Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാൻമണിയുമായുള്ള വിവാഹം കഴിഞ്ഞോ, ഒരുമിച്ചാണോ താമസം?; ബിഗ് ബോസ് താരം അഭിഷേക് ജയദീപ് പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥികളായിരുന്ന ജാൻമണിയും അഭിഷേക് ജയദീപും തമ്മിൽ വിവാഹിതരായെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയുള്ള ഫോട്ടോകളും ഇരുവരുടേയും ഒരു വീഡിയോയുമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ യാഥാർഥ്യം തുറന്നുപറയുകയാണ് അഭിഷേക്. ജാംഗോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേകിന്റെ പ്രതികരണം. അഭിഷേകിന്റെ വാക്കുകളിലൂടെ

'ബിഗ് ബോസിൽ എനിക്ക് ഏറ്റവും അടുപ്പം ജാൻമണിയുമായിട്ടാണ്. ഞങ്ങൾ ചുമ്മാ വീഡിയോസ് ഒക്കെ ചെയ്യാറുണ്ട്. ഒരു തവണ ഒരു ജ്വല്ലറി ബ്രാന്റിന്റെ പരസ്യം ചെയ്തിരുന്നു. അന്ന് ധാരാളം ആഭരണങ്ങളൊക്കെ ഇട്ടിട്ടാണ് ജാൻമണി ഒരുങ്ങിയത്. അപ്പോൾ ഞങ്ങൾ തമാശയ്ക്ക് പറഞ്ഞു ഞങ്ങളുടെ വിവാഹം കഴിഞ്ഞെന്ന്. പരസ്യ വീഡിയോക്ക് വേണ്ടി ചെയ്തതാണ്. എന്നാൽ ശരിക്കും വിവാഹം കഴിഞ്ഞെന്നാണ് ആളുകളൊക്കെ കരുതിയത്.

abhishek2-17

ഞാൻ കൊച്ചിയിൽ വരുമ്പോൾ ജാനുവിന്റെ വീട്ടിലാണ് നിൽക്കാറുള്ളത്. അപ്സരചേച്ചിയും നിഷാനയുമൊക്കെ അവിടെയാണ് കൂടാറുള്ളത്. ഞങ്ങൾ ഒരുമിച്ച് വീഡിയോ ഇട്ടപ്പോൾ ഞാൻ ജാനുവിന്‌റെ കൂടെയാണ് കഴിയുന്നതെന്ന് ആളുകൾ കരുതി. ലിവിങ് ടുഗേദർ ആണെന്നാണ് ആളുകളുടെ വിചാരം.

ഞാൻ ഫാഷൻ ഫീൽഡാണ്. അതുകൊണ്ട് ഞങ്ങൾക്ക് വരുന്ന ഇവന്റ്സ് ഒക്കെ കോമൺ ആണ്.അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറൊക്കെ ഉണ്ട്. ഇതോടെ ആളുകൾ കരുതുന്നത് ഒരുമിച്ച് ജീവിക്കുന്നു, യാത്ര പോകുന്നു, അപ്പോൾ ശരിക്കും കല്ല്യാണം കഴിഞ്ഞുവെന്നാണ്. ഞങ്ങളുടെ ആ പരസ്യ വീഡിയോ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഞങ്ങൾ വിവാഹിതരായെന്ന തരത്തിൽ ഫോട്ടോ വെച്ച് വാർത്തകളൊക്കെ വന്നു. എന്റെ സഹോദരിക്കും അമ്മൂമ്മയ്ക്കുമൊക്കെ ഫോട്ടോ അയച്ചുകൊടുത്തു. ആരും ആശംസയൊന്നും അറിയിച്ചില്ല. പക്ഷെ മോനെ നിനക്ക് എന്തിന്റെ കേടാണെന്നൊക്കെ ചിലർ ചോദിച്ചു. വ്യാജ വാർത്തയാണെന്ന് പറഞ്ഞ് അവസാനം എനിക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടേണ്ടി വന്നു.

സാധാരണ ഞങ്ങൾ വീഡിയോസ് ഇടുമ്പോൾ പെട്ടെന്ന് വൈറലാകാറുണ്ട്. നല്ല റീച്ച് കിട്ടാറുണ്ട്. എന്നാൽ ഈ സംഭവങ്ങൾക്കെല്ലാം ശേഷം ഇനി തത്കാലത്തേക്ക് കുറച്ച് നാൾ വീഡിയോ ഇടേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. വെറുതെ ഇഷ്യൂസ് ഉണ്ടാക്കണ്ട എന്ന് കരുതി.

ജാൻമണി വളരെ പാവമാണ്. പക്ഷെ ദേഷ്യം വന്നാൽ നമ്മൾ ഷോയിൽ കണ്ടതാണല്ലോ. ബേസിക്കലി കുട്ടികളെ പോലെയാണ്. ദേഷ്യം വന്നാലും തമാശ കാണിച്ചാലുമൊക്കെ എക്സ്ട്രീമാണ്. ജാൻമണിയുട ഭാഷയെ പരിഹസിക്കേണ്ട കാര്യമില്ല. അവർ ഒഡീഷയിൽ നിന്നാണ് വരുന്നത്. എന്നിട്ടും ഇങ്ങനെ മലയാളം സംസാരിക്കുന്നില്ലേ. പഠിച്ചിട്ട് പോലും ഇല്ലാത്തൊരു ഭാഷയാണ് അവർ ഇത്രയും നന്നായി സംസാരിക്കുന്നത്. അതിനെ യഥാർത്ഥത്തിൽ അഭിനന്ദിക്കുകയാണ് വേണ്ടത്', അഭിഷേക് പറഞ്ഞു.

അതേസമയം താൻ സീരിയസ് റിലേഷനിലേക്ക് പോയിട്ടില്ലെന്നും അഭിഷേക് വ്യക്തമാക്കി. ' സീരിയസ് റിലേഷൻഷിപ്പിലോട്ട് ഇതുവരെ പോയിട്ടില്ല. റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. ബ്രേക്കപ്പ് ആയി. ബിഗ് ബോസിൽ പോയതിന് ശേഷം ആ പുള്ളി എനിക്ക് മെസേജ് ചെയ്തു. 6 വർഷങ്ങൾക്ക് ശേഷം. ഞാൻ നന്നായി അത് ഡീൽ ചെയ്തു', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+