാണ് പമേല എത്തിയത്. സൽമാൻ അവതാരകനായ ആദ്യ സീസണായിരുന്നു. മൂന്ന് ദിവസം മാത്രമാണ് താരം ബിഗ് ബോസിലാണ് നടി എത്തിയത്. ബിഗ് ബോസ് 4 ൽ പങ്കെടുത്ത മറ്റ് മത്സരാർത്ഥികളിൽ ശ്വേത ത്രിപാഠി, ദി ഗ്രേറ്റ് ഖാലി, ഡോളി ബിന്ദ്ര, സമീർ സോണി എന്നിവരും ഉൾപ്പെടുന്നു.
ആരാണ് പമേല ആൻഡേഴ്സൺ ?
1990 ഫെബ്രുവരിയിലെ പ്ലേ ബോയ് പ്ലേമേറ്റ് ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് പമേല പ്രശസ്തിയിലേക്ക് ഉയർന്നത്. ബേവാച്ച് എന്ന ആക്ഷൻ ഗ്രാമ പരമ്പരയിൽ സി ജെ പാർക്കറായി അഭിനയിച്ചതിന് അവർക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. അതിന് ശേഷം അവർ ബാർബ് വയർ, നേക്കഡ് സോൾസ്, ദ നാനി എന്നിവ ഉൾപ്പെടെ നിരവധി ഷോകളിലും സിനിമകളിലും അഭിനയിച്ചു.
ദി ലാസ്റ്റ് ഷോഗേൾ എന്ന സിനിമയിലാണ് അവർ അവസാനമായി അഭിനയിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ഒരു മോഷൻ പിക്ചർ- ഡ്രാമയിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷനിൽ പോലും അവർ ഇടംനേടി. ക്ലാസിക് കോപ്പ് കോമഡി കോപ്പ കോമഡി ദി നേക്കഡ് ഗൺ: ഫ്രം ദി ഫയൽസ് ഓഫ് പോലീസ് സ്വാകാഡിൻ്റെ റീബൂട്ടായി ദി നേക്കഡ് ഗണ്ണിലാണ് അവർ
അടുത്തതായി അഭിനയിക്കുന്നത്!












Click it and Unblock the Notifications